Chapter Title : തമ്പുരാട്ടി 10 [രാമന്‍]
നോക്കുന്നേയില്ല! താഴ്ത്തി വെച്ച കുറുമ്പിയുടെ താടി മെല്ലെ ഞാൻ പൊക്കിനോക്കി.
എന്റെ കൈ അമ്മ തട്ടിമാറ്റി.തൊടണ്ടാന്ന് പറയുന്ന പോലെ..
“ആദീ..ഞാൻ നല്ല ദേഷ്യത്തില്ലാ...നീ കളിക്കാൻ നിക്കല്ലേ!...!!എന്റെ വായിലിരിക്കുന്നത് വെറുതെ കേൾപ്പിക്കണ്ട!!!നിനക്ക് കൊഞ്ചാനും കളിക്കാനും താഴെ വേറേ കുറേ എണ്ണമുണ്ടല്ലോ!!! അവരടുത്ത് ചെല്ല്....!!..“ തൊട്ടാ കടിക്കുമെന്ന ഭാവം പെണ്ണിന്.
മുഖമൊരു കൊട്ടക്കണക്കിന് ആക്കി നിർത്തീ കനിപ്പിച്ചിട്ട്,ഒറ്റ വെട്ടിക്കൽ. .എനിക്ക് ചിരി വന്നു. .. ദേഷ്യം വന്നു ചീത്ത പറയുമ്പോ എന്റമ്മക്ക് എന്തോരും കൊതിപ്പിക്കുന്ന മുഖമാ..
ഇതിനു മാത്രം അമ്മക്കേടുന്നോ ഫ്രീയായി ദേഷ്യം വാശിയും കിട്ടുന്നെ...!!! എന്നാലും അമ്മയുടെ വാക്കുകളിൽ ആന്റിമാരോടും ചെറിയമ്മമാരോടും ഞാൻ അടുത്തിടപഴുകിയ അസ്സൂയയും കുശുമ്പും ഉണ്ടോന്ന് ഇത്തിരി തോന്നൽ!!
അല്ലേൽ ഞാൻ കൊഞ്ചിക്കളിക്കുന്നതൊക്കെ എടുത്തു പറയേണ്ട ആവശ്യമെന്താ. .പൊസ്സസ്സീവ് അവണോ ശ്രീദേവിപെണ്ണേ?
”ഈ ചീത്തയൊക്കെ അമ്മയുടെ വായീന്ന് കേൾക്കൂന്നു ഉറപ്പായീട്ടും..താഴേന്നു കഷ്ടപ്പെട്ട് ഞാൻ വന്നത് അവർ പറഞ്ഞിട്ടാന്നാ അമ്മേടെ വിചാരം!! ഈ തല മണ്ടേൽ ഒന്നുല്ല..വെറുതെ ഓരോന്ന് ആലോചിച്ചു വെച്ചേക്കാ...“ അമ്മയുടെ തല ഞാനൊന്ന് മെല്ലെ തട്ടി.
”ദേ...ഒരെണ്ണം...!!...“ ഈശ്വരാ അമ്മായതാ തല്ലാൻ വേണ്ടി കൈ പൊക്കുന്ന. പെട്ടന്ന് ഞാനാ കൈ പിടിച്ചു എന്റെ കയ്യിൽ ഭദ്രമാക്കി വെച്ചു.അമ്മ ദേഷ്യം വന്നു കനപ്പിച്ചു നോക്കി.
”അമ്മക്ക് ഒരു സ്നേഹോല്ലാ..ഒന്നേൽ ചീത്ത ഇല്ലേൽ തല്ല്...അനിയത്തിമാരുണ്ടല്ലോ രണ്ടെണ്ണം..ന്ത് നല്ല സ്വഭാവാ...എന്ത് നല്ല സ്നേഹാ..ഇത്രേം കാലായീട്ടും എന്നോടൊന്നു മുഖം കറുപ്പിച്ചു പറഞ്ഞിട്ടില്ല..അറിയോ...ശെരിക്കും അമ്മ അവരുടെ ചേച്ചി തന്നെയല്ലേ...?...“ പെണ്ണെന്നെ തല്ലാതെ നിക്കാൻ...രണ്ടു കയ്യും മുറുകെ പിടിച്ചാണ് ഞാൻ പരിഭവം ഇട്ടത്. താമശക്കായിരുന്നു.
“ചേച്ചിയാണോ അനിയത്തിയാണോന്ന് നിന്നെ ഞാൻ ബോധിപ്പിക്കണോ..സ്നേഹം കിട്ടുന്നുണ്ടേൽ വേണേൽ....അവരുടെ കൂടെ പൊയ്ക്കോ!!!എന്നിട്ട് എന്നിട്ട് അമ്മേന്നും വിളിച്ചോ...എന്റെ സ്നേഹം കിട്ടുമെന്ന് കരുതി..ഇങ്ങനെ നീക്കണമെന്നില്ല!!
ഞാൻ ആരേയും സ്നേഹിക്കാനും പോണില്ല!!!....“ വിറച്ചോണ്ട് പറഞ്ഞമ്മ മുഖം വെട്ടിച്ചു. പറയുമ്പോ അമ്മയുടെ തൊണ്ടയിൽ ഒരു ഇടറലുണ്ടായോ? തോന്നുന്നുണ്ട്!! മനസ്സിൽ
💬 Comments
View all comments