Chapter Title : തമ്പുരാട്ടി 10 [രാമന്‍]
അരയിലൂടെ കൈ ചുറ്റി ഏട്ടത്തി എന്നെ ബാക്കിലേക്ക് വലിച്ചെടുത്തു കാറി.
”ആരോടാടാ നീ ഒച്ചയിടുന്നെ..ഹേ ആരോടാന്ന്..മിണ്ടാതെ ഇരുന്നോണം...അമ്മയോടാ നിന്റെ വേണ്ടാത്ത വാർത്തനെല്ലാം..അത്രക്ക് വല്ല്യ ആളായോ നീ....“ ഏട്ടത്തി എന്റെ കൈക്ക് പൊതിരെ തല്ലിയിട്ട് ഉച്ചത്തിൽ പറഞ്ഞു .വിഷമം കൊണ്ട് കരഞ്ഞു പോയി ഞാൻ .
“ഏട്ടത്തി ഏട്ടത്തിക്ക് അറിയില്ല. അവിടെ വെറുപ്പും അറപ്പും പ്രാക്കും,വാങ്ങിക്കൂട്ടുന്നത് ഈ തമ്പുരാട്ടി മാത്രല്ല എന്റെ അമ്മ കൂടെയാണ്! എന്റമ്മയെ ആൾകാർ വെറുപ്പോടെ കാണുമ്പോ ഞാനെത്ര വിഷമിക്കുന്നുണ്ടെന്ന് ആർക്കേലും അറിയണോ....മതിയായി എനിക്ക്!എന്തിനാ ഇങ്ങനെ ഓരോരുത്തരെ വിഷമിപ്പിക്കാൻ നടക്കുന്നേ?പൈസക്കാ..അതുണ്ടേൽ എല്ലാമായോ?
...“ ഏട്ടത്തിയെ ഞാൻ ആകെ വാരിപ്പിടിച്ചു കരഞ്ഞു! പെണ്ണും കാരയാണ്. അമ്മ ഞെട്ടലോടെ നിന്നതേയുള്ളു...ഒന്നും പറയുന്നോ ചെയ്യുന്നോയില്ല! !
”ഞാനറിയാത്ത കാര്യാണ്...ഞാനിങ്ങനെ ആരോടും പറഞ്ഞിട്ടുമില്ല...മരിച്ച ആളോട് കാണിക്കേണ്ട മര്യാദയ്ക്കെ എനിക്കറിയാ...ആരും എന്നെ പഠിപ്പിച്ച തരേണ്ടാ..“ ഇത്തിരി കഴിഞ്ഞപ്പോ അമ്മ എന്നോട് മുഖം തരാതെ പറഞ്ഞു !
വീണ്ടും ഒരു ചങ്കിടിപ്പ് ഉള്ളിലുണ്ടായി! അമ്മ വെറുതേ പറയാണെന്ന് തോന്നുന്നില്ല!കള്ളം പറയേണ്ട ആവശ്യം തമ്പുരാട്ടിക്കില്ല ! പറയുന്നത് ശെരിയാണെലോ.അമ്മയെങ്ങനെ പറഞ്ഞിട്ടില്ലല്ലോ..?
“അമ്മ ചെയ്തില്ലെന്ന് ഉറപ്പാണെൽ..ആ വീട്ടിൽ ചെന്ന് വൈഷ്ണവിയെ കണ്ട് കാര്യം പറയണം....” ഞാൻ ഉറപ്പോടെയും, വാശിയോടെയും പറഞ്ഞു.
“ചെയ്യാത്ത കാര്യത്തിന് എനിക്കെടെയും പോയി ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല....”
“അത് വേണം...” എന്റെ ഒച്ച വീണ്ടും കൂടി.അമ്മയോട് ആക്ജാപിക്കുന്ന പോലെയായി! എന്നെ പിടിച്ചു നിൽക്കുന്ന ഏട്ടത്തിയും അനുഷേച്ചിയും മുന്നിലെ അമ്മ പോലും ഞെട്ടുന്നത് ഞാൻ നല്ലപ്പോലെ കണ്ടു “നമ്മുടെ കുടുംബത്തിനാമ്മേ ചീത്തപ്പേര് കേൾക്കുന്നത്.
തമ്പുരാട്ടിയായി വരണ്ട എന്റെ അമ്മയായി വന്നാ മതി. അല്ല വരണം ..!...”അമ്മയുടെ
💬 Comments
View all comments