Chapter Title : തമ്പുരാട്ടി 10 [രാമന്‍]
സൈഡിലിരിക്കുന്ന എന്റെ അമ്മപെണ്ണിന്റെ മനസിലെന്താവും!! പാവമെന്ന് വിചാരിച്ചു മെല്ലെയൊന്ന് പാളി നോക്കിയതാ.
അമ്മയത കൂളായി കയ്യും കെട്ടി ഇരിക്കുന്ന!! ഈ ജന്തുവിന് ഒരു പേടീമില്ലേ?
മേരിചേച്ചിയുടെ വീട്ടിലേക്ക് പെട്ടന്ന് വിട്ടു. അമ്മക്ക് ഒരു കുലുക്കവുമില്ലേലും. ഞങ്ങളെ പോലെ ഏട്ടത്തിക്കും എന്തേലും പറ്റിയാലോ എന്നുള്ള പേടിയുണ്ടായിരുന്നു എന്റെ മനസ്സില്.
ഏട്ടത്തിയെ ഇറക്കിയ പള്ളിയും കഴിഞ്ഞു ഒരു ചെറിയ കയറ്റവും കേറി,മേരി ചേച്ചിയുടെ വീട്ടിൽ വലിയ മുറ്റത്തു വണ്ടി നിർത്തിയപ്പോ,ഏട്ടത്തി പുറത്തെ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. കൂടെ മേരിചേച്ചിയും.
വന്ന കാറിൽ ഞാൻ മാത്രല്ല മുന്നിലിരിക്കുന്നത് തമ്പുരാട്ടി കൂടെയാണെന്നറിഞ്ഞ.ഏട്ടത്തിയുടെ മുഖം ചിരിയിൽ നിന്ന് മെല്ലെ പേടിയിലേക്ക് മാറുന്നത് ഞാൻ കണ്ടു. മേരിചേച്ചിക്കാണേൽ അമ്മയെ കണ്ട വെപ്രാളവും!!
“ഒരു സ്ഥലം വരെ വേഗം പോവാനുണ്ട്...അതാ അമ്മയേം കൂട്ടി വന്നേ....ഇറങ്ങട്ടെന്നാൽ....?” ഏട്ടത്തിയുടെ കയ്യും പിടിച്ചു ഇത്തിരി ഭയപ്പാടോടെ നിൽക്കുന്ന മേരിചേച്ചിയോട് ഞാൻ അത് ചോദിച്ചപ്പോ.അവർ വേഗം തലയാട്ടി.
“പോയേച്ചും വരാ...” ഏട്ടത്തി പ്രത്യേകം അത് അവരോട് പറഞ്ഞു. ഞങ്ങൾ വേഗം കാറിലേക്ക് കേറി. വണ്ടി എടുക്കുമ്പോ ബാക്ക് മിറർലൂടെ എന്താ പ്രശ്നമെന്ന്..അനുഷേച്ചിയോട് അമ്മ കേൾക്കാതെ ഏട്ടത്തി ചോദിക്കുന്നത് കണ്ടു.
അവരെന്തൊക്കെയോ കുശു കുശു ന്ന് പറഞ്ഞു. പിന്നെ ശ്രെദ്ധ ഡ്രൈവിങ്ങിൽ മാത്രമായി...അങ്ങാടിയും കടന്നു കാറ് പോവുമ്പോ..ബാക്കിൽ ചന്ദ്രനുള്ള കാർ കുറച്ചു ദൂരം വരെ കൂടെ വന്നു.പിന്നെ അതിനെ കാണാതായി...
അമ്മയുടെ ഫോൺ ബെല്ലടിച്ചു. ചെവിയിൽ വെച്ച് മിണ്ടാതെ അമ്മ ഇത്തിരി നേരം നിന്നു.
“എന്ത്....എന്തിന്...”അമ്മ ചിരിച്ചു. പുച്ഛം പോലെ.
“എന്റെ വക്കീലേ..ഞാനിത് ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല..അതോണ്ട് പേടിക്കണം എന്നൊക്കെ പറയുന്നത് നിങ്ങൾ നിങ്ങളെ കയ്യിൽ വെച്ചാ മതി.... ഒറ്റണ്ണം എന്റെ വീടിന്റെ പരിസരത്ത് അടുക്കൂല്ല!
അതിനുള്ള വഴിയൊക്കെ എനിക്കറിയാ..പിന്നേ ഞാനൊറ്റക്കല്ല ആ വീട്ടിലുള്ളത് എന്നറിയാലോ. ഇപ്പോഴാണേൽ കൂടെ എന്റെ മരുമോളും അവളുടെ മോളുംകൂടെയുണ്ട്... ...“ അന്തം വിട്ട് ഫോൺ
💬 Comments
View all comments