Chapter Title : തമ്പുരാട്ടി 10 [രാമന്‍]
എന്നെ പറഞ്ഞയച്ചതാന്ന് കരുതിക്കാണും!!
”ഹോ..അവരുടെ എടുത്തേക്കാവും ല്ലേ....“
”പ്ലീസ് അമ്മേ ഞാൻ അവരോട് വല്ല്യ വീമ്പിളക്കി..എന്റെ അമ്മയെ ഞാൻ മുന്നിൽ കൊണ്ട് വന്നു കാണിച്ചു തരാന്ന് പറഞ്ഞു പോയി...മസിൽ പിടിക്കല്ലേ..അമ്മ വന്നിലേൽ എന്നെ എല്ലാരും കളിയാക്കും....“ ഞാൻ ഉള്ള സത്യം അതേപോലെ വിളമ്പി.
”ഞാനില്ല!! നിന്നോടാരാ വെറുതേ ഓരോന്ന് പറയാൻ പറഞ്ഞേ..അനുഭവിച്ചോ..!! നീയിത്രം എന്നെ പൊക്കിപറഞ്ഞതും ഷോ കാണിച്ചതും എല്ലാം ഇതനായിരുന്നു ല്ലേ....“ അമ്മയാകെ പിടി വിട്ട വർത്താനം....
”ദുഷ്ടേ....അങ്ങനെ ഒന്നും പറയല്ലേ......ഞാൻ പറഞ്ഞതൊക്കെ മനസ്സിൽന്ന് വന്ന കാര്യങ്ങളാ അതിനെ ഇതുമായി കൂട്ടിക്കലർത്തല്ലേ? ഇതാണ് അമ്മയുടെ പ്രശ്നം. താഴെ വഴക്കുണ്ടാക്കി പോന്നതും ഇതേപോലെയല്ലേ? എല്ലാം മര്യാദക്ക് കേൾക്കൂലല്ലോ...“
”ഓ എനിക്കാണല്ലോ പ്രശ്നം മുഴുവനും..“ അമ്മ വലുതെന്താ ഒച്ചയിട്ട് പറയാൻ വന്നു. ഞാൻ വേഗം അമ്മയുടെ വായ പൊത്തിപ്പിടിച്ചു.ഭാഗ്യം അതോണ്ട് ബാക്കി ചീത്ത കിട്ടിയില്ല! !
”പ്ലീസ് പ്ലീസ് പ്ലീസ്...എന്റെ പൊന്നമ്മയല്ലേ...അമ്മയുടെ തെറ്റാന്ന് പറയുന്നില്ല..പക്ഷെ എല്ലാരേം മുന്നിൽ വെച്ച് അവരൊക്കെ ചീത്ത പറയുമ്പോ..അമ്മമ്മയും വല്യച്ഛനും എല്ലാരും മുഖം കുനിച്ചു വെഷമിച്ചു ഇരുന്നത് കണ്ടപ്പോ..പാവം തോന്നിയമ്മേ....!!
ഒന്നുല്ലേലും അമ്മയുടെ മൂത്തതല്ലേ..അവരൊക്കെ ഇങ്ങനെ ചീത്ത പറയാ..എല്ലാരും വിഷമിച്ചിരിക്കാ..അമ്മയൊന്നു വന്നാ എല്ലാർക്കും സന്തോഷാവും..പിന്നേ...വീമ്പിലക്കിയ..എനിക്ക് കളിയാക്കൽ കിട്ടാതെ രക്ഷപെടാലോ...? അല്ലേ എല്ലാരും എന്നെ കളിയാക്കി കൊല്ലുട്ടോ...ഒന്ന് മനസ്സിലാക്ക്.....“ ഞാൻ ഉള്ള വിഷമവും കൊഞ്ചലും എല്ലാം അമ്മയുടെ മുന്നിൽ നിരത്തി..ഞാൻ വായ പൊത്തിപ്പിടിച്ചതായോണ്ട് അമ്മയുടെ കണ്ണും പിരികവും മുറുകുന്നതേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.
”ഞാനീ വായിൽ നിന്ന് കയ്യെടുത്താ ചീത്ത പറയരുതേ....“ അഡ്വാൻസ് ആയി അപേക്ഷയും കൊടുത്തു ഒന്നുമാ മുഖം കനപ്പിച്ചു കേൾക്കൂല്ലാന്ന് കരുതി ഞാൻ കയ്യെടുത്തു ..എല്ലാം ഒപ്പിച്ചു വന്നേക്കാ എന്നുള്ള കണ്ണിറുമ്മിയുള്ള അമ്മയുടെ നോട്ടമാണ് കിട്ടിയത്!!
ഭാഗ്യം. എന്നാലും ഇനിയും അമ്മക്ക് എന്റെ കൂടെ വരാൻ മടിയാ മുഖത്തു കണ്ടു. ഞാൻ മുഖം വിഷമത്തിന്റെ ഒരു കൊട്ടക്കണക്കാക്കി അഭിനയമിട്ടു
💬 Comments
View all comments