0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 381785

വലിയ പേടിയായി., ചേച്ചി അടുത്തു വരുമ്പോ, ആ കണ്ണു കാണുമ്പോ ആകെ വിറക്കും ഞങ്ങൾ

പക്ഷെ അമ്മയുടെ സ്ഥാനം അന്ന് മുതൽ ചേച്ചി ഏറ്റയെടുക്കായിരുന്നുട്ടോ.. പിന്നെ അഞ്ചു കൊല്ലം ഞങ്ങളുടെ അമ്മ ചേച്ചിയായിരുന്നു!! പാവായിരുന്ന ചേച്ചി ഒച്ചയിടാൻ തുടങ്ങി.

എല്ലാത്തിനും ദേഷ്യം..കുരുത്തക്കേട് കളിച്ചാ പിന്നെ ചേച്ചിയുടെ മുന്നിൽ നിന്ന് പേടിച്ചു മൂത്രമൊഴിക്കാം! അത്രക്ക് ചേച്ചി ഒച്ചയിടും! കണ്ണുരുട്ടി പേടിപ്പിക്കും!! ഏട്ടന്മാർക്ക് ചീത്ത കേൾക്കാനേ നേരമുണ്ടായിരുന്നുള്ളൂ.

പക്ഷെ ഞങ്ങൾക്കാർക്കും ചേച്ചിയോട് വെറുപ്പ് ഇത് വരെ തോന്നിയില്ലട്ടോ ! ചേച്ചിക്ക് ചീത്ത പറയാനും, തല്ലാനും, പേടിപ്പിക്കാനുമുള്ള അവകാശം അന്നും ഇന്നും എന്നുമുണ്ടെന്ന് എപ്പോഴും ഒരു തോന്നലുണ്ടായിരുന്നു!

അച്ഛന് പിന്നെ ചേച്ചിയെ ഒന്നും ചെയ്യാൻ നിന്നില്ല! അങ്ങനെ കുറേ കാലം കഴിഞ്ഞ്.ഞാൻ ഡിഗ്രി പഠിക്കുന്ന സമയം. നിന്റമ്മ ലാസ്റ്റ് ഇയർ ആയിരുന്നു.വേറെ കോളേജിൽ.

വല്യേട്ടനെ ഒരു കാരണവുമില്ലാതെ അച്ഛൻ പൊതിരെ തല്ലുമ്പോഴാ...എവിടെന്നോ ചേച്ചി ഓടി വരണേ? ഒറ്റ ഉന്തായിരുന്നു അച്ഛന്റെ പുറത്തിന്...കോലായിലെ...അര മതിലിനു മുകളിലൂടെ അച്ഛന് മുറ്റത്തേക്ക് അടിച്ചു വീണത് ഇപ്പോഴും ഓർമയാ...ഒരു കൊല്ലം അച്ഛൻ തളർന്നു കിടന്നു.

ആ ഒരു കൊല്ലവും അമ്മയേക്കാൾ നല്ലപോലെ അച്ഛനെ നോക്കിയത് ചേച്ചി മാത്രാ..അങ്ങനെയാ എന്റച്ഛൻ മരിക്കണത്!!....“ എന്റെ നെഞ്ചിൽ കിടന്ന് ലക്ഷ്മിയമ്മ ഒന്ന് ശ്വാസം വലിച്ചു വിട്ടു പറഞ്ഞു.

അങ്ങനെ വേണമെന്നാ എനിക്കാദ്യം തോന്നിയെ? പാവം എന്റമ്മയെ അമ്മച്ചൻ ചെറുതായിരുന്നപ്പോ എത്ര വിഷമിപ്പിച്ചു കാണും! ഓരോ പ്രശ്നോം പറഞ്ഞു അമ്മയെ ഒരു യക്ഷിയാക്കി മാറ്റിയതല്ലേ?

പൂട്ടിയിടേം, മുടി മൊട്ട അടിപ്പിക്കേം, എല്ലാരെ മുന്നിലും രാക്ഷസിയാക്കേം ചെയ്തപ്പോ, എത്ര ഒറ്റപ്പെട്ട് കാണും! ആരും മിണ്ടാനില്ലാതെ എത്രകാലം കരഞ്ഞു കാണും!!! പാവം എന്റമ്മ!!

വാതിലിലാരോ വന്നു തട്ടി. എന്റെ നെഞ്ചിൽ കിടക്കുന്ന ലക്ഷ്മിയമ്മ തലയൊന്ന് വെറുതേ പൊക്കിയതേയുള്ളൂ .വിദ്യമ്മയാണ് ചെന്ന് വാതിലു തുറന്നത്. അനുഷേച്ചി തല അകത്തേക്കിട്ട് ഒറ്റ നോട്ടം നോക്കി.

💬 Comments

View all comments