Chapter Title : തമ്പുരാട്ടി 10 [രാമന്‍]
അതിന് വേണ്ടിയാ?
..“അമ്മമ്മ വരെ ഒന്നും പറയാനോ ചെയ്യാനോ ആകാതെ തല കുനിച്ചു കൈ ചൂണ്ടി ഒച്ചയിടുന്ന അമ്മയുടെ മുന്നിൽ ഇരുന്നു.
”എന്നാ കേട്ടോ നിങ്ങളെയൊന്നും ഒരു തരി സ്വത്തോ പണമോ ഒന്നുമെനിക്ക് വേണ്ട!! എനിക്കും എന്റെ മക്കൾക്കും വേണ്ടതൊക്കെ ഞാൻ ഒറ്റക്ക് ണ്ടാക്കി വെച്ചീണ്...ആരുടെയും സഹായം കിട്ടീട്ടൊന്നുമ്മല്ല!!...അവരൊക്കെ എനിക്ക് എഴുതി തരാൻ നോക്കുന്നു....“
എല്ലാരേം ഒന്ന് നോക്കി പുച്ഛിച്ചിട്ട്..അത്രേം പറഞ്ഞമ്മ ദേഷ്യത്തോടെ സ്റ്റെപ്പ് കേറി മുകളിലേക്ക് പോയി. എല്ലാരും വിഷമത്തോടെ അങ്ങട്ടും ഇങ്ങട്ടും നോക്കി. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത എനിക്കും അനുഷേച്ചിക്കും ഏട്ടത്തിക്ക് പോലും വല്ലാണ്ടങ് വിഷമായി..
ഇത്തിരി നേരം എല്ലായിടത്തും നല്ല നിശബ്ദത.എന്റമ്മയല്ലേ അവരെ ഇങ്ങനെ ചീത്ത പറഞ്ഞത്. അവരെ അശ്വസിപ്പിക്കേണ്ടത് അപ്പൊ ഞങ്ങളല്ലേന്ന് തോന്നി. എല്ലാരുടെയും ഇരിപ്പ് കണ്ടപ്പോ...
ഒരു സോറി പറയാമെന്നു വെച്ചു. ഞാൻ ഏട്ടത്തിയും ചേച്ചിയെയും വിളിച്ചു അവരെ മുന്നിലേക്ക് ചെന്നപ്പോ ഞങ്ങളെ കണ്ട് അവർക്ക് അതിലും വലിയ വിഷമം...
“അമ്മയോട് ഞങ്ങൾ അങ്ങനെ പറഞ്ഞതല്ലാട്ടോ മക്കളെ? ...അവളെ ഒരിക്കലും ഞങ്ങൾ ഒഴിവാക്കല്ല..അവൾക്ക് വേണ്ടത് നോക്കിയും കണ്ടും ഞങ്ങളല്ലേ കൊടുക്കണ്ടത്? ഭാഗം വെക്കൊന്നുമല്ല!!
ഓരോരുത്തർ അവരുടെ അവകാശം പറഞ്ഞു വരേം അല്ല!! ഞങ്ങൾക്കുമില്ലേ അവൾക്കെന്തേലും കൊടുക്കണമെന്ന ആഗ്രഹം! അതോണ്ട് പറഞ്ഞു പോയതാ....“ ശ്രീനിവല്യച്ഛൻ കരയാണോന്ന് എനിക്ക് തോന്നിപ്പോയി.
അത്രക്ക് ഇടറിയിരുന്നു ആ ശബ്ദം. അനുഷേച്ചി വേഗം ആശ്വസിപ്പിക്കാൻ വല്യച്ഛന്റെ എടുത്തിരുന്നു. വിദ്യമ്മ കണ്ണ് തുടക്കുന്നുണ്ട്. ലക്ഷ്മിയമ്മ തല കുനിച്ചിരിക്കാണ്.ആന്റിമാർ എന്നെ നോക്കാൻ കഴിയാതെ മുഖം മാറ്റിക്കൊണ്ടിരിക്കുന്നു
“മക്കളോട് ഞങ്ങൾ വെറുതെ സ്നേഹം അഭിനയിക്കുമെന്ന് തോന്നുന്നുണ്ടോ....?...” രഘു വല്യച്ഛന്റെ ചോദ്യം
💬 Comments
View all comments