Chapter Title : തമ്പുരാട്ടി 10 [രാമന്‍]
പറഞ്ഞു.
അവന്റെ ഭാഗത്തുള്ള മിസ്റ്റേക്കല്ല! അവനോട് എനിക്ക് മുഖം കറുപ്പിക്കാൻ പോലുമുള്ള ദേഷ്യമുണ്ടായില്ല. പള്ളക്കൊരു കുത്തു കൊടുത്തു അവന്റെ കരച്ചിലും ക്ഷമാപണത്തിന്റെ വാർത്താനേം എല്ലാം ഞാൻ നിർത്തിച്ചു!
പക്ഷെ ഒന്നവന്റെ വായിൽ നിന്ന് കേട്ടു. ഇതെല്ലാം തുടങ്ങിയത് ചന്ദ്രന്റെ എടുത്തു നിന്നാണെന്ന്? അമ്മയുടെ കൂടെ ബോഡികാണാൻ അവനും ഉണ്ടായിയുന്നു പോലും വൈകിട്ട്.അമ്മപോയപ്പോഴണ് ഈ നാറി ആരോടോ വേണ്ടാത്തത് പറഞ്ഞത്.
ചന്ദ്രന്റെ പേര് കേട്ടാ ദേഷ്യം കേറുന്ന എനിക്ക് ഇതുകൂടെ കേട്ടപ്പോ പ്രാന്തായി. ഇവിടന്ന് രണ്ടു വീട് അപ്പുറത്..ശങ്കരൻ ചേട്ടന്റെ വീട്ടിൽ കള്ള് കുടിക്കാൻ വേണ്ടി കുറച്ചു മുന്നേ അയാൾ പോയിട്ടുണ്ടന്ന് ഫോൺകാൾ വഴി സെന്തിലറിഞ്ഞു.
അവനെയൊന്നു കണ്ടു നാലെണ്ണം പൊട്ടിക്കണമെന്നായി ദേഷ്യം. എന്റമ്മയെ പറ്റി വേണ്ടാത്തത് പറഞ്ഞുണ്ടാക്കാ? നാറി!! ഇനിയവന്റെ നാക്ക് ഞങ്ങളെ പറ്റി പറയാൻ പൊന്തിപോവരുത്!!
കൊന്ന് കിഴിച്ചു മൂടാ വേണ്ടേ. വല്ലാത്ത ധൈര്യം ഉള്ളിലുണ്ടായിരുന്നു. കൂടെ സെന്തിലും ഉണ്ടല്ലോ. മുണ്ട് മടക്കി കുത്തി അവനും നിന്നു കട്ടക്ക്.
ഇരുട്ടിലൂടെ ഞങ്ങൾ പറമ്പും പുല്ലും വാഴയുടെ ഇലയും വകഞ്ഞു ആ വീട്ടിലേക്ക് നടന്നു. മലയുടെ ചെരിവിലെ ഒറ്റ വീടാണ്. മങ്ങിയ മഞ്ഞ വെളിച്ചംകത്തി നിൽക്കുന്നവീടിന്റെ പുറത്തു ഞങ്ങൾ നിന്നു.
ശങ്കരൻ ചേട്ടാന്ന്.സെന്തിൽ ഉള്ളിലേക്കു വിളിച്ചു.. ഒറ്റക്കാണ് പുള്ളി താമസം. അതോണ്ട് വെള്ളടിപ്പരിവാടി സ്ഥിരമാണ്.
ഇറങ്ങി വന്നപ്പോ കൂടെ ചന്ദ്രനുമുണ്ടായിരുന്നു. ഞങ്ങളെ കണ്ട് രണ്ടാളും പരുങ്ങി. ഒന്നും ചെയ്യാനുണ്ടായില്ല. ശങ്കരേട്ടാ ഒരു കാര്യം പറയാനുണ്ട്ന്ന് പറഞ്ഞു സെന്തിൽ അയാളെ ഞങ്ങളുടെ എടുത്തു നിന്ന് മെല്ലെ മാറ്റിയപ്പോ തന്നെ..ചന്ദ്രന്റെ കോളറിനു പിടിച്ചു ഞാൻ ഒറ്റ വലി വലിച്ചു.
വരാന്തയിൽ
💬 Comments
View all comments