0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 441463

പെണ്ണുങ്ങളും ഒരുമിച്ചു ഞെട്ടിപ്പിടഞ്ഞു എണീക്കുന്നത് കണ്ടു.

അകത്തു എവിടെയോ മനസ്സ് തകർന്നിരിക്കുന്ന വൈഷ്ണവിയെ ചെന്ന് കാണണമെന്നും, അവളോട് കാര്യം പറഞ്ഞു മനസിലാക്കണമെന്നും അമ്മയോട് എടുത്തു പറയേണ്ട ആവശ്യം അമ്മയുണ്ടാക്കി തന്നില്ല.

ഈ സിറ്റുവേഷൻ എങ്ങനെ കൈ കാര്യം ചെയ്യണ മെന്ന് അമ്മക്ക് നല്ലപോലെ അറിയാമെന്ന പോലെ. വരാന്തായിലെ പെണ്ണുങ്ങളോട് ഒരു ചിരിയും കാട്ടി അമ്മ വൈഷ്ണവിയെ കാണാൻ അകത്തേക്ക് തിരക്കിട്ടു കേറിപ്പോയി. പിറകെ എന്റെ അനുഷേച്ചിയും ഏട്ടത്തിയും!

പിന്നെല്ലാം ഒരു സ്വപ്നം പോലെയായിരുന്നു. അമ്മ ചെന്ന് വൈഷ്ണവിയെ മോളേന്ന് സ്നേഹത്തോടെ ഒരു വിളിയേ വിളിച്ചുള്ളൂ? കട്ടിലിൽ കിടന്നിരുന്ന അവൾ പിടഞ്ഞു തിരഞ്ഞു നോക്കിയതും.

അമ്മയെ കണ്ട് കരഞ്ഞോണ്ട് കെട്ടിപ്പിടിച്ചു നിലവിളിച്ചതും എത്ര പെട്ടന്നായിരുന്നു. അമ്മയോട് ഒരു ജന്മം മുഴുവൻ വെറുപ്പ് തോന്നേണ്ടവൾക്ക് എങ്ങനെയാ അമ്മയെ കണ്ടപ്പോ തന്നെ കെട്ടിപ്പിടിച്ചുകരയാൻ തോന്നിയെ?

അമ്മയങ്ങനെയൊന്നും പറഞ്ഞില്ലാന്നു അവൾക്കറിയേമില്ലല്ലോ. എന്ത് മാജിക്കാ എന്റെ അമ്മപ്പെണ്ണ് ഒറ്റ സെക്കന്റ് കൊണ്ട് കാണിച്ചു കൂട്ടിയത്. അത്ഭുതമായി.

അരികെ ഇരുന്ന് സ്നേഹത്തോടെ അമ്മ അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു .

“എന്റെ മോന്റെ പ്രായേ നിനക്കുള്ളൂ...ആ നിന്നോട് ഞാനെങ്ങനെ കാണിക്കും തോന്നുന്നുണ്ടോ മോളേ...?..” എന്നൊരു അമ്മയുടെ ചോദ്യം കൊണ്ട് വൈഷ്ണവിയെക്കാളേറെ അത് മനസ്സിൽ കൊണ്ടത് എനിക്കാണ്!

ഈ പെണ്ണിനെയല്ലേ ഞാനിത്ര നേരം തെറ്റ് ധരിച്ചത്. ഞാൻ എന്തൊക്കെ പറഞ്ഞു! ഒരിക്കലും ഇല്ലാത്തപോലെ ഒച്ചയിട്ടു! അമ്മയെന്ന് ഭയ ഭക്തിയോടെ വിളിച്ചിരുന്ന ഞാനിന്ന് തള്ളേന്ന് ആ മുഖത്തു നോക്കി വിളിച്ചില്ലേ...ചീത്ത പറഞ്ഞു ഒച്ചയിട്ടു.

മനസ്സിൽ വല്ലാത്ത ഭാരമുണ്ടായി. ഏട്ടത്തിയുടെയും ചേച്ചിയുടെയും മുന്നിൽ ഞനിപ്പോ അമ്മയെ ഒരു കാരണമില്ലാത്ത സംശയിച്ച

💬 Comments

View all comments