0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 384206

മോളേ നിന്റമ്മ എന്തൊരു വാശിക്കാരിയായ എന്നറിയോ...ഇത് നടന്നില്ലേൽ ചാവുന്ന് വരെ പറഞ്ഞു.. അമ്മമ്മക്ക് നിന്റെ അച്ഛന്റെ കുടുംബത്തെ അത്രയൊന്നും ഇഷ്ടന്നുമില്ലായിരുന്നു...എന്നിട്ടും അമ്മയിത് നടത്തിയത് ചേച്ചിയുടെ വാശികൊണ്ട് മാത്രാ....!!!...“ വിദ്യമ്മ ഉറപ്പിച്ചു പറയേം ചെയ്ത്.

എനിക്കാകെ കൺഫ്യൂഷനായി.അമ്മക്ക് ഇത്രേം സ്നേഹമുണ്ടായിരുന്നേൽ..എന്തിനാ അമ്മ അച്ഛനെ കൊന്ന് കളഞ്ഞത്? ഞാനും അനുഷേച്ചിയും മുഖത്തോട് മുഖം നോക്കി എന്തൊക്കെയോ ആലോചിച്ചു കൂട്ടി. ഒന്നും മനസിലായില്ല!!

“അപ്പോ ലക്ഷ്മിയാന്റിക്ക് വേഷമായീല്ലേ. ഇഷ്ടപെട്ട ആളെ വിട്ട്കൊടുക്കുമ്പോ? ”

ഇത്രേം നേരം ഈ കഥയെല്ലാം കേട്ടു നിന്ന ഏട്ടത്തിക്ക് ആദിയോടെ ഇതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.

“എനിക്ക് വെഷമൊന്നും ഇല്ല മോളേ? അല്ലേല്ലേ കോളേജിലെ പെണ്ണുങ്ങൾ മുഴുവൻ ഇവന്റെ അച്ഛന്റെ പുറകെയായിരുന്നു..എനിക്ക് കിട്ടൂന്ന് ഒരു പ്രതീക്ഷയും ഇല്ലാലോ! നിന്റച്ഛന് ആ മൂന്ന് വർഷം കൊണ്ട് എത്ര കാമുകി ഉണ്ടായിരുന്നു.

.വല്ലതും അറിയോ? ..”എന്നെ ആക്കിയതാണോ എന്നൊരു തോന്നൽ. എനിക്ക് ഒരു പെണ്ണ് പോലുമില്ലെന്ന ഇവരുടെ വിചാരം?

“എന്നിട്ടാ നിങ്ങൾ എന്റമ്മക്ക് അയാളെ കെട്ടിച്ചു കൊടുത്തേ.....” അമ്മപെണ്ണിന് അച്ഛനെ ഒറ്റ നോട്ടം കൊണ്ട് പ്രേമമായി എന്ന് പറഞ്ഞപ്പോഴേ അച്ഛനോട് എനിക്ക് അസൂയ കൂടിയതാണ്!

ഇത്രേം കാമുകിമാർ ഉണ്ടായ അയാൾക്ക് എന്റെ പാവം അമ്മപെണ്ണിനെ അങ്ങു കൊടുക്കാ...!! സ്വന്തം കാമുകിയെ വേറേ ആൾക്ക് കെട്ടിച്ച് കൊടുക്കാൻ പോവുമ്പോ ഉണ്ടാവണ അത്രേം വേദന എന്റെ മനസ്സിൽ അമ്മയെ ആ അച്ഛന് കെട്ടിച്ചു കൊടുത്തല്ലോ ന്ന് തോന്നി ഉണ്ടായിപ്പോയി.

“അത് നിന്റെ അമ്മയോട് ചോദിക്ക്..ഞാൻ പറഞ്ഞതാ എല്ലാം..അയാൾക്ക് കുറേ കാമുകിമാരുണ്ടന്നൊക്കെ..അന്ന് ഞങ്ങളെ പിടിപ്പിച്ച രണ്ട് കുട്ടികളുള്ള ബീന മിസ്സുമായി വരെ അയാൾക്ക് എന്തോ ബന്ധമുണ്ടെന്ന് ഞാൻ ചേച്ചിയോട് എത്ര പറഞ്ഞൂന്നറിയോ?

നിന്റമ്മക്ക് അയാളെ തന്നെ മതി..വാശിയല്ലേ...?...“ ലക്ഷമിയമ്മയുടെ ഈ വാക്ക് കേട്ടപ്പോ എനിക്കാകെ വല്ലാതായി! അല്ലേലും പെണ്ണുങ്ങൾ ഇങ്ങനെയാ..എത്ര ടോക്സിക് ആണേലും അയാളെ തന്നെ വേണം! എന്നാലും എന്റെ അമ്മപെണ്ണേ! എന്തിനാ

💬 Comments

View all comments