0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 444692

വേണേ വീട്ടീന്നെടുക്കെ..ഉമ്മയോടൊന്നു പറഞ്ഞമ്മതി....ചോറുണ്ടാക്കാനുള്ള വലുതല്ലേ?” കുഞ്ഞി പെണ്ണാണേലും ഹിബക്ക് നല്ല മെച്ചൂരിറ്റിയുണ്ടന്ന് തോന്നി. എത്ര നല്ലപോലെയാ പെണ്ണ് അവനോട് സംസാരിക്കുന്നത്!

“ഹാ അതും വേണം!!കിട്ടീല്ലേൽ ഞാൻ ഉമ്മയോട് പറയാ....” സെന്തിലും പെണ്ണിനോട് അതേപോലെ പെരുമാറി.

“ഓ മതി..ശെരിട്ടോ..ഞാനെന്നാ പോവട്ടെ..!!” ആ ചോദ്യം സെന്തിലിനോടല്ലാന്നും മിണ്ടാതെ നിൽക്കുന്ന എന്നോടാന്ന്നും നൂറു ശതമാനം എനിക്കുറപ്പായിരുന്നു. എന്നെയൊന്നു മെല്ലെ നോക്കി ചിരിച്ചോണ്ട് ഹിബ ഞങ്ങളുടെ മുന്നിൽ നിന്ന് പുറകിലേക്ക് നടന്നാ അത് പറഞ്ഞേ.

സെന്തിലുണ്ടായിപ്പോയി ഇല്ലേൽ.എത്ര നേരം ഞങ്ങൾ കൊഞ്ചിക്കുഴഞ്ഞു നിന്നേനെ!

“അല്ല ഒറ്റക്കാ പോണേ..വണ്ടിയില്ലേ...?...” എനിക്കൊന്നും മിണ്ടാനില്ലായിരുന്നിട്ടും സെന്തിൽ വീണ്ടും വായ തുറന്നു.

“വണ്ടി തഴെ റോട്ടിലുണ്ട്..ആമിയുടെ വീട്ടിക്കാ ..ഉമ്മ വന്നിട്ട് വേണം പോരൽ പോവാൻ...” ഞങ്ങളിൽ നിന്ന് നടന്നകന്നോണ്ട് ഹിബ പറഞ്ഞു.

“ഓ...” സെന്തിലും ഞാനും വീണ്ടും നടക്കാൻ തുടങ്ങി. ഹിബപെണ്ണ് മിനിമം ഒരു നാല് വട്ടമെങ്കിലും എന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും എന്നുറപ്പാണ്. എന്റെ ഒരു നോട്ടത്തിനോ ഒരു വാക്കിനോ ?വേണ്ടി ആ പെണ്ണ് വല്ലാതെ കൊതിച്ചു കാണും!

ഇവൻ നിൽക്കുമ്പോ അതിനോട് മിണ്ടാൻ എനിക്കെന്തോ പറ്റുന്നില്ല. ഒരുവട്ടമെങ്കിലും നടന്നു അകലുന്ന ഹിബയെ നോക്കണം എന്ന് തോന്നിപ്പോയി.

“അതേ.....” പെട്ടന്നതാ പുറകിൽ നിന്ന് ഹിബയുടെ ശബ്ദം.ഞാൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കി. നടന്നു പോയ പെണ്ണതാ പാതി തിരിച്ചു വന്നു നിൽക്കുന്നു.

“ആദീ ഒന്ന് വരോ ഒരു കാര്യം സംസാരിക്കാനാ....” സെന്തിലിനു വല്ല്യ സംശയം വരാതെ മാന്യമായുള്ള ചോദ്യം. ആദ്യം ഞാൻ സെന്തിലിനെയാ നോക്കിയത്. അവൻ ചെല്ലെന്ന് മുഖം കാട്ടി.

ഉള്ളു തുടിച്ചോണ്ട് ഞാൻ ഇരുട്ടുള്ള വീടിന്റെ സൈഡിലേക്ക് നിന്നപ്പോ

💬 Comments

View all comments