Chapter Title : തമ്പുരാട്ടി 10 [രാമന്‍]
നാട്ടുകാരും എല്ലാരും എന്നെ ഒറ്റക്കാക്കി.
ആരും സഹായത്തിനില്ല.കരയാൻ തോന്നിയില്ല. തൊണ്ടയിൽ പിടിച്ചു ഞെക്കിയ വേദന തോന്നി.
“എവിടെയാന്ന് പറഞ്ഞാ മതി.ഞാനൊറ്റക്ക് ചെയ്തോളാം.....” സെന്തിലിനെ നോക്കാതെ ഞാൻ പറഞ്ഞു. അവൻ പറമ്പിലേക്ക് വിരൽ നീട്ടി ഒരു സ്ഥലം കാണിച്ചു തന്നു . മതിയായിരുന്നു നിറഞ്ഞ കണ്ണോടെ ഞാൻ നടന്നു.
ആ അച്ഛന് കിടക്കാനൊരു കുഴി വേണം അത്രേം എനിക്ക് അറിയായിരുന്നുള്ളൂ..കിട്ടിയത് എല്ലാം വെച്ച് ഞാൻ ആഞ്ഞു മണ്ണിൽ കൊത്തി. കുറേ മണ്ണ് കോരി...വിങ്ങിപ്പൊട്ടുന്ന വിഷമവും വേദനയും കൊണ്ട് കണ്ണു നിറഞ്ഞു ഒഴുകായിരുന്നു.
അമ്മയോടുള്ള ദേഷ്യം വാശിയായി വരുമ്പോ കയ്യിലെ പിക്കാസ് ആഞ്ഞു മണ്ണിൽ പതിഞ്ഞു.
വല്ലാതെ കിതച്ചു പോയി.ശ്വാസം പൊട്ടുന്ന പോലെ. എത്ര കൊത്തിയിട്ടും മണ്ണങ്ങു തീരുന്നില്ല.എന്നാലും ഞാൻ ആഞ്ഞു കൊത്തിക്കൊണ്ടിരുന്നു. വാശിയായിരുന്നു വാശിമാത്രമായി.
പത്തു പതിനഞ്ചു മിനുട്ട് കൊത്തിക്കാണും. നിലത്തേക്ക് നോക്കുമ്പോ ഒന്നുമായിട്ടില്ല!! ചത്തു പോവുമോന്ന് തോന്നി. പെട്ടന്ന് പിന്നിൽ അനക്കം.തിരിഞ്ഞു നോക്കിയപ്പോ സെന്തിലാണ്.എന്നോട് ഒന്നും പറഞ്ഞില്ല.
മുഖവും തന്നില്ല. മുണ്ടും മടക്കി കുത്തി അവനും മണ്ണിലേക്കിറങ്ങി. പിക്കാസ് എടുത്തു ഊക്കിൽ ആഞ്ഞു കൊത്തലായി.മങ്ങിപ്പോയ എന്റെ മനസ്സിലേക്കാ അവൻ വെളിച്ചവും കൊണ്ട് വന്നത്.
ആവേശമായി..കഴിയുന്നപോലെ ഞാനും അവനും കുഴിയാക്കി കൊണ്ടിരുന്നു. കിതപ്പ് വല്ലാതെ കൂടുമ്പോ ഞങ്ങൾ മണ്ണിലേക്കിരുന്നു.വീണ്ടും കുഴിച്ചു. മണ്ണ് വാരി പുറത്തേക്കിട്ടു.
“മോനെ....” പുറകിൽ നിന്ന് ഒരു വിളി.കുഴിക്കാൻ വന്ന നാല് പേരാണ്.
“ഞങ്ങൾ നോക്കിക്കോളാം..ഇങ്ങു തന്നേര്....” അവസാനം അവരും ധൈര്യം കാട്ടി. ദേഷ്യവും വാശിയും ഒന്നും തോന്നീല്ല! പാവങ്ങളാണ് !അവരുടെ കഞ്ഞി കുടി അമ്മ മുട്ടിക്കും എന്ന് കരുതിയല്ലേ വിട്ട് നിന്നത്.
ഇപ്പോ വന്നത്
💬 Comments
View all comments