Chapter Title : തമ്പുരാട്ടി 10 [രാമന്‍]
കയ്യിൽ പിടുത്തമിട്ടു ഞാൻ അധികാരം മുഴുവനും ഉള്ളപ്പോലെ ഉത്തരവിട്ടു.
അമ്മയെ ആ വീട്ടിൽ കൊണ്ടു പോവണ്ടതും, ശെരിയാണെൽ അമ്മയുടെ നിരപരാതിത്വം തെളിയിക്കണ്ടതും ഇപ്പോഴെന്റെ കടമയാണ്. അതിനിങ്ങനെ കടുപ്പിച്ചു പറയണേൽ അത് നല്ലതിന് മാത്രമാണ്.
എന്റെ സൗര്യം നിറഞ്ഞ വാക്കുകൾ കേട്ട്, അമ്മയെന്നെ അനുസരണയുള്ള മുഖത്തോടെ കണ്ണെടുക്കാതെ നോക്കി. ആ കണ്ണും പിരികവും വിടർന്നിട്ടുണ്ട്! തൊണ്ടക്കുഴിയിലൂടെ ഇറങ്ങി പോവുന്ന കുഞ്ഞി മുഴുപ്പുകൾ വിഷമത്തിന്റെ നീരുകളാണെന്ന് തോന്നിപ്പോയി.
അമ്മയൊന്നും പിന്നെ പറഞ്ഞില്ല. അതോണ്ട് തീരുമാനം എടുത്തപോലെ ഞാൻ അമ്മയുടെ കൈയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി, കാറിലേക്ക് കേറ്റി. അമ്മയെന്നെ അനുസരിച്ചതേയുള്ളൂ!
അനുഷേച്ചിയോടും, ഏട്ടത്തിയോടും കൂടെ വരാൻ പറഞ്ഞു. എല്ലരും ആ വീട്ടിലേക്ക് ചെല്ലുന്നതാ ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നി. വാവയെ ശാരദാമ്മയുടെ കയ്യിൽ കൊടുത്തു രണ്ടും എന്റെ കൂടെ അനുസരണയോടെ പോന്നു.
മെയിൻ റോട്ടിൽ കാറ് നിർത്തി ഇടവഴിയിലൂടെ വൈഷ്ണവിയുടെ വീട്ടിലേക്ക്ഇരുട്ടിൽ തപ്പി ഞങ്ങൾ നടന്നു. അമ്മയായിരുന്നു മുന്നിൽ. മരണ വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന ആളുകൾ ഞങ്ങളുടെ വരവ് കണ്ട് അമ്പരപ്പോടെ നോക്കി നിന്നു.
പിരിഞ്ഞു പോവുന്ന പലരും എന്താ സംഭവമെന്നറിയാൻ ഞങ്ങക്കുടെ പിറകെ ആ വീട്ടിലേക്ക് തിരിച്ചും പോന്നു.
മുറ്റത്തേക്ക് എത്തിയപ്പോ..സംസ്കാരം കഴിഞ്ഞിരുന്നു! കുറേ ആളുകൾ പിരിഞ്ഞു പോയിട്ടുണ്ട്! അന്തരീക്ഷം മൊത്തം വല്ലാത്ത നിശബ്ദത. വരാന്തയിൽ എന്നാ..വൈഷ്ണവിക്ക് കൂട്ടെന്നപോലെ എന്റെ നസീമ താത്തയും ഹിബപെണ്ണും വേറെ രണ്ടു പെണ്ണുങ്ങളുടെ കൂടെ എവിടെയും പോവാതെ ഇരിക്കുന്നുണ്ട്!
എന്തു നല്ല സ്വഭാവാ രണ്ടിനും! ഒരു മടിയുമില്ലാതെ അവിടെ ഇരിക്കുന്നുണ്ടല്ലോ? ഞങ്ങളെ കണ്ട ഞെട്ടലിൽ അമ്മയുടെ പെട്ടന്നുള്ള കേറി വരവ് കണ്ട് എല്ലാ
💬 Comments
View all comments