0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 713.4K

കാലു കേറ്റി ഇരിക്കുന്നു. പാവം ഏട്ടത്തി ഞാൻ പെട്ടടാന്നു മുഖമാക്കി പറയുന്നപോലെ അമ്മയുടെ അടുത്തിരിക്കാണ്. പൂച്ചകുഞ്ഞിനെ പോലെ!!

ലിവിങ് റൂമിൽ എല്ലാരും വിശേഷം പറയാനിരുന്നു. അനുഷേച്ചിയും ഞാനും എങ്ങനെയോ അടുത്തടുത്തായി! പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് ഒരുതല ബാക്കിൽ നിന്ന് പെട്ടന്ന് കേറി വന്നു.

തണുത്ത കൈ എന്റെ തോളിലും പതിഞ്ഞു. നോക്കുമ്പോ അകത്തെവിടെയോ ഇരിക്കായിരുന്ന എന്റെ അമ്മമ്മയാണ്..

“ഹാ അല്ല!!! ആരാ ഇത്...? കാണാഞ്ഞപ്പോ ഞാൻ കരുതി കാലൻ കൊണ്ടോയിന്ന്...” എപ്പോഴും ഞാൻ അമ്മമ്മയോട് കൊഞ്ചുന്ന പോലെ ഒന്നു മാലോചിക്കാതെ കൊഞ്ചി.

റൂം മൊത്തം നിശബ്ദ പരന്നു. എല്ലാരും പേടിയോടെ എന്നെ നോക്കുന്നു. പിന്നെ അവരുടെ കണ്ണ് മെല്ലെ പോയത് അമ്മക്ക് നേരേക്കാണ്.ഹോ..അമ്മയുടെ റിയാക്ഷൻ കാണാനവും.

സംഭവം ഇങ്ങനെയൊന്നും ആരും അമ്മയുടെ മുന്നിൽ വെച്ച് പറയാറില്ല. അതാവും!! അമ്മമ്മയോട് ഇതേപോലെ വായിൽ തോന്നുന്നത് ഞാൻ പറയുന്നത് എല്ലാർക്കും അറിയുന്നതുമാണ്!

എനിക്ക് തിരിച്ചും കിട്ടലുണ്ട്! പക്ഷെ അമ്മയുടെ മുന്നിൽ നിന്ന് ആദ്യമാവും! !.അവർക്കറീല്ലല്ലോ!! എനിക്ക് തമ്പുരാട്ടിയ അത്രക്കൊന്നും പേടിയില്ലാന്നു!

“പുള്ളിക്ക് കണ്ണിന് പ്രശ്നണ്ടായിരുന്നു ല്ലേ ജീവനോടെയുണ്ടല്ലോ! !...?...” എല്ലാരും കേൾക്കാൻ വേണ്ടി തന്നെ ഞാൻ അതും പറഞ്ഞു. ഒരു പേടിയുമില്ലാതെ ഞാൻ പറയുന്നത് കണ്ട് എല്ലാർക്കും അത്ഭുതമായി. അമ്മമ്മക്ക് പോലും.

“പോടാ !!! കാലൻ നിന്റച്ഛൻ..!!” ചെവിയിൽ സ്വകാര്യം പറഞ്ഞു കവിളിൽ ഒരുമ്മയും തന്നു അമ്മമ്മ പ്രതീക്ഷിച്ചപോലെ തന്നെ പറഞ്ഞു . എനിക്ക് ചിരിയേ വന്നുള്ളൂ!

“അനുമോളെ....” അനുഷേച്ചിയുടെ തലയിൽ സ്നേഹത്തോടെ മെല്ലെ ഉഴിഞ്ഞു കൊടുത്തു അമ്മമ്മ ..ആ ചെവിയിൽ ചേച്ചിയെന്തോ സ്വകാര്യം പറഞ്ഞു. അമ്മമ്മക്ക് പൊട്ടിയ ചിരി.

💬 Comments

View all comments