Chapter Title : തമ്പുരാട്ടി 10 [രാമന്‍]
ചെവിയിൽ സ്വകാര്യം പറഞ്ഞു കവിളിൽ ഒരുമ്മയും തന്നു അമ്മമ്മ പ്രതീക്ഷിച്ചപോലെ തന്നെ പറഞ്ഞു . എനിക്ക് ചിരിയേ വന്നുള്ളൂ!
“അനുമോളെ....” അനുഷേച്ചിയുടെ തലയിൽ സ്നേഹത്തോടെ മെല്ലെ ഉഴിഞ്ഞു കൊടുത്തു അമ്മമ്മ ..ആ ചെവിയിൽ ചേച്ചിയെന്തോ സ്വകാര്യം പറഞ്ഞു. അമ്മമ്മക്ക് പൊട്ടിയ ചിരി.
ഇരിക്കാൻ വേണ്ടി മുന്നിലേക്ക് അമ്മമ്മ എത്തിയപ്പോ എല്ലാവരും എഴുനേറ്റ് നിന്നു. എന്നാലമ്മയോ? കാലിന്റെ മുകളിൽ വെച്ച കാല് ഒന്ന് താഴ്ത്തിയതേയുള്ളു!അവരുടെ സംസാരമായി പിന്നെ!
അമ്മമ്മ അമ്മയോട് ഓരോ കാര്യം ചെറിയ ശബ്ദത്തിൽ ചോദിക്കും . അമ്മയതിന് മെല്ലെ മറുപടി കൊടുക്കും .
ശെരിക്കും പെട്ടത് ഏട്ടത്തിയാണ്. ഒന്നും ചെയ്യാനാവാതെ നടുക്കായിപ്പോയി പാവം! അമ്മമ്മ ഒഴികെ എല്ലാർക്കും ഏട്ടത്തി ആരാന്ന് മനസ്സിലായീട്ടുണ്ട് പക്ഷെ ചെറിയമ്മ മാർക്കും ആന്റിമാർക്കും എന്റെ ഏട്ടത്തിയെ സ്നേഹിക്കാനും വിശേഷം ചോദിക്കാനും എന്റെ ശ്രീദേവിപെണ്ണ് ഒന്ന് വിട്ട് കൊടുക്കണ്ടേ?
അമ്മയുടെ അടുത്തു ആകെ ഇരിക്കുന്നത് ഏട്ടത്തി മാത്രാ. അതോണ്ട് അങ്ങട്ട് അടുക്കാനും ഞങ്ങൾക്കാർക്കും വയ്യ!!
“ഇതാരാന്ന് അമ്മക്ക് മനസ്സിലായോ....!” അമ്മമ്മയുടെ ചോദ്യങ്ങൾ ഒന്നടങ്ങിയപ്പോ അമ്മ ഏട്ടത്തിയെ കാണിച്ചു ചോദിച്ചു. എല്ലരും അത് കേട്ട് ചിരിയോടെ നോക്കി. അമ്മമ്മക്ക് ആളെ മനസ്സിലായിട്ടില്ല!
“ഈ കുട്ടിയെ മനസ്സിലായോ...?...” ലക്ഷ്മിയമ്മയുടെ കയ്യിൽ ചിരിക്കുന്ന വാവയെ അമ്മ ചൂണ്ടി കാണിച്ചപ്പോൾ അപ്പോഴാണ് അമ്മമ്മ ശെരിക്കും അങ്ങനെ ഒരാളുണ്ടെന്ന് കാണുന്നത്!!!
“അല്ല ഇതിപ്പോ..”ആകെ അങ്കലാപ്പായി..ഏട്ടത്തിയെയും ഞങ്ങളെയും എല്ലാരെയും നോക്കി അമ്മമ്മ സംശയിച്ചു നിന്നപ്പോ..അമ്മതന്നെ പറഞ്ഞു കൊടുത്തു ഏട്ടത്തിയാരാന്ന്..
ആളെ മനസ്സിലായ അമ്മമ്മക്ക് പിന്നെ ആകെ ചിരിയായി. അമ്മമ്മക്ക് അറിയാമെന്നു തോന്നുന്നു ഏട്ടത്തിയെ എന്റമ്മ അന്ന് ആട്ടിപ്പാഴ്ച കാര്യം!! അതോണ്ടന്നെ ഏട്ടത്തിയെ അടുത്തേക്ക് വിളിച്ചു വാരിപിടിച്ചു ഇത്തിരി നേരം അമ്മമ്മയങ്ങനെ ഇരുന്നു. ഏട്ടത്തി വീണ്ടും പൂച്ചകുഞ്ഞായി സ്നേഹം വാങ്ങി.
അമ്മയുടെ കയ്യിൽ നിന്ന് രക്ഷപെട്ട ഏട്ടത്തി പിന്നെ ചെറിയമ്മ മാരുടെയും ആന്റിമാരുടെയും കയ്യിലായി!! ഒന്ന് സംസാരിച്ചപ്പോ തന്നെ
💬 Comments
View all comments