Chapter Title : തമ്പുരാട്ടി 10 [രാമന്‍]
എനിക്കിപ്പോ തന്നേന്ന് ഉത്തരം കിട്ടുന്ന വരെ ചോദിച്ചു ശല്ല്യംപ്പെടുത്തിയേനെ!
ഒന്നും കഴിഞ്ഞില്ല!!
ഞാനും അമ്മയും ഒറ്റക്കാവുമ്പോ...പൂച്ചകുഞ്ഞാവുന്നത് അമ്മ മാത്രല്ല! അമ്മയുടെ സ്നേഹം കിട്ടുമ്പോ ഞാനും കൂടെയാ.
മുന്നിലമ്മ നടന്നു.. എല്ലാരുടെയും മുന്നിൽ അമ്മയെ കൊണ്ടുപോവുന്ന സന്തോഷത്തോടെ ഞാനാ പുറകിൽ തുള്ളിച്ചാടിയാ നടന്നേ.
സ്റ്റെപ്പിറങ്ങി പകുതിയെത്തിയപ്പോ ഞാനും അമ്മയും ഒരുമിച്ചായി. ശ്രീദേവിപെണ്ണ് അങ്ങനെ ചെയ്തതാ..എന്നെ ഒപ്പം കിട്ടാൻ വേണ്ടി എന്റെ കയ്യിൽ മെല്ലെയമ്മ പിടിച്ചിരുന്നു.
താഴെ ലിവിങ് റൂമിൽ നിറഞ്ഞു നിൽക്കുന്ന കുടുംബക്കാർ കാണും എന്നായപ്പോ അമ്മയെന്റെ ആഗ്രഹം പോലെ പിറകിലേക്ക് ഇത്തിരി വലിഞ്ഞു. ഇപ്പോൾ ആരു കണ്ടാലും പിണങ്ങിയ അമ്മയെ ഞാൻ പ്രശ്നം സോൾവാക്കി ഇറക്കി കൊണ്ട് വരുന്നപോലെയേ തോന്നു.
ഇത്തിരി ശബ്ധത്തിൽ സംസാരിച്ചോണ്ടിരുന്ന, വരുന്ന ഞങ്ങളെ തീരെ കാണാത്ത, അമ്മ വരുന്ന് ഒരു പ്രതീക്ഷയും ഇല്ലാത്ത..അവരുടെ മുന്നിലേക്ക് ഞങ്ങൾ മെല്ലെ ഇറങ്ങി ചെന്നു.
എന്തോ എല്ലാരോടും വല്ല്യ കാര്യത്തിൽ സംസാരിക്കുന്ന രഘു വല്യച്ഛന്റെ കണ്ണാണ് ആദ്യം ഞങ്ങളെ കണ്ടത്!! വിശ്വസിക്കാൻ ആകാതെ ആ മുഖം ഞെട്ടി.സംസാരം കേട്ടോണ്ടിരുന്ന ബാക്കി പെണ്ണുങ്ങളും, വല്യച്ഛനും, അമ്മമ്മയും എല്ലാരും ഒറ്റയടിക്കാ ഞങ്ങളെ തിരിഞ്ഞു നോക്കിയത്! എല്ലാരുടെയും വായ പൊളിഞ്ഞു പോയി.
എന്നേയും അമ്മയേയും,മാറി മാറി നോക്കി അത്ഭുതപ്പെടുന്ന അവരെ കണ്ടതും എനിക്ക് സന്തോഷോം അഭിമാനോം, കൂടെ ഇത്തിരി ണാനവും എങ്ങനെയോ പൊന്തി. തണുപ്പുള്ള വെളുത്ത പഞ്ഞി കൈ എനിക്ക് തന്നു അനുസരണയോടെ പിറകെ വരുന്ന അമ്മയുടെ വിരലുകൾ ഇതെല്ലാം കൊണ്ട് മെല്ലെ ഞാൻ മുറുക്കി കളിച്ചു! അമ്മക്ക് ബുദ്ധിമുട്ടാവുന്നില്ലേ ആവോ?
അങ്ങനെ ഞാൻ പറഞ്ഞപോലെ അമ്മയെ എല്ലാരേം കാണിച്ചു .ഒരു ശ്വാസം വലിച്ചു വിട്ടു.
“ഇതാ നിങ്ങളുടെ പുന്നാര പെങ്ങൾ. ”ഞാനമ്മയെ അവരുടെ മുന്നിലേക്ക് നിർത്തി.ഏട്ടത്തി മാത്രം മെല്ലെ ചിരിച്ചു. ബാക്കി എല്ലവർക്കും ഞെട്ടൽ മാറീല്ല! അനുഷേച്ചിക്കാണേൽ ഇതിനും വലുത് സംഭവിച്ചാലും അത്ഭുതപ്പെടാനില്ല എന്ന ഭാവം!
💬 Comments
View all comments