Chapter Title : തമ്പുരാട്ടി 10 [രാമന്‍]
എല്ലാരിൽ നിന്നും ആ മുഖം ഞാൻ പ്രത്യേകം കണ്ടത്. സംശയം എനിക്ക് വല്ലാതെ കൂടി.
എന്തായാലും തുടക്കമിട്ടത് ചന്ദ്രനല്ലേ രണ്ടെണ്ണം പൊട്ടിച്ചതിന് എനിക്കൊരു വിഷമവും തോന്നിയില്ല. പണ്ടേ ഞാൻ ഓങ്ങി വെച്ചതാ കൊടുത്തപ്പോ എന്തൊരു ആശ്വാസം.
തിരിച്ചു മരണ വീട്ടിലേക്ക് നടക്കായിയുന്നു. സെന്തിൽ ഇനിയുള്ള ചടങ്ങിനെ പറ്റി ഓരോന്ന് പറഞ്ഞോണ്ടിരുന്നു. വൈഷ്ണവിയുടെ വീടിന്റെ അടുത്തുള്ള വേറൊരു വീടിന്റെ മുറ്റത്തു എത്തിയപ്പോ..ഇരുട്ടിൽ നിന്ന് ചെറിയ ഫോൺ വെളിച്ചെവുമായി ആരോ ഞങ്ങളുടെ മുന്നിലേക്ക് പെട്ടന്നിറങ്ങി വന്നു.
ഇരുട്ടിൽ നിന്ന് വന്ന മുഖം വെളിച്ചത്തിൽ എത്തിയപ്പോ ആദ്യം കണ്ടത് ചെറിയ ചോര ചുണ്ടുകളാണ്..പിന്നെ മുടി മറച്ചു തലയിൽ ചൂടിയ വെളുത്ത ഷാൾ തട്ടവും!എന്നാലും ബ്രൗൺ നിറഞ്ഞ മുടി പെണ്ണിന്റെ കവിളിലേക്ക് വീണു കിടക്കുന്നുണ്ട്.
അന്തരീക്ഷം മൊത്തം നിറഞ്ഞു തലയെ സുഖിപ്പിക്കുന്ന പെർഫ്യൂം മണം. എത്ര പെട്ടന്നാ എന്നെയാകെ ചുറ്റിയത്. മഞ്ഞ ചുരിതാറിൽ സുന്ദരിയായി എന്റെ ഹിബപെണ്ണ് ഞങ്ങളുടെ മുന്നിൽ നിന്നു..ഫോൺ വെളിച്ചവും കാണിച്ചു വന്ന കുഞ്ഞി സുന്ദരിയോട് എന്റെ ഹിബപെണ്ണേ ന്ന് ഒരു വിളി മനസ്സിലുണ്ടായി .
സെന്തിൽ ഉള്ളോണ്ട് കൊഞ്ചിയാ പെണ്ണിനെ അങ്ങനെ വിളിക്കാൻ പറ്റിയില്ല.
ഞങ്ങളെ കണ്ട ഹിബ വല്ലാണ്ടൊന്നും ഞെട്ടിയില്ല! എന്നെ കാണുമ്പോഴുള്ള കൊതിയും കാണിച്ചില്ല!
“ഹാ..ഇതെന്താ രണ്ടുങ്കൂടെ ഇരുട്ടത് നിക്കണേ...ഹ്മ്മ് ഹ്മ്മ് വെള്ളടിയാ...” കൈ ബാക്കിൽ ഫോണും പിടിച്ചു കെട്ടി സംശയത്തോടെ ഹിബ ഞങ്ങളെ നോക്കി.
“അയ്യോ..ഞങ്ങൾ ശങ്കരേട്ടന്റെ അവിടെ നാളത്തേക്കുള്ള പത്രങ്ങളുണ്ടോന്ന് നോക്കാൻ..പോയി വരാ...ഭക്ഷണം ണ്ടാക്കനേ? ” സെന്തിൽ അപ്പോഴേക്ക് നല്ലവനായി. ഞാനൊന്നും മിണ്ടിയില്ല.ഹിബയെന്റെ കണ്ണിലേക്കതോണ്ട് നല്ലരു കാമികി നോട്ടം സെന്തിലറിയാതെ തന്നു.
“ഓ..പാത്രം
💬 Comments
View all comments