0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 438215

ഞാൻ ധൈര്യം കൊടുത്തോണ്ട് മാത്രാ. മുഖം കറുപ്പിക്കാൻ പോലും ഞാൻ നിന്നില്ല. ഒരു ചിരിയോടെ ഞാനവർക്ക് മാറിക്കൊടുത്തു.

ശരീരത്തിൽ മൊത്തം മണ്ണായിരുന്നു. ഉള്ളിൽ നിറയെ അമ്മയോടുള്ള ദേഷ്യവും. പറമ്പിൽ നിന്ന് മുറ്റത്തേക്കിറങ്ങി ഞാൻ ചെല്ലുമ്പോ എല്ലാരും എന്നെയിപ്പോ വിഷമത്തോടെ നോക്കുന്നുണ്ടെന്ന് തോന്നിപ്പോയി .

ആകെ കണ്ട നസീമതാത്തയുടെ മുഖത്തിപ്പോ എന്നോടുള്ള അടങ്ങാത്ത കരുതൽ കണ്ടു. ഓടി വാരാനും എന്നെ കെട്ടിപ്പിടിച്ചു വേഷമിക്കണ്ടാന്നു പറയാനും. മേത്തു നിറഞ്ഞ മണ്ണെല്ലാം തട്ടിക്കളായാനും ആ മനസ്സിപ്പോ കൊതിക്കുന്നുണ്ടാവും!

ഹിബായെന്നെ കൂടുതൽ സ്നേഹത്തോടെ നോക്കി. എല്ലാവരിലും നിന്ന് മാറി നിൽക്കുന്ന കമല ടീച്ചർക്ക് മാത്രം ഒരു ചിരിമാത്രമുണ്ട്

!

വൈഷ്ണവിയെ നോക്കാൻ ഞാൻ നിന്നില്ല. അവൾക്കിപ്പോഴും എന്നോടും എന്റെ കുടുംബത്തോടുമുള്ള വെറുപ്പ് മാഞ്ഞു കാണില്ല!

മുറ്റത്തെ പൈപ്പ് തുറന്നു ഞാൻ കൈ കഴുകുമ്പോ..സെന്തിലെന്റെ പുറകെയുണ്ട്. എന്തോ അവനു പറയാനുണ്ട്. പക്ഷെ എന്റെ മനസ്സിൽ അമ്മയോടുള്ള വാശിയും ദേഷ്യവും,ഒന്നുമെന്നെ ബോധത്തിലേക്ക് എത്തിച്ചില്ല.

കയ്യും കാലും വെള്ളമൊപ്പി ഞാൻ മരണ വീട്ടിൽ നിന്ന് ശൂന്യമായ മനസ്സോടെ ഇറങ്ങി നടന്നു.

വണ്ടിയിൽ കേറി. നിശ്ചയമില്ലാത്ത ഒരു ഓട്ടമായിയുന്നു വീട്ടിലേക്ക്. ചെന്ന് കേറിയപ്പോഴേ വീടിന്റെ മുന്നിൽ, വരാന്തയിൽ ചാരു കസേരയിൽ കാലിൽ കാലു കേറ്റിയിരിക്കുന്ന തമ്പുരാട്ടിയെ കണ്ടു.

വല്ല്യയെന്തോ കാര്യം ചെയ്തപോലെ ഞെളിഞ്ഞിരിക്കാണ്. ആകെ പിടിവിട്ട് പോയി. രക്തം തിളച്ചു മറിഞ്ഞു.

കാറിൽ നിഞ്ഞിറങ്ങി കൈ രണ്ടും ചുരുട്ടി മുറുകിയ മുഖവുമായി അമ്മയുടെ നേരെ പിടഞ്ഞു ചെന്നു.

“ഒരു പെണ്ണിനെ കണ്ണീരു കുടിപ്പിച്ചപ്പോ നിങ്ങൾക്ക് സമാധാനമായിക്കാണും ല്ലേ തള്ളേ....?” അമ്മയോട് ഞാൻ വല്ലാണ്ടാർത്തടുത്തു. അമ്മ ഞെട്ടിപ്പോയി. കാലിൽ കയറ്റി

💬 Comments

View all comments