0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 436652

കണ്ടു.

പക്ഷെ കുഴിയെടുക്കാൻ വന്നവർ എന്നിട്ടും തല താഴ്ത്തി നിന്നു. ഈ ഉറപ്പൊന്നും അവർക്ക് മതിയാവാത്ത പോലെ! ഞാൻ അവരുടെ അടുത്തേക്ക് പെട്ടന്ന് ചെന്നു.

“ചേട്ടാ ഞാനാ പറയുന്നേ...നിങ്ങൾക്ക് ഒരു പ്രശ്നവും വരാതെ ഞാൻ നോക്കിക്കോളാം..ആ കിടക്കുന്നത് എന്റെ കൂടെ അച്ഛനാ..അത്രേം വേഷമള്ളോണ്ട. .സമയം പോവാ ചെല്ല്.

ആ കുട്ടീടെ കരച്ചിൽ കാണുന്നില്ലേ ” അവരൊന്നു ചെയ്യാൻ വേണ്ടി കാലു പിടിക്കുന്ന പോലെയാ ഞാൻ പറഞ്ഞത്. എന്നിട്ടും അവരുടെ മുഖം മെല്ലെയൊന്ന് പൊന്തിയത് മാത്രമേയുള്ളൂ..അമ്മയോടുള്ള അടങ്ങാത്ത പേടി എല്ലാവരിലും ഞാൻ കണ്ടു.പ്രാന്ത് കേറി.

“നിങ്ങൾ ചെയ്തില്ലേൽ ഞാൻ കേറി ചെയ്യുട്ടോ....” കരച്ചിൽ വന്നോണ്ട്..ഒരു ചിരിയായി അത് പറയാനേ എനിക്ക് കഴിഞ്ഞുള്ളു. എത്ര പറഞ്ഞാലും കാലു പിടിച്ചാലും അവർ ഇനി വരുമെന്ന് തോന്നുന്നില്ല.

ഞങ്ങളെ വിട്ടേക്ക് മോനേന്നുള്ള ദയനീയമായ നോട്ടം എത്ര നേരം ഞാൻ നോക്കി നിക്കും.

ആർക്കും പറ്റീല്ലേൽ ഒറ്റക്ക് ചെയ്യണം! അമ്മ ചെയ്ത് കൂട്ടിയതിനുള്ള പരിഹാരം ആയിക്കോട്ടെ...സൈഡിൽ മാറ്റിവെച്ച പിക്കാസും കൈക്കോട്ടും മൺ കൊട്ടയും..ഞാൻ എടുക്കാൻ പോയി.എല്ലരും കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. ചെലപ്പോ എല്ലാർക്കും ഞാനൊരു പ്രാന്തനായി തോന്നുന്നുണ്ടാവും.

കയ്യിൽ കിട്ടിയത് എടുത്തു ഞാൻ സെന്തിലിന്റെ മുന്നിൽ നിന്നു.

“ആർക്കും പറ്റൂല്ലേൽ വേണ്ടടാ..നമുക്ക് ചെയ്യാ..നമ്മുടെ വൈഷ്ണവിയല്ലേ...?...” വിഷമത്തോടെ ഞാൻ അവനോട് പറഞ്ഞു. പെട്ടന്ന് അവന്റെ തല മെല്ലെ താഴ്ന്നു.അവനൊന്നും പറയുന്നില്ല കുഴി എടുക്കാൻ അവനും പേടിയോ?

അമ്മയോടുള്ള പേടി അവന്റെ മുഖത്തും ഞാൻ കണ്ടു.

തോറ്റു പോയി. എല്ലാരെ മുന്നിലുംഎന്റമ്മയെന്നെ തോൽപ്പിച്ചു കളഞ്ഞു. ഉറ്റ കൂട്ടുകാരനും,സ്നേഹവും ശരീരവും തന്ന് കൊതിപ്പിച്ച പെണ്ണുങ്ങളും സ്നേഹത്തോടെ നോക്കിയ

💬 Comments

View all comments