Chapter Title : തമ്പുരാട്ടി 10 [രാമന്‍]
ചിരി വന്നു.
കാറു നിർത്തി ഞങ്ങൾ എല്ലാരും പുറത്തേക്കിറങ്ങി. എല്ലാരും ഏട്ടത്തിയെ നോക്കുന്നുണ്ട്. എന്റെ സുന്ദരി ഏട്ടത്തിയെ ഇവരെല്ലാം ആദ്യായിട്ട് കാണായോണ്ട്..ആരാന്നുള്ള സംശയം എല്ലാര്ക്കുമുണ്ടാവും.
.അനുഷേച്ചിയുടെ കൈയ്യിൽ വാവയെ കൂടെ കണ്ടപ്പോ എല്ലാരുടെയും മുഖത്തു വാത്സല്യോം സ്നേഹം എന്തൊക്കെയോ വന്നു നിറഞ്ഞു.
ഞങ്ങളെ സ്വീകരിക്കാൻ വിദ്യമ്മയും ലക്ഷ്മിയമ്മയും മുറ്റത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഏട്ടത്തി വേഗം എന്റെ കൈ പിടിച്ചു മുറുക്കി.
“മോനൂസേ....??!!!” അമ്മയും ചേച്ചിയും ഞങ്ങളെ മുന്നിലായിരുന്നു. ഏട്ടത്തിക്ക് എന്തോരും പ്രയാസം ആ മുഖത്തുണ്ട്.!!! ഞാൻ എന്തേന്ന് മുഖം കൊണ്ട് ചോദിച്ചപ്പോ..ഏട്ടത്തി റോട്ടിലേക്ക് ഇറങ്ങിപോവുന്ന തെയ്യക്കോലവും...മുറ്റത്തെ കത്തുന്ന നിലവിളക്കിലേക്കും എല്ലാം പേടിയോടെ നോക്കുന്നുണ്ട്...
“ഞാൻ വന്നാ പ്രശ്നാവോ?.....” പേടിയാണ് ആ മനസ്സിൽ നിറയെ..നിലവിളക്കും..തെയ്യവും വീടിന്റെ രൂപവും എല്ലാം കണ്ടപ്പോ പേടിയായിക്കാണും! അന്യമതക്കാരെ കേറ്റാത്ത ദുഃഷ്ടമനസ്സുകളാ. .എന്റമ്മയുടെ ബാക്കിയുള്ളത്ന്ന് തോന്നിയോ എന്റെ ഈ പാവത്തിന്..ഒരു പ്രേശ്നോല്ലാ.ഇവരൊന്നും അങ്ങനത്തെ ആളുകളേയല്ലാന്ന് പറയാൻ പോവായിരുന്നു.
പെട്ടന്ന് അമ്മ ഏട്ടത്തിയുടെ സ്വകാര്യം കേട്ടപോലെ ഞങ്ങളെ തിരിഞ്ഞു നോക്കി.
“എന്താ....” ഏട്ടത്തി പേടിച്ചു പോയി. എന്റെ കയ്യിൽ ആ പിടി മുറുകുന്നത് ഞാനറിഞ്ഞു...
“ഇങ്ങു വാ...” അമ്മ ഏട്ടത്തിയുടെ നേരെ കൈ നീട്ടി. പേടിച്ചു പേടിച്ചു...ഏട്ടത്തി അടുത്തേക്ക് ചെന്നപ്പോ,എന്നേക്കാൾ നല്ലോണം ധൈര്യം കൊടുക്കാൻ അമ്മ ബെസ്റ്റായത് കൊണ്ട് ഞാൻ പെണ്ണിനെ വേഗം അമ്മയുടെ എടുത്തേക്ക് ഉന്തി വിട്ടു.
അമ്മ ഏട്ടത്തിയുടെ കയ്യും പിടിച്ചു മുന്നിൽ നടന്നു. വണ്ടിയിലെ വാങ്ങിയ കവർ ഓരോന്ന് പെറുക്കിയെടുത്തു..എന്നെ കാത്തു നിന്ന അനുഷേച്ചി പെണ്ണിനെയുംകൂട്ടി തൊട്ട് ഉരുമ്മി ഞാൻ മെല്ലെ വീട്ടിലേക്ക് നടന്നു.ചെറിയമ്മമാർ ഇത്തിരി തല കുനിച്ചു നിൽക്കാണ് അമ്മ അടുത്തു വന്നപ്പോ.
“എപ്പോഴാടീ..രണ്ടും വന്നേ…” അമ്മ രണ്ടിന്റെയും തലയിൽ മെല്ലെ തൊട്ടു.
“ഇന്നലെ വന്നേച്ചീ...”
“വേറേ ആരും വന്നില്ലേ..മക്കളോ...?” വലിയ സ്നേഹം വാരിക്കോരി കൊടുക്കാതെയുള്ള അമ്മയുടെ സാധാ ചോദ്യം!!! ചെറിയമ്മമാർ..രണ്ടും അതിന് വേണ്ടി
💬 Comments
View all comments