Chapter Title : തമ്പുരാട്ടി 10 [രാമന്‍]
അതിലും വലിയ വിഷമം...
“അമ്മയോട് ഞങ്ങൾ അങ്ങനെ പറഞ്ഞതല്ലാട്ടോ മക്കളെ? ...അവളെ ഒരിക്കലും ഞങ്ങൾ ഒഴിവാക്കല്ല..അവൾക്ക് വേണ്ടത് നോക്കിയും കണ്ടും ഞങ്ങളല്ലേ കൊടുക്കണ്ടത്? ഭാഗം വെക്കൊന്നുമല്ല!!
ഓരോരുത്തർ അവരുടെ അവകാശം പറഞ്ഞു വരേം അല്ല!! ഞങ്ങൾക്കുമില്ലേ അവൾക്കെന്തേലും കൊടുക്കണമെന്ന ആഗ്രഹം! അതോണ്ട് പറഞ്ഞു പോയതാ....“ ശ്രീനിവല്യച്ഛൻ കരയാണോന്ന് എനിക്ക് തോന്നിപ്പോയി.
അത്രക്ക് ഇടറിയിരുന്നു ആ ശബ്ദം. അനുഷേച്ചി വേഗം ആശ്വസിപ്പിക്കാൻ വല്യച്ഛന്റെ എടുത്തിരുന്നു. വിദ്യമ്മ കണ്ണ് തുടക്കുന്നുണ്ട്. ലക്ഷ്മിയമ്മ തല കുനിച്ചിരിക്കാണ്.ആന്റിമാർ എന്നെ നോക്കാൻ കഴിയാതെ മുഖം മാറ്റിക്കൊണ്ടിരിക്കുന്നു
“മക്കളോട് ഞങ്ങൾ വെറുതെ സ്നേഹം അഭിനയിക്കുമെന്ന് തോന്നുന്നുണ്ടോ....?...” രഘു വല്യച്ഛന്റെ ചോദ്യം കൂടെ വിഷമത്തോടെ വന്നപ്പോ. വല്ലാത്തൊരു കുത്തുന്ന വേദന എന്റെ ഉള്ളിൽ കേറി.
ഈ പാവത്തിങ്ങളെയാണ് അമ്മ ചീത്ത പറഞ്ഞു വിഷമിപ്പിച്ചു പോയത്.
“അയ്യേ.എന്താ വല്യച്ച!! ഒരു ചീത്ത കേട്ടപ്പോഴേക്ക് അങ്ങനെ അങ്ങു വിഷമിക്കാ...എല്ലാരും.... ..അമ്മ പറഞ്ഞതൊക്കെ ഞങ്ങൾ വിശ്വസിക്കുന്നാ.“ ഞാനെല്ലാരേം നോക്കി ചിരിയോടെ ചോദിച്ചു.
മങ്ങിയ മുഖത്തെല്ലാം ഇത്തിരി തെളിച്ചം എന്റെ ആ ചോദ്യം കേട്ടുണ്ടായി!
”താടകക്ക് മൂക്കിന് തുമ്പിലാ...ദേഷ്യം !!പെട്ടന്നാ കേറി വരാ..ഇതൊക്കെ ഞങ്ങൾ സ്ഥിരം കാണുന്നതല്ലേ? ?ഒരു കാര്യം അറിയോ....? ” സ്വകാര്യം പറയാൻ വേണ്ടി ഞാൻ എല്ലാരേം നോക്കി ശബ്ദം താഴ്ത്തി. എല്ലാരും എന്റെ മുഖത്തേക്ക് ആകാഷയോടെ നോക്കുന്നു.
“ഓരോസം...ഞാനൊരു കുരുത്തക്കേട് കാട്ടിയേന്..എന്നെന്താ അമ്മ കാട്ടിയേന്നോ....?...” എന്താന്നു കേൾക്കാനുള്ള കൊതി എല്ലാരിലും പൊന്തി. കരഞ്ഞ വിദ്യമ്മയും വിളറി നിന്നിരുന്ന ആന്റിമാരു പോലും അതെല്ലാം വിട്ട് കൗതുകത്തോടെ എന്നെ തന്നെ നോക്കുന്നു.
“വല്ല്യ നീണ്ട...ഇരട്ട കുഴൽ തോക്കെടുത്തു എന്റെ നെഞ്ചിലു വെച്ചു ഒരു നിൽപ്പാ ..അനങ്ങിയാ പൊട്ടിക്കുന്ന് പറഞ്ഞു വിരട്ടിയിട്ട് കുറേ ദിവസൊന്നും ആയില്ല!!
ഈ അടുത്ത്...“ ഏട്ടത്തിയെ വീട്ടിലേക്ക് കേറ്റാൻ വേണ്ടിയാണെന്ന കാര്യം ഞാൻ മനഃപൂർവം മറച്ചു വെച്ചതാണ്! ഏട്ടത്തിക്ക് ഒരു കുറച്ചിലുണ്ടായാലോ! അതോണ്ട്.എല്ലാരും പറഞ്ഞതങ്ങു
💬 Comments
View all comments