0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 378361

പിന്നെ സ്കൂളിലെ യൂണിഫോം ഇട്ടത്, സാരി ഉടുത്തു തുടങ്ങിയ സമയത്തെ ആദ്യകോലം ! കോളേജിലെ കൂട്ടുകാരെ കൂടെ എടുത്ത ഫോട്ടോയും എല്ലാം അനുഷേച്ചി ചെറുതായിരുന്നപ്പോഴും,ഇത്തിരി വലുപ്പം വെച്ചപ്പോഴും എങ്ങനെയാണോ അതേ പോലെയുണ്ടയിരുന്നു.

എന്ത് ഭംഗിയാ എല്ലാ കാലവും എന്റമ്മയെ കാണാൻ!

“എന്റമ്മയില്ലേ നിന്നെ അമ്മമ്മ നല്ല ഒന്നാന്തരം കമ്മ്യുണിസ്റ്റ്കരിയായിരുന്നു! സമരവും,അടിയും തർക്കങ്ങളും..എപ്പോഴും ഓരോ പ്രശ്നാ അങ്ങനെ ജീവിച്ചതാ എന്റമ്മ അമ്മ. എത്ര കാലം ജയിലിൽ കിടന്നൂന്ന് അറിയോ...?കുറേ കാലം ഒളിവിലായിരുന്നു...?

കേസിന്താന്നോ...ആരെയോ കൊന്നതാ.......“ ലക്ഷ്മിയമ്മ നീണ്ട സ്വകാര്യത്തിൽ പറഞ്ഞു.ഞാൻ ഞെട്ടി. ”കൊല്ലാനോ.....“

”ഹ്മ്മ് അതേ..കൊലക്കുറ്റത്തിന് കുറേ ജയിലിൽ കിടന്നതാ...എന്റച്ചനാണേലോ അമ്മയുടെ നേരെ തിരിച്ചാ. ദൈവവിശ്വാസി പൂജയും കർമങ്ങളും ഈശ്വരാ ഓരോരോ ആചാരങ്ങളും!!!....“

”ഏഹ് അപ്പോ ഇവരെങ്ങനെയാ കല്യാണം കഴിച്ചേ....?“

”ലവ്വാടാ..അതിന് ഇതൊരു പ്രശ്നം അല്ലല്ലോ....? ഞങ്ങൾ അഞ്ചു കുട്ടികൾ ഉണ്ടാവാണേൽ ആലോചിച്ചൂടെ എത്ര സ്നേഹം ണ്ടായിരുന്നു ന്ന്...“ വിദ്യമ്മ ചിരിയോടെ പറഞ്ഞു. ..ലക്ഷ്മിയമ്മ വിദ്യമ്മയുടെ കൈക്ക് തല്ലി..

”വൃത്തികേട് പറയുന്നോ?....“ഞങ്ങൾ എല്ലാരും ചിരിച്ചു.

”നിന്റമ്മക്ക്.. എന്തോ ജാതാകത്തിലോ നക്ഷത്രത്തിലോ പ്രശ്നംഉണ്ടെന്ന് എന്റെ അച്ഛന് വലിയ വിഷമം ആയിരുന്നു. അതിന് വേണ്ടി അച്ഛന് എന്തൊക്കെയോ ചെയ്തു!! ചേച്ചിയെ കുറേ പൂജക്ക് കൊണ്ടോയി..പ്രശ്നം വെപ്പിക്കലും.പരിഹാരകർമങ്ങളും എന്തൊക്കെയാ ചെയ്തേ...പാവായിരുന്നു ചേച്ചി !

ഒന്നിനും ഒരു പരിഭവവുമില്ലാതെ! !എല്ലാമങ്ങു കേൾക്കും. അന്ന് എന്റമ്മ ഒളിവിലാട്ടോ..ഇല്ലേൽ ഇതൊന്നും ചെയ്യാൻ അമ്മ സമ്മതിക്കൂല്ലായിരുന്നു.

ചേച്ചിക്ക് പത്തു വയസ്സ് താഴെ പ്രായം കാണു! ഒരു വട്ടം ചേച്ചി വന്നത്...മുടിയെല്ലാം പോയി മൊട്ട ആയിട്ടാ..ഈശ്വരാ എനിക്കൊപ്പോഴും ഓർമണ്ട് അന്ന് ചേച്ചി റൂമിൽ ഇരുന്ന് എന്ത് കരച്ചിലായിരുന്നു.

വിദ്യ ഉണ്ടായി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോ അമ്മയുടെ പേരിൽ കൊലകുറ്റം വന്നത്. .പിന്നമ്മക്ക് ജയിലിൽ പോവേണ്ടി വന്നു...അച്ഛന് വീണ്ടും ചേച്ചിയുടെ പ്രശ്നം തീർക്കാൻ നടന്നു.

പക്ഷെ ഒരു ദിവസം അന്ന് പൂജ ചെയ്ത പൂജാരി ചേച്ചിയുടെ നോട്ടം

💬 Comments

View all comments