0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 453044

കിട്ടുന്ന പൈസയൊക്കെ നുള്ളി പെറുക്കി സൂക്ഷിക്കലാവും. അതാണിപ്പോ എനിക്ക് വേണ്ടി ചെലവാക്കി കളയുന്നത്. വിഷമവും പാവവും തോന്നി.

പക്ഷെ ഞാൻ ചെന്ന് ഇതിനുള്ള പൈസ കൊടുത്തോളം എന്ന് പറഞ്ഞാ..ആ സ്നേഹത്തിന് ഞാൻ വിലയിടുന്നപോലെയാവും.സ്വന്തം പൈസക്ക് ചെറുതാണേലും എന്തേലുമൊരാൾക്ക് വാങ്ങികൊടുത്താ ഉണ്ടാവുന്ന ആ സന്തോഷം ഞാൻ കാരണം പോവണ്ടാ!

പകരം ഇനിയവസരം കിട്ടുമ്പോ ഈ താത്തകുട്ടിക്ക് എന്തേലും വലുത് വാങ്ങി കൊടുക്കണം.

കയ്യിലുള്ള പൈസയെണ്ണി തികയോന്ന് പെണ്ണ് നോക്കുന്നുണ്ട്! ഉള്ള പൈസ കടക്കാരന് കൊടുത്തു രണ്ടു ചായയും കൊണ്ട് ഹിബയെന്റെ മുന്നിൽ വെച്ചു..തലയിൽ തട്ടം നല്ലപോലെ കയറ്റിയിട്ടിട്ട് ഇപ്പോ വരാന്ന് പറഞ്ഞു പഴം പൊരിയും, കട്ലറ്റും, സമൂസയും ഒരു പത്രത്തിലാക്കി ഹിബയെന്റെ അടുത്തു വന്നു,സംസാരായി പിന്നെ.

ഏട്ടത്തിയെ പറ്റിയും അനുഷേച്ചിയെ പറ്റിയും ചോദിച്ചു. അനുഷേച്ചിയുടെ കാര്യങ്ങൾ ഹിബയെ വല്ലാതെ വിഷമിപ്പിക്കാ ചെയ്തത്! അത്രേം കൂട്ടല്ലേ രണ്ടു പെരും! പിന്നെ എന്നെക്കുറിച്ചായി ചോദ്യങ്ങൾ..മരണവീട്ടിൽ നിന്ന് അങ്ങനെയൊക്കെ പറയാൻ എവിടുന്ന് കിട്ടി ധൈര്യമെന്ന് ചോദിച്ചു!.

ഒറ്റക്ക് കുഴിയെടുക്കാൻ പോവുമ്പോ കുറേ വെഷമായീന്ന് ആ മുഖം വാട്ടി പെണ്ണ് പറഞ്ഞു . നസീമ താത്ത കരഞ്ഞു പോലും. അയ്യോ..അത് കേട്ടപ്പോ എനിക്കാകെ പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം തോന്നി വെണ്ണക്കട്ടി ഉമ്മച്ചിയോട്.

നസീമാ താത്തയുടെ കഥ ഹിബ പറയായിരുന്നു പിന്നേ. റഷീതിന്റെ രണ്ടാമത്തെ ഭാര്യയാ പോലും. കേട്ടപ്പോ എനിക്ക് വിശ്വസിക്കാൻ ആയില്ല. കല്യാണം കഴിഞ്ഞു വീട്ടിൽ വന്നപ്പോ ആദ്യ ഭാര്യ വന്നു നസീമത്തയോട് പറഞ്ഞു പോലും!

എന്റെ ജീവിതം നശിപ്പിക്കരുതെന്ന്! മിണ്ടാപ്രാണിയായ പെണ്ണിന് വേറെന്ത് വഴി. ഒന്നും വേണ്ടാന്ന് വെച്ച് പോരാൻ പറ്റോ...!! അവസാനം

💬 Comments

View all comments