Chapter Title : തമ്പുരാട്ടി 10 [രാമന്‍]
വിശ്വസിച്ചില്ല..കള്ളത്തറരാന്ന് കരുതി എന്നെ ഒരു സംശയ നോട്ടം. .കൂടെ ചെറിയ ചിരിയും. .
“പോടാ...പറ്റിക്കല്ലേ.....” ലക്ഷ്മിയമ്മ എടുത്തു പറയേം ചെയ്ത്.
“സത്യം അനുഷേച്ചിയോട് ചോയ്ക്ക്..ഏട്ടത്തിയോട് ചോയ്ച്ചോക്ക്...”എല്ലാരും രണ്ടാളുടെയും മുഖത്തേക്ക് സത്യമറിയാൻ നോക്കി.ശെരിയാണെന്ന് എന്റെ സുന്ദരികൾ തലയാട്ടി സമ്മതിച്ചു. എല്ലാരും വിശ്വസിച്ച മാട്ടായി! ഈശ്വരാന്ന് പുഷ്പാന്റി താടിയിൽ കൈ കൊടുത്തു പറയേം ചെയ്ത്
“കണ്ടിലല്ലേ...അന്ന് ഞാൻ പേടിച്ചില്ല...പിന്നയാ ഈ ചീത്ത കേട്ടിട്ട് നിങ്ങളൊക്കെ ഇങ്ങനെയിരിക്കുന്നെ....നോക്കിക്കോ ഒരഞ്ചു മിനിറ്റ്..ഞാൻ കൊണ്ട് തരാ ആ ചീത്ത പറഞ്ഞു പോയ സാധനത്തിനെ!!
കാണണോ?...“ എല്ലാരരും പേടിക്കുന്നെ അമ്മപെണ്ണിനെ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ അനുസരിക്കുന്ന പെണ്ണാക്കി കാണിക്കാൻ എന്നോ എനിക്കൊയുള്ളൊരു ആഗ്രഹമായിരുന്നു. എന്തായാലും ഇന്നിപ്പോ അതിനുള്ള അവസരം കിട്ടി.
കൂടെ ദേഷ്യം മാറ്റി വെച്ച് അമ്മതിരിച്ചു വന്നാ എല്ലാർക്കും അതൊരു ആശ്വാസോം സന്തോഷവുമാവും! എന്റെ കോൺഫിഡൻസ് എന്തോണ്ടാന്ന് അറിയുന്ന അനുഷേച്ചിയുടെ ഹ്മ്മ് ഹ്മ്മ് ന്ന് പറയുന്നപോലെ ചിരിക്കുന്നുണ്ട്.
ഞാൻ ഉമ്മ ചോദിച്ചു നടക്കുന്ന പെണ്ണാണ് അമ്മയെന്ന് ചേച്ചിക്കല്ലേ അറിയുള്ളൂ...
“വേണ്ടടാ..നീയിനി അവളുടെ വായിലുള്ള കേൾക്കാൻ നിക്കണ്ട!! വാശിയാ അവള് വരാൻ പോണില്ല...” ബെസ്റ്റ്!!! തമ്പുരാട്ടിയുടെ അമ്മക്ക് തന്നെ വലിയ പ്രതീക്ഷയില്ല. കാണിച്ചു തരാം ഞാൻ.
“അതൊക്കെ തോന്നലാ..ഞാൻ കാണിച്ചു തരാ....അമ്മേനേം കൊണ്ട് ഇവിടെ ഞാൻ വരും ..നോക്കിക്കോ ....”വീരവാദവും മുഴക്കി ഞാൻ ഓടി സ്റ്റെപ്പ് കേറി. എന്റെ കളിയാകെ കണ്ട് എല്ലാർക്കും ചിരി പൊട്ടിയിട്ടുണ്ട്.
ശെരിക്കും അമ്മ തിരിച്ചു വരുമെന്ന് അവർക്ക് വലിയ പ്രതീക്ഷ കാണൂല്ല.
“തല്ലു വാങ്ങി വരരുതേ.....” ന്ന് വിദ്യമ്മ ചിരിയോടെ വിളിച്ചു പറയുന്നത് ഞാൻ സ്റ്റെപ്പോടിക്കേറുമ്പോ കേട്ടു. അത് കേട്ട് എല്ലാരും വലിയ വായിൽ ചിരിക്കുന്നതും.
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നായി. എന്തായാലും അമ്മയെ കൂട്ടി അവരുടെ മുന്നിൽ അഹങ്കാരത്തോടെ നിൽക്കണം!!വാശിയായി!
നീട്ടിയ കാലും വെച്ച് തെറ്റിപ്പോയ അമ്മയേയും തിരഞ്ഞു ഞാൻ മുകളിലത്തെ അടച്ചിട്ട റൂമിന്റെ
💬 Comments
View all comments