Chapter Title : തമ്പുരാട്ടി 10 [രാമന്]
മാറ്റി.
കാറിൽ നിന്ന് ഇറങ്ങിയ ശാരദാമ്മയോട് തിരിഞ്ഞെന്തോ പറഞ്ഞു. ചന്ദ്രനോട് എന്തോ കണ്ണുകൊണ്ട് കാട്ടി. കൂട്ടിൽ നിന്ന് കിട്ടുവിനെ ശാരദാമ്മ ഇറക്കി വിട്ടപ്പോ അവൻ മുറ്റത്തൂടെ ഓടി.
ഗേറ്റിന് അപ്പുറത്ത് രണ്ടു മൂന്ന് തടിയന്മാർ വന്നു നിന്നത് കൂടെ കണ്ടപ്പോ റൊമാന്റിക് കപ്പിൾ ആയിരുന്ന ഞങ്ങൾ പ്രശ്നമിത്തിരി സീരിയസാന്ന് മനസ്സിലാക്കി അരമതിലിൽ നിന്ന് ഊർന്നു താഴെക്കിറങ്ങി.
“കാറെടുക്ക്....!!!” അമ്മ മുറ്റത്തു നിന്ന് എന്റെ നേർക്ക് പറഞ്ഞു. വേഗം സെന്തിലിന്റെ ക്രിസ്റ്റയിൽ കേറി.മുന്നിൽ അമ്മയും, ബാക്കിൽ ചേച്ചിയും. വണ്ടി മെല്ലെ എടുത്തു തുടങ്ങിയപ്പോ തന്നെ.
വന്ന കാറിൽ മൂന്നാലാളുകൾ കേറി. ഗേറ്റ് ആരോ തുറന്നു തന്നു. വണ്ടി പുറത്തേക്കെടുത്തപ്പോ റോഡ് സൈഡിൽ അഞ്ചറാളുകൾ വേറെയുമുണ്ട്. ചുറ്റിനും പേടിപ്പെടുത്തുന്ന രംഗങ്ങൾ.
ഒന്നും മനസിലാവാതെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ.
ഇത് തന്നെ എന്റെ മനസ്സിൽ പേടി നിറക്കുന്നുണ്ട്. അപ്പോ എല്ലാമറിയുന്ന സൈഡിലിരിക്കുന്ന എന്റെ അമ്മപെണ്ണിന്റെ മനസിലെന്താവും!! പാവമെന്ന് വിചാരിച്ചു മെല്ലെയൊന്ന് പാളി നോക്കിയതാ.
അമ്മയത കൂളായി കയ്യും കെട്ടി ഇരിക്കുന്ന!! ഈ ജന്തുവിന് ഒരു പേടീമില്ലേ?
മേരിചേച്ചിയുടെ വീട്ടിലേക്ക് പെട്ടന്ന് വിട്ടു. അമ്മക്ക് ഒരു കുലുക്കവുമില്ലേലും. ഞങ്ങളെ പോലെ ഏട്ടത്തിക്കും എന്തേലും പറ്റിയാലോ എന്നുള്ള പേടിയുണ്ടായിരുന്നു എന്റെ മനസ്സില്.
ഏട്ടത്തിയെ ഇറക്കിയ പള്ളിയും കഴിഞ്ഞു ഒരു ചെറിയ കയറ്റവും കേറി,മേരി ചേച്ചിയുടെ വീട്ടിൽ വലിയ മുറ്റത്തു വണ്ടി നിർത്തിയപ്പോ,ഏട്ടത്തി പുറത്തെ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. കൂടെ മേരിചേച്ചിയും.
വന്ന കാറിൽ ഞാൻ മാത്രല്ല മുന്നിലിരിക്കുന്നത് തമ്പുരാട്ടി കൂടെയാണെന്നറിഞ്ഞ.ഏട്ടത്തിയുടെ മുഖം ചിരിയിൽ നിന്ന് മെല്ലെ പേടിയിലേക്ക് മാറുന്നത് ഞാൻ കണ്ടു. മേരിചേച്ചിക്കാണേൽ അമ്മയെ
💬 Comments
View all comments