Chapter Title : തമ്പുരാട്ടി 10 [രാമന്]
തരുന്നുണ്ടന്നോലെ മുഖത്തു വാശിയും ദേഷ്യവും ഞാൻ ഉരുട്ടി കേറ്റി.അനുഷേച്ചി ആദ്യം ചിരിച്ചു. പിന്നെ എന്റെ മുഖത്തെ തിളച്ചു മറയുന്ന ദേഷ്യം കണ്ട് ഹെഡ്സെറ്റ് മാറ്റി വെച്ച് പേടിയോടെ നോക്കി.
“എന്റേച്ചി ആ വാതിലൊന്നു തുറന്നേ.. ബാക്കി ഞാനപ്പോത്തരാട്ടോ.....” ദേഷ്യം ഞാനൊരുതുള്ളി പുറത്തുകാണിക്കാതെ ചിരിച്ചു. വാതിലൊന്ന് തുറന്നോട്ടെ. ആ വെളുത്ത കൊഴുത്ത ചേച്ചി ചന്തിക്ക് നാലെണ്ണം പടക്കം പൊട്ടിക്കണ പോലെ കൊടുക്കണം.
“അയ്യോ സോറി സോറി...... വിളിച്ചതന്നും കേട്ടില്ലടാ...ഇപ്പോ തുറക്കാട്ടോ...“ ചാടി പിടഞ്ഞെണീറ്റ് അതുംപറഞ്ഞു അനുഷേച്ചി..വാതിലിന് അടുത്തേക്കോടി. പോക്ക് കണ്ടിട്ട് ഏട്ടത്തിയും തിരിച്ചു വന്നൂന്നാ കരുതിയേന്ന് തോന്നുന്നു.
ഞാനൊറ്റക്ക വന്നതെന്നറിഞ്ഞാ ഈ ജനലിൻ അപ്പുറം നിർത്തി.എന്നെ ഇത്തിരിയെങ്കിലും കൊതിപ്പിച്ചു കളിപ്പിച്ചിട്ടേ അനുഷേച്ചി അകത്തു കേറ്റു .അതുറപ്പ!!
മുന്നോട്ട് ചെന്നപ്പോഴേക്കും വാതിൽ അനുഷേച്ചി തുറന്നിരുന്നു . എന്നിട്ട് എന്റെ ദേഷ്യം തീർക്കാനും ,സോപ്പിടാനും വേണ്ടി ..ആ മുഖം കുഞ്ഞി കുട്ടികളെ പോലെ വിഷമിപ്പിച്ചു കാട്ടി ചേച്ചിയെന്നെ നോക്കി.
കുറുമ്പത്തിയുടെ സോപ്പിടാനുള്ള കള്ളത്തരങ്ങളെ!!ആ നോട്ടം കണ്ടതേ, തുറക്കാൻ നേരം വൈകിയതിന് ചേച്ചി കുണ്ടിയിൽ ആഞ്ഞു നാലെണ്ണം കൊടുക്കാനുള്ള ദേഷ്യമാകെ ഇങ്ങട്ടോ വിട്ട് പോയി!
“എന്റേച്ചി വേഗം വന്നേ...എനിക്ക് കുറേ കാര്യം പറയാനുണ്ട്,...” ഞാനാ കയ്യും പിടിച്ചു അകത്തേക്ക് കേറി. അനുഷേച്ചിയാണേൽ തിരിഞ്ഞു ചുറ്റും നോക്കുന്നുണ്ട്. ഏട്ടത്തിയെയും വാവയെയുമായിരിക്കും.
“അല്ലാ അപ്പോ ഏട്ടത്തിയോ...?” ഉള്ളിൽ കേറി വാതിലു ഞാൻ ഭദ്രമായി ലോക്കിടുമ്പോ അനുഷേച്ചി സംശയം വിടാതെ ചോദിച്ചു. നല്ല ലൂസ് ഇളം മഞ്ഞ ടിഷർട്ടും.പച്ച ചെറു വരകളുള്ള വെള്ള ബനിയൻ ക്ലോത്ത് പാന്റുമിട്ട അനുഷേച്ചിപെണ്ണിന്റെ നെറ്റിയിൽ രാവിലെ തൊട്ട ചന്ദനം ഇപ്പോഴും വീഴാതെയുണ്ട്!
💬 Comments
View all comments