Chapter Title : തമ്പുരാട്ടി 10 [രാമന്‍]
ഉരുളിച്ചയാ.നോക്കി വെള്ളമിറക്കാം!
പുഷ്പാന്റിക്ക് അത്രേം വലിയ ശരീരം ഒന്നുമില്ലലേലും...വെളു വെളുത്ത..തൊലിയാണ്...അതോണ്ട്കവിളൊക്കെ ഏത് സമയത്തും തക്കാളി പോലെ ചുവന്നു തുടുത്തിരിക്കും. അപ്പൊ അവര് വല്ലാത്ത സുന്ദരിയാണല്ലോന്ന് മനസ്സിങ്ങനെ പറഞ്ഞോണ്ടിരിക്കും!
എന്തൊക്കെയാണേലും!! പഞ്ച പാവങ്ങളാ..ശബ്ദം ഉയർത്തി ഒരാളോടും സംസാരിക്കാൻ പോലും നിക്കാത്ത അത്രേം പാവങ്ങൾ!!
രണ്ടാളും എന്നേയും അനുഷേച്ചിയും കെട്ടിപ്പിടിച്ചു ഓരോ ഉമ്മ വീതം കവിളിലും നെറ്റിയിലും തന്നു.അവരോട് വിശേഷവും ചോദിച്ചു അകത്തേക്ക് ചെന്നപ്പോ വല്യച്ഛമ്മാര് അമ്മയുടെ എടുത്തു നിന്ന് ഭാവ്യതയോടെ സംസാരിക്കുന്നുണ്ടായിരുന്നു.
അമ്മയാണേൽ അധികാരം മുഴുവനും ഉള്ളപോലെ കാലിൽ കാലു കേറ്റി ഇരിക്കുന്നു. പാവം ഏട്ടത്തി ഞാൻ പെട്ടടാന്നു മുഖമാക്കി പറയുന്നപോലെ അമ്മയുടെ അടുത്തിരിക്കാണ്. പൂച്ചകുഞ്ഞിനെ പോലെ!!
ലിവിങ് റൂമിൽ എല്ലാരും വിശേഷം പറയാനിരുന്നു. അനുഷേച്ചിയും ഞാനും എങ്ങനെയോ അടുത്തടുത്തായി! പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് ഒരുതല ബാക്കിൽ നിന്ന് പെട്ടന്ന് കേറി വന്നു.
തണുത്ത കൈ എന്റെ തോളിലും പതിഞ്ഞു. നോക്കുമ്പോ അകത്തെവിടെയോ ഇരിക്കായിരുന്ന എന്റെ അമ്മമ്മയാണ്..
“ഹാ അല്ല!!! ആരാ ഇത്...? കാണാഞ്ഞപ്പോ ഞാൻ കരുതി കാലൻ കൊണ്ടോയിന്ന്...” എപ്പോഴും ഞാൻ അമ്മമ്മയോട് കൊഞ്ചുന്ന പോലെ ഒന്നു മാലോചിക്കാതെ കൊഞ്ചി.
റൂം മൊത്തം നിശബ്ദ പരന്നു. എല്ലാരും പേടിയോടെ എന്നെ നോക്കുന്നു. പിന്നെ അവരുടെ കണ്ണ് മെല്ലെ പോയത് അമ്മക്ക് നേരേക്കാണ്.ഹോ..അമ്മയുടെ റിയാക്ഷൻ കാണാനവും.
സംഭവം ഇങ്ങനെയൊന്നും ആരും അമ്മയുടെ മുന്നിൽ വെച്ച് പറയാറില്ല. അതാവും!! അമ്മമ്മയോട് ഇതേപോലെ വായിൽ തോന്നുന്നത് ഞാൻ പറയുന്നത് എല്ലാർക്കും അറിയുന്നതുമാണ്!
എനിക്ക് തിരിച്ചും കിട്ടലുണ്ട്! പക്ഷെ അമ്മയുടെ മുന്നിൽ നിന്ന് ആദ്യമാവും! !.അവർക്കറീല്ലല്ലോ!! എനിക്ക് തമ്പുരാട്ടിയ അത്രക്കൊന്നും പേടിയില്ലാന്നു!
“പുള്ളിക്ക് കണ്ണിന് പ്രശ്നണ്ടായിരുന്നു ല്ലേ ജീവനോടെയുണ്ടല്ലോ! !...?...” എല്ലാരും കേൾക്കാൻ വേണ്ടി തന്നെ ഞാൻ അതും പറഞ്ഞു. ഒരു പേടിയുമില്ലാതെ ഞാൻ പറയുന്നത് കണ്ട് എല്ലാർക്കും അത്ഭുതമായി. അമ്മമ്മക്ക് പോലും.
“പോടാ !!! കാലൻ നിന്റച്ഛൻ..!!”
💬 Comments
View all comments