Chapter Title : തമ്പുരാട്ടി 10 [രാമന്‍]
നിന്ന് മുറ്റത്തേക്ക് അയാൾ വീണു പോയി.
“നായിന്റെ മോനെ...എഴുനേൽക്കെടാ...” പിടിച്ചയാളെ ഞാൻ ചുമരിലേക്ക് ചേർത്തു നിർത്തി. കൈ തരിക്കായിരുന്നു .“മോനേ...” നീട്ടി അയാൾ പേടിയോടെ വിളിച്ചപ്പോഴേക്കും എന്റെ കൈ അയാളുടെ മോന്തയിൽ പതിഞ്ഞിരുന്നു.“എന്റമ്മ പറയാത്ത കാര്യം,നാട്ടുകാരോട് പറയാൻ നീയാരാ നായിന്റെ മോനെ...”രണ്ടെണ്ണം വീശിക്കൊടുത്തു.
അയാളുടെ ചതുരക്കണ്ണട താഴെപ്പോയി. കുഴഞ്ഞ് നിലത്തു വീണു പോവും എന്ന് തോന്നി.എന്നാലും ദേഷ്യം കൊണ്ട് ആയാളുടെ കുത്തിനു പിടിച്ചു എന്റെ നേർക്ക് അടുപ്പിച്ചു ഞാൻ മെല്ലെ മുരണ്ടു.
“ഇനിയെന്റെ അമ്മയുടെ അയലത്തു കണ്ടാ.പുന്നാര മോനെ കത്തിച്ചു കളയും ഞാൻ.....മനസിലായോടാ...” ഇനിയും അടിക്കാൻ തോന്നിയില്ല. അല്ലേല്ലേ കുരുമുളകിന്റെ വള്ളിപോലെ നേർത്തൊരു ഉടലാണ്.ഇനിയും കൊടുത്താ ചെലപ്പോ ചത്തുപോവും!
ചുമരിലേലേക്കൊന്ന് ഉന്തി നിർത്തി ഞാനയാളെ മെല്ലെ വിട്ടു. തിരിച്ചു നടക്കായിരുന്നു പെട്ടന്ന് അയാളെന്നെ മെല്ലെ വിളിച്ചു.
“അമ്മക്ക് പൈസ കൊടുക്കാനുണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ..ബാക്കിയൊന്നും ഞാൻ പറഞ്ഞതല്ലാ...” നേർത്തു പോയ ശബ്ദം വെച്ച് അയാള് പറഞ്ഞു.എനിക്കയാളെ വിശ്വാസം തോന്നിയില്ല. എന്നാലും വെറുതെ ചോദിച്ചു.
“പിന്നേ..താനാരോടാ ഇതൊക്കെ പറഞ്ഞേ......” അയാൾ ഞാൻ തല്ലിയ മുഖം പൊത്തി..മെല്ലെയെന്റെ അടുത്തേക്ക് വന്നു.
“കമല..കമല ടീച്ചറോട്...!!” ആദ്യമൊരു ഞെട്ടലുണ്ടായി! പിന്നെയൊരു സംശയവും! കമല ടീച്ചർ അമ്മയെ പറ്റി വേണ്ടാത്തത് പറഞ്ഞുണ്ടാക്കുന്നത് എന്തിനാ! ചന്ദ്രൻ വെറുതെ പറഞ്ഞതാന്നാ ഞാൻ കരുതിയെ.രണ്ടെണ്ണം കൂടെ ആ മോന്തക്ക് പൊട്ടിക്കാന് തോന്നി.സഹിച്ചു പിടിച്ചതാ.
പക്ഷെ കുഴിവെട്ടി ഞാനാ മരണ വീടിന്റെ മുറ്റത്തേക്ക് വരുമ്പോ എല്ലരും വിഷമത്തോടെ എന്നെ നോക്കിയപ്പോ ചിരിയോടെ നോക്കി നിന്നത് ആ കൂട്ടത്തിൽ കമല ടീച്ചർ മാത്രമല്ലേ?വല്ലാത്ത സുഖം കിട്ടുന്ന ഒരു ചിരിയാണ് ആ മുഖത്തുണ്ടായിയുന്നത്.
അതോണ്ടാണല്ലോ
💬 Comments
View all comments