0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 445679

ഹിബയെന്റെ അടുത്തേക്ക് സെന്തിലിനെ ഏന്തി നോക്കി വന്നു. മുഴുവനും അടുത്തില്ല ഒരു കൈ അകലത്തിൽ.

അവൻ ഞങ്ങൾക്ക് സംസാരിക്കാൻ വേണ്ടി പുറം തിരിഞ്ഞു ഫോണിൽ നോക്കി നിൽക്കാണ്. ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ അവനു കഴിയേമില്ല.

അവൻ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോ ഹിബ പെട്ടന്ന് എന്റെ വയറിനു കുത്തി.

“കൊരങ്ങാ...ന്നോട് ഇയ്യ് മിണ്ടൂല്ലല്ലേ ?..” ഒച്ചയില്ലാതെ താത്ത കണ്ണുരുട്ടിയപ്പോ ഇടി കൊണ്ട് ഞാനാകെ ചിരിച്ചു പോയി.

“ചിരിക്കണ്ടാ മിണ്ടൂല്ല ഞാൻ..ന്നെ ഒന്ന് നോക്കിയാ മോനൂസിനെന്താ.”മുകളിലെ വീട്ടിലെ കുഞ്ഞി വെളിച്ചത്തിൽ കൈ രണ്ടും മുലക്ക് താഴെക്കെട്ടി സുന്ദരിയെന്നെയോട് പരിഭവമിട്ടു നിൽക്കാണ്.

“അത് ഇത്താത്താ....” ബാക്കിലേക്ക് തിരിഞ്ഞു സെന്തിൽ നോക്കുന്നില്ലല്ലോന്ന് നോക്കി പറയാൻ തുടങ്ങിയതാ ആരേലും കാണോന്നും സംശയ്ക്കോന്നുമുള്ള എന്റെ പേടി. അപ്പോഴേക്ക് ഹിബ എന്റെ പേടി കണ്ടു ആകെ ചിരിച്ചു.

“ഇന്നാ വീട്ടിൽ കണ്ട..നാട്ടുകാർ എല്ലാരും പേടിയോടെ നോക്കിയ..ന്റെ ധൈര്യശാലിയായ ചെക്കനായിത്...” സ്നേഹം തുളുമ്പുന്ന വാക്കുകൾ. അതിനും കൂടുതൽ ഞാൻ ഹിബ പെണ്ണിന് സ്വന്തമാണെന്ന് അറിയാതെ പറഞ്ഞ ആ ന്റെ ചെക്കാനിലാ ഞാൻ വീണു പോയത്!

ഉള്ളു നിറഞ്ഞാൽ എനിക്കൊന്നും പറയാൻ കഴിയാതെ വരും. ഒരക്ഷരം എനിക്ക് പറയാൻ ആയില്ല. ഹിബ വീണ്ടും സെന്തിലിനെ നോക്കി എന്നോട് എന്തോ സ്വകാര്യം പറയാൻ മുഖം നീട്ടി.

“ന്റെ കൂടെ പോരുന്നോ യ്യീ..വണ്ടിയുണ്ട്. .ചായ കുടിക്കാൻ പോയാലോ? ഞാനെന്ത് വേണേലും അനക്ക് വാങ്ങിത്തരാ ..ന്റെ കൂടെ വരോ...?...” ആദ്യത്തെ വെറുതെയുള്ള പോരുന്നോ ചോദ്യം അവസാനമ്മയപ്പോ എത്ര പെട്ടന്നാ കൊതിയോടെയുള്ള വിളിയായത്.എന്തൊരു പാവമാ ഈ പെണ്ണ്!ആദ്യമായി എന്നോട് ചോദിക്കുന്ന ആഗ്രഹമല്ലേ, നടത്തിയേക്കാം എന്ന് കരുതി.

അല്ലേലും

💬 Comments

View all comments