0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 380344

കൊണ്ട് കുഴഞ്ഞു വീണു മരിച്ചു പോലും! അത് നാട്ടിലാകെ വല്ല്യ വാർത്തയായി.

നിന്റമ്മക്ക് എന്തോ ശക്തിയുണ്ടെന്നാ എല്ലാരും കരുതിയേ...പണ്ടെങ്ങോ മരിച്ച പെണ്ണിന്റെ പ്രേതമാണെന്നും, അതല്ല ചേച്ചിയുടെ ഉള്ളിൽ ദേവിയുണ്ടെന്നും പലരും പറഞ്ഞു. ആരൊക്കെയോ അച്ഛനെ കാണാൻ ദൂരെന്നൊക്കെ വന്നു.പക്ഷെ ആരും വന്നപോലെ തിരിച്ചു പോയീല്ല!!

ചേച്ചിയെ കാണുമ്പോ..പേടി തോന്നുന്നു പോലെ!! ചിലരൊക്കെ കരഞ്ഞോണ്ടാ പോയെ! ചേച്ചിക്ക് പിന്നെ പുറത്തേക്കൊന്നും ഇറങ്ങാൻ കഴിയാതെയായി. ..സ്കൂളിൽ പോയാ ആരും മൈൻഡ് ചെയ്യൂല്ല! ടീച്ചർമാർ പോലും!

പിന്നെ അച്ഛൻ പോലും ചേച്ചിയെ അങ്ങനെ നേരെ കണ്ണുയർത്തി നോക്കിയില്ല. നല്ല പേടിയായിരുന്നു.

ഒരു ദിവസം. ആരൊക്കെയോ വിരുന്നു വന്ന ദിവസം. നിന്റമ്മയെ രാവിലെ മുതൽ വൈകുന്നേരം വരെ അച്ചൻ റൂമിൽ പൂട്ടിയിട്ടു. ഞങ്ങൾക്ക് എന്തേലും പറയാൻ പറ്റോ?

ഏട്ടന്മാർക്ക് അച്ഛനെ നല്ല പേടിയും!! ഒന്നും തിന്നാനോ കുടിക്കണോ കൊടുത്തില്ല! ഇടക്കൊക്കെ എന്നേയും ഏട്ടന്മാരെയും വിളിച്ചു ചേച്ചി കരയണ പോലെ വാതിലിന് അടിക്കുന്നത് കേൾക്കായിരുന്നു! അച്ഛന് ഒന്നിനും സമ്മതിച്ചില്ല!

പിന്നെ വാതിലു തുറന്നത് ഇപ്പോഴാന്നോ...രാത്രി ഏഴ് മണിക്ക്. ..പക്ഷെ...!!!...“ ലക്ഷ്മിയമ്മ എന്തോ നിഗൂഢമായ രഹസ്യം പറയാൻ വേണ്ടി ഫുൾ സ്റ്റോപ്പിട്ട് നിർത്തി ...എനിക്ക് ആകാംഷ കൂടി.എന്റെ അമ്മ പെണ്ണിനോട് എന്തൊക്കെ ദുഃഷ്ടതരാ അമ്മച്ചൻ ചെയ്ത് കൂട്ടിയത്!

”....എന്താണ്ടായേ....??“

”നിന്റമ്മ ആ റൂമിലില്ലായിരുന്നു.....“ ലക്ഷ്മിയമ്മ ഗൗരവും നിറച്ചു പറഞ്ഞു.

”ഏഹ്.....“ ഞാൻ അന്തം വിട്ട് കണ്ണും തുറുത്തി രണ്ടാളേം നോക്കി. പൂട്ടിയിട്ട റൂമിൽ നിന്ന് അമ്മയെ കാണാതാവേ?

”ഹ്മ്മ്...അതിലില്ലായിരുന്നു...അച്ഛൻ ആകെ പേടിച്ചു വിറച്ചു കുഴഞ്ഞു വീണുപോയി. ഞങ്ങൾക്കും നല്ല പേടിയായി!..കുറേ സ്ഥലത്തു പേടിയോടെ തപ്പി. വീട്ടിലും പറമ്പിലും, കാവിലും, വയലിലും എവിടെയും ചേച്ചിയില്ല!

പിന്നെണ്ട് രാത്രി ഒരു പന്ത്രണ്ടു മണിയായപ്പോ ചേച്ചി കേറി വരുന്നു. ഇരുട്ടത് നിന്ന്. ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. അച്ഛനൊക്കെ വിറക്കായിരുന്നു.

അതിന് ശേഷം ഞങ്ങൾക്കെല്ലാം ചേച്ചിയെ

💬 Comments

View all comments