Chapter Title : തമ്പുരാട്ടി 10 [രാമന്‍]
വെച്ച കാല് മെല്ലെ താഴേക്ക് ഊർന്നു വീണു.
“ഇത്തിരിയേലും..മനുഷ്യത്വമുണ്ടോ തള്ളേ നിങ്ങൾക്ക്. മരിച്ചു കിടക്കുന്ന ആളെപ്പോലും വെറുതേ വിടൂല്ലേ...ഹേ....” അമ്മ ചാരു കസേരയിൽ നിന്ന് ചാടി എഴുനേറ്റു. ആ മുഖം വല്ലാതെ മുറുകി.
പെട്ടന്ന് അകത്തു നിന്ന് കാലൊച്ചകൾ ഞങ്ങളെ അടുത്തേക്ക് ഓടിയെത്തുന്നത് ഞാൻ കേട്ടു. എന്റെ ആർക്കൽ എല്ലാരും കേട്ടു കാണും.
“എന്താ നീ പറയണേ..ദേ എന്റടുത്തു വെറുതേ ഒച്ചയിടല്ലേ ട്ടോ...ശബ്ദം താഴ്ത്തടാ....” വിരൽ ചൂണ്ടി അമ്മയും അതേപോലെ എന്നോടർത്തു.എനിക്ക് ദേഷ്യം വീണ്ടും കൂടാ ചെയ്തേ...
“സൗകര്യമില്ല..പൈസക്ക് വേണ്ടി നിങ്ങൾ എല്ലാം ചെയ്യോ...സ്വന്തം പറമ്പിൽ കുഴിയെടുക്കാൻ പറ്റില്ലാന്നു പറയാൻ നിങ്ങളാരാ..” അമ്മയുടെ തൊട്ട് മുന്നിലേക്ക് ദേഷ്യത്തോടെ കേറാൻ കണക്കു കൂട്ടി ഞാൻ മുന്നോട്ട് നിന്നു. അപ്പോഴേക്ക് ആരോ എന്നെ വന്നു പിടിച്ചു..
“ടാ..മോനൂസേ...ഇങ്ങു വന്നേ...ഈശോയെ....” ഏട്ടത്തിയായിരുന്നു.കരച്ചിൽ വന്ന ശബ്ദം. അനുഷേച്ചി ഞെട്ടലോടെ ഒന്നും ചെയ്യാനാവാതെ സൈഡിൽ നിന്നു പോയി.
“എടീ പിടിച്ചൊണ്ട് പൊയ്ക്കോ എന്റെ മുന്നീന്ന് ഇവനെ..എന്റെ കൈക്ക് വെറുതെ പണിയുണ്ടാക്കരുത്!! ചെയ്യാത്ത കാര്യത്തിന് എന്റെ മെക്കിട്ട് കേറാ....” അമ്മ വലിയ ഭീഷണിയിറക്കാൻ പോവാ...ഏട്ടത്തിയുടെ കയ്യിൽ നിന്ന് ഞാനൊന്നു പിടഞ്ഞു.
“ചെയ്യാത്ത കാര്യോ...നിങ്ങളെ പെരും പറഞ്ഞാ തള്ളേ..ഒരു കുഴി പോലുമെടുക്കാതെ ആ ശരീരം വെച്ച് ആള്ക്കാര് നിക്കുന്നെ.. നിങ്ങൾ കാരണം! ഞാനൊറ്റക്കാ കുഴിയെടുത്തു കൊടുത്തത്.
.നിങ്ങൾക്കിത് വല്ലതും അറിയോ..ആളുകളെ മനസ്സറിയോ .? മനുഷ്യത്വം എന്താന്ന് അറിയോ? സ്വന്തം മക്കളെ മനസ്സാറീല്ല പിന്നല്ലേ മറ്റുള്ളവരുടെ....“ വായിൽ തോന്നിയത് എന്തോ പറഞ്ഞു.
അമ്മയുടെ മുഖമാകെ ഒറ്റയടിക്ക് വല്ലാതായി . പെട്ടന്ന് എന്റെ കൈക്ക് നല്ലപോലെ അടി കിട്ടി. എന്റെ
💬 Comments
View all comments