0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 393303

എനിക്ക് പോലും അതൊന്നും ശെരിക്ക് അറിയില്ല!! ഏട്ടത്തിക്ക് അത്ര പഠിപ്പൊക്കെയുണ്ടോ? ആരും ഒന്നും മിണ്ടിയില്ല!!

“കേട്ടോ... എം കോം കഴിഞ്ഞതായിവൾ...അതും നല്ല മാർക്കോടെ..കോളേജ് ടോപ്പർ. .എന്നിട്ട് ഇവളെന്താ ചെയ്തേ..ഹോട്ടലിൽ പാത്രം കഴുകാൻ പോയി! എന്റെ മോനെ തന്നെ...ഹാ....”

അമ്മ അവിടെ നിർത്തി. ഏട്ടത്തിയെ കളിയാക്കണ്ടാ കരുതിക്കാനും. എനിക്കത്ഭുതമായി..ഇത്രേം പഠിപ്പുള്ള ഏട്ടത്തിയ അങ്ങനെ നടന്നേ? അതിനേക്കാൾ കൂടുതൽ കോളേജ് ടോപ്പർ ആണെന്ന് പോലും എന്റെ അമ്മപ്പെണ്ണ് ഏതോ കാലം മനസ്സിലാക്കിയല്ലോ എന്നായിരുന്നു അത്ഭുതം.

“എന്നോട് വന്നു ഒരു പണി തരോന്ന് ചോദിച്ചിരുന്നേൽ ഞാൻ തരൂല്ലായിരുന്നോ?..എന്നോട് നിനക്ക് ദേഷ്യവും വെറുപ്പും എല്ലാമുണ്ടാവും..ശെരിയാ. .അതൊന്നും വേണ്ടാ ഒന്ന് ശ്രെമിച്ചിരുന്നേൽ എവിടേലും നിനക്ക് ഒരു നല്ല പണി കിട്ടൂല്ലേ?

എത്ര കാലം അവിടെ ഇരുന്ന് പാത്രം കഴുകി...“ അമ്മ ഏട്ടത്തിയോട് അത്രക്ക് സ്നേഹത്തോടെ ചോദിച്ചു! കയ്യിൽ വെച്ച് കൊഞ്ചിക്കുന്ന പോലെയുണ്ട്!

ഏട്ടത്തിയുടെ കണ്ണ് നിറഞ്ഞൊഴുകി..അമ്മയത് തുടച് കൊടുക്കേം ചെയ്തു. ഇത്തിരി ലഹരി അകത്തു കേറിയപ്പോ അമ്മപെണ്ണിന്റെ സ്നേഹമൊക്കെ പുറത്തു ചാടി എന്ന് തോന്നുന്നു. എന്തൊരു പാവം പെണ്ണായിപ്പോ.

“പിന്നെ ഇത്തിരി ജീവിതം പഠിക്കട്ടെന്ന് ഞാനും കരുതി.പക്ഷെ നിന്നെ അവിടന്ന് ഇറക്കാൻ നോക്കിയതും, അവസാനം റൂം മൊത്തം പൊളിച്ചതും..നിന്നോട് വെറുപ്പുള്ളോണ്ടല്ലട്ടോ. അതൊക്കെ വേറെ കാര്യങ്ങളാ...ഇപ്പോ പറയാൻ പറ്റില്ല.....“ അമ്മ തലയിളക്കി ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കാണ്.

അമ്മയുടെ കൊഞ്ചിക്കളി കണ്ട ഞങളെല്ലാരും ആ സ്നേഹവും കരുതലും ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.

”എത്ര മാറ്റി നിർത്തിയാലും നീയെന്റെ മരുമോളാട്ടോ...അന്നും ഇന്നും എന്നും. അതോണ്ട് എന്നോട് ദേഷ്യം ഒന്നും വെക്കരുതേ? നിനക്ക് ഇഷ്ടള്ള കാലം വരെ വീട്ടിൽ നിക്കാ ഒരു പ്രശ്നവുമില്ല.ഇങ്ങു വാ..ഞാൻ ഒരുമ്മ തരട്ടെ....“ അമ്മയുണ്ട് ഏട്ടത്തിയുടെ കവിളിലേക്ക് ചുണ്ട് നീട്ടുന്നു.

എല്ലാവരും ഇങ്ങനെയൊരു നീക്കം മനസ്സിലാവാതെ അന്തം വിട്ടുനോക്കി. ഏട്ടത്തിക്ക് ഞങ്ങൾ നോക്കി നിൽക്കുന്നത് കൊണ്ടാവും നല്ല നാണം വന്നു

💬 Comments

View all comments