0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 161140

കിട്ടീട്ട്, ആ പൊട്ട ബുദ്ധിയിൽ ഒന്ന് തോന്നിക്കൂടെ സ്വന്തം അനിയനെ സ്നേഹിക്കാനും,കൊഞ്ചിക്കാനും വീട്ടിലേക്ക് വിളിച്ചു നോക്കാമെന്നു.ചേച്ചി ഇത്രക്കും അൺറൊമാറ്റിക് മൂരാച്ചിയാണോ... ?

അവസാന അവസരത്തിനായി,വേഗം ഫോൺ എടുത്തു ചേച്ചിക്ക് വിളിച്ചു. അമ്മയും ഏട്ടത്തിയുമില്ലാത്ത ഒന്ന് രണ്ടു മണിക്കൂർ ഞാനെന്തിന് വെറുതെ പോക്കണം!!നീട്ടിയ റിങ് എൻറെ ഫോണിലൂടെ കേൾക്കുന്നുണ്ടെന്നല്ലാതെ!

അകത്തു നിന്ന് ബെല്ലടി കേൾക്കുന്ന ഓരൊച്ചയുമില്ല! ഫോൺ സൈലന്റ്റും ചെയ്ത് വെച്ച് എവിടെയോ ബോധമില്ലാതെ ഇരിക്കാവും! ഈശ്വരാ ഞെനെന്താ ചെയ്യാ.!!

വരാന്തയുടെ സൈഡിലൂടെ മെല്ലെ ഞാൻ നടന്നു. ഹാളിലേക്ക് തുറക്കുന്ന മൂന്ന് നാല് ജനലുകളിൽ ഏതേലും ഒന്ന് തുറന്നു കിടക്കുന്നുണ്ടേലോ?

ഉണ്ടേൽ അകത്തേക്ക് നോക്കി ,ഉള്ളിൽ കേറാൻ എന്തേലും ചെയ്യാൻ കഴിയോന്ന് നോക്കാലോ!!അല്ലാണ്ട് അനുഷേച്ചി വന്നു വാതിലു തുറക്കൂന്ന് തോന്നുന്നില്ല! !

ഭാഗ്യത്തിന് അറ്റത്തുള്ള ജനലിന്റെ പാളി ഇത്തിരി പുറത്തേക്ക് തള്ളി നിൽക്കുന്ന കണ്ടു. അനുഷേച്ചി ഇനി മുകളിലെ നിലയിലാണേൽ, ഞാനിനി എന്തു ചെയ്യുമെന്നോർത്തു മനസ്സ് വിഷമിപ്പിച്ചു വെറുതെ ജനൽപൊളി തുറന്നു നോക്കി!!

കണ്മുന്നിൽ അതാ. സോഫയിൽ കാലും നീട്ടി! ചെവിയിൽ ഹെഡ്സെറ്റും വെച്ച് ലാപ്പിൽ മുഖം പൂഴ്ത്തി എന്റെ ചേച്ചിയിരിക്കുന്ന!!

ചെറ്റ സ്വഭാവം!!പണിയെടുക്കാന്ന് പറഞ്ഞിട്ട് പാട്ടും കേട്ടിരിക്കാണ്!!വെറുതെയല്ല പുറത്ത് ഞാൻ വാതിലിന് ആഞ്ഞു കുത്തിയിട്ടും,തൊണ്ട പൊട്ടി വിളിച്ചിട്ടും ഒരനക്കം പോലും പെണ്ണറിയാഞ്ഞത്!

“അനുഷേച്ചീ......ഡീ ചേച്ചീ....” ജനലിലൂടെ കയ്യിട്ട് ഒച്ചത്തിൽ ഞാനാർത്തു . ഭൂമി കുലുങ്ങിയാലും, ആകാശം ഇടിഞ്ഞു വീണാലും ഞാനൊന്നുമറിഞ്ഞില്ലേ എന്നപോലെ എന്റേച്ചി ഒരു ചുക്കും കേൾക്കുന്നില്ല.

“എടീ പൊട്ടീ...ചേച്ചീ.....” ഉള്ള ഒച്ചയെല്ലാമെടുത്തു ഞാൻ വീണ്ടും ദേഷ്യത്തിൽ വിളിച്ചു. എന്തോ എവിടെന്നോ ഒച്ച കേൾക്കുന്നുണ്ടോന്നുള്ള ഒരു സംശയം ആ മുഖത്തു വന്നു പോയി.

എന്നാ ചെവിയിൽ വെച്ച ഹെഡ്സെറ്റ് ഒന്ന് എടുത്തുമാറ്റി ശ്രെദ്ധിച്ചൂടെ? എവിടെ അതൊന്നും ചെയ്യൂല്ല!! ലാപ്പിൽ നിന്ന് കണ്ണുയർത്തി ഇത്തിരി ദൂരയുള്ള. മുൻ വാതിലിലേക്ക് വെറുതെ ഒരു സംശയ നോട്ടം

💬 Comments

View all comments