0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 708.8K

ഭൂമി കുലുങ്ങിയാലും, ആകാശം ഇടിഞ്ഞു വീണാലും ഞാനൊന്നുമറിഞ്ഞില്ലേ എന്നപോലെ എന്റേച്ചി ഒരു ചുക്കും കേൾക്കുന്നില്ല.

“എടീ പൊട്ടീ...ചേച്ചീ.....” ഉള്ള ഒച്ചയെല്ലാമെടുത്തു ഞാൻ വീണ്ടും ദേഷ്യത്തിൽ വിളിച്ചു. എന്തോ എവിടെന്നോ ഒച്ച കേൾക്കുന്നുണ്ടോന്നുള്ള ഒരു സംശയം ആ മുഖത്തു വന്നു പോയി.

എന്നാ ചെവിയിൽ വെച്ച ഹെഡ്സെറ്റ് ഒന്ന് എടുത്തുമാറ്റി ശ്രെദ്ധിച്ചൂടെ? എവിടെ അതൊന്നും ചെയ്യൂല്ല!! ലാപ്പിൽ നിന്ന് കണ്ണുയർത്തി ഇത്തിരി ദൂരയുള്ള. മുൻ വാതിലിലേക്ക് വെറുതെ ഒരു സംശയ നോട്ടം മാത്രേള്ളൂ .പിന്നെ ചെവിയിൽ വെച്ച കുന്ത്രാണ്ടതിൽ നിന്ന് വന്ന എന്തോ ശബ്ദമാണെന്ന് കരുതി ലാപ്പിലേക്ക് തന്നെ മുഖം പൂഴ്ത്തി ചേച്ചിയിരുന്നു.

ഈശ്വരാ...എന്തൊരു പരീക്ഷണമാ.ഞാൻ ദേഷ്യം കൊണ്ട് കൈ രണ്ടും ചുരുട്ടി പിടിച്ചു നിന്നു. ഭാഗ്യത്തിന് വരാന്തയുടെ സൈഡിൽ, അര മതിലിൽ. ആരോ കൊണ്ട് വെച്ച ഷർട്ട് തൂക്കിയിടുന്ന പ്ലാസ്റ്റിക്കിന്റെ ഹാങ്ങർ കണ്ടു..ഇനി എറിഞ്ഞു വിളിക്ക തന്നെ.

അല്ലതെ എന്ത് ചെയ്യാനാ. ഹാങ്ങർ എടുത്തു ഞാൻ ജനലിന്റെ കുത്തനെയിട്ട അഴികളിൾക്കിടയിലൂടെ കൈ നീട്ടി അനുഷേച്ചിയെ ഉന്നം വെച്ച് ഒറ്റയേറു കൊടുത്തു.

കറങ്ങി മറിഞ്ഞു അത് അനുഷേച്ചിയുടെ വലത്തേ ഷോൾഡറിൽ ചെന്നങ്ങു തട്ടി. ഭാഗ്യം!!

അപ്രതീക്ഷിതമായി എന്തോ വന്നു വീണ ഞെട്ടലിൽ സോഫയിൽ സുഖിച്ചു കിടന്നിരുന്ന അനുഷേച്ചി “അമ്മേന്ന്...” വിളിച്ചു ലാപ്പും മടക്കി പിടഞ്ഞിരുന്നു. പേടിയോടെ വന്നു വീണ സാധനത്തിലേക്ക് നോക്കി.ഇത്തിരി ബോധം പോയ കളി പെണ്ണ് കളിച്ചെങ്കിലും.ചുറ്റും നോക്കിയ കൂട്ടത്തിൽ തുറന്നു കിടക്കുന്ന ജനലും ദേഷ്യത്തോടെ കണ്ണും മുറുക്കി അതിന്

വെളിയിൽ നിൽക്കുന്ന എന്നേയ്യും അങ്ങനെ അവസാനം എന്റേച്ചി കണ്ടു.

ചെറ്റ പെണ്ണേ ചേച്ചീ... നിനക്ക് ഞാൻ

💬 Comments

View all comments