0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 715.2K

കൂടെ വിഷമത്തോടെ വന്നപ്പോ. വല്ലാത്തൊരു കുത്തുന്ന വേദന എന്റെ ഉള്ളിൽ കേറി.

ഈ പാവത്തിങ്ങളെയാണ് അമ്മ ചീത്ത പറഞ്ഞു വിഷമിപ്പിച്ചു പോയത്.

“അയ്യേ.എന്താ വല്യച്ച!! ഒരു ചീത്ത കേട്ടപ്പോഴേക്ക് അങ്ങനെ അങ്ങു വിഷമിക്കാ...എല്ലാരും.... ..അമ്മ പറഞ്ഞതൊക്കെ ഞങ്ങൾ വിശ്വസിക്കുന്നാ.“ ഞാനെല്ലാരേം നോക്കി ചിരിയോടെ ചോദിച്ചു.

മങ്ങിയ മുഖത്തെല്ലാം ഇത്തിരി തെളിച്ചം എന്റെ ആ ചോദ്യം കേട്ടുണ്ടായി!

”താടകക്ക് മൂക്കിന് തുമ്പിലാ...ദേഷ്യം !!പെട്ടന്നാ കേറി വരാ..ഇതൊക്കെ ഞങ്ങൾ സ്ഥിരം കാണുന്നതല്ലേ? ?ഒരു കാര്യം അറിയോ....? ” സ്വകാര്യം പറയാൻ വേണ്ടി ഞാൻ എല്ലാരേം നോക്കി ശബ്ദം താഴ്ത്തി. എല്ലാരും എന്റെ മുഖത്തേക്ക് ആകാഷയോടെ നോക്കുന്നു.

“ഓരോസം...ഞാനൊരു കുരുത്തക്കേട് കാട്ടിയേന്..എന്നെന്താ അമ്മ കാട്ടിയേന്നോ....?...” എന്താന്നു കേൾക്കാനുള്ള കൊതി എല്ലാരിലും പൊന്തി. കരഞ്ഞ വിദ്യമ്മയും വിളറി നിന്നിരുന്ന ആന്റിമാരു പോലും അതെല്ലാം വിട്ട് കൗതുകത്തോടെ എന്നെ തന്നെ നോക്കുന്നു.

“വല്ല്യ നീണ്ട...ഇരട്ട കുഴൽ തോക്കെടുത്തു എന്റെ നെഞ്ചിലു വെച്ചു ഒരു നിൽപ്പാ ..അനങ്ങിയാ പൊട്ടിക്കുന്ന് പറഞ്ഞു വിരട്ടിയിട്ട് കുറേ ദിവസൊന്നും ആയില്ല!!

ഈ അടുത്ത്...“ ഏട്ടത്തിയെ വീട്ടിലേക്ക് കേറ്റാൻ വേണ്ടിയാണെന്ന കാര്യം ഞാൻ മനഃപൂർവം മറച്ചു വെച്ചതാണ്! ഏട്ടത്തിക്ക് ഒരു കുറച്ചിലുണ്ടായാലോ! അതോണ്ട്.എല്ലാരും പറഞ്ഞതങ്ങു വിശ്വസിച്ചില്ല..കള്ളത്തറരാന്ന് കരുതി എന്നെ ഒരു സംശയ നോട്ടം. .കൂടെ ചെറിയ ചിരിയും. .

“പോടാ...പറ്റിക്കല്ലേ.....” ലക്ഷ്മിയമ്മ എടുത്തു പറയേം ചെയ്ത്.

“സത്യം അനുഷേച്ചിയോട് ചോയ്ക്ക്..ഏട്ടത്തിയോട് ചോയ്ച്ചോക്ക്...”എല്ലാരും രണ്ടാളുടെയും മുഖത്തേക്ക് സത്യമറിയാൻ നോക്കി.ശെരിയാണെന്ന് എന്റെ സുന്ദരികൾ തലയാട്ടി സമ്മതിച്ചു. എല്ലാരും വിശ്വസിച്ച മാട്ടായി! ഈശ്വരാന്ന് പുഷ്പാന്റി താടിയിൽ കൈ കൊടുത്തു പറയേം ചെയ്ത്

“കണ്ടിലല്ലേ...അന്ന് ഞാൻ പേടിച്ചില്ല...പിന്നയാ

💬 Comments

View all comments