0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 395695

നിറഞ്ഞിട്ടുണ്ട്. ആ മുഖം വല്ലാണ്ടങ് തുടുത്തു.

അമ്മപ്പെണ്ണ് ഏട്ടത്തിയുടെ മുഖം കയ്യിൽ വാരി കവിളിൽ രണ്ടുമ്മ വെക്കുന്ന കണ്ടു. പിന്നെ ആ തലയിൽ മെല്ലെ തഴുകുന്നതും. എന്റെ ആനിയേട്ടത്തി ഒരു പൂച്ചാക്കുഞ്ഞായിപ്പോയി.

ഒട്ടും മതിയാവാതെ അമ്മയുടെ അടുത്തു സുഖിച്ചിരിക്കാണ്. അമ്മയുടെ കണ്ണ് വേറെ ആരെയോ തിരഞ്ഞു. ചുറ്റി നടന്നു.

“എവിടേ എന്റെ മോൾ...അനുഷ..”കുഴയുന്ന നാവും വെച്ച് അമ്മ പറഞ്ഞൊപ്പിക്കാണ്! ആ കണ്ണൊന്നു ചേച്ചിയുടെ നേരെ വന്നപ്പോ..അമ്മയുടെ മുഖത്തു നല്ല ചിരി.

“വാടീ..എന്റെടുത്തിരിക്ക്...” ഏട്ടത്തിയെ വലതു കയ്യിൽ പിടിച്ചോണ്ട് അമ്മ ഇടത്തെ സൈഡിലെ സോഫയിൽ തട്ടിക്കാണിച്ചു പറഞ്ഞു. അമ്മയുടെ കൂടെയിരിക്കാൻ വല്ലാത്ത കൊതിയായത് കൊണ്ട് പറയലും ചേച്ചി വേഗം അമ്മയുടെ അടുത്തിരുന്നു.

ഏട്ടത്തിയെ എങ്ങനെയമ്മ വാരി പിടിച്ചു ആ നെഞ്ചിലേക്ക് തല വെപ്പിച്ചോ അതേപോലെ അനുഷേച്ചിയേയും വാരി ചേർത്തു.

“പാവാ എന്റെ മോൾ..കുറേ അനുഭവിച്ചിട്ടുണ്ട്..ആദി ഉണ്ടായി...അവന് കോളേജിൽ എത്തുന്നവരെ ഒരമ്മയുടെ സ്ഥാനത് നിന്ന് നോക്കിയത്..എന്റെ ഈ മോളാ..അവളോട് ഞാൻ ഇത് വരെ നല്ലസ്നേഹം പോലും കാണിച്ചില്ല!

!അമ്മയോട് ദേഷ്യണ്ടോ മോൾക്ക്.....“ അനുഷേച്ചിയുടെ തലയിൽ അമർത്തി ഉമ്മ വെച്ചായിരുന്നു അമ്മയുടെ ചോദ്യം! ചേച്ചിപ്പെണ്ണ് അത് കേട്ട് ആകെ വിതുമ്പിപ്പോയി. അമ്മയെ ആകെ കെട്ടിപ്പിടിച്ചു മുറുക്കിയത് കരയാനാണെന്ന് മനസ്സിലായി .അമ്മ മെല്ലെ ചേച്ചിയെ ആശ്വസിപ്പിക്കുന്നതും കണ്ടു.

ഇതെല്ലാം കണ്ട് ശെരിക്കും മനസ്സ് നിറഞ്ഞു. എല്ലാം കാലവും ഇങ്ങനെ ഒരു കാഴ്ച കാണാൻ ഞാനെത്ര കൊതിച്ചിട്ടുണ്ട്! എന്നെ വേണം എന്നില്ല.

അനുഷേച്ചിയെ ഒന്ന് സ്നേഹത്തോടെ അമ്മ കെട്ടിപ്പിടിച്ചാ മതിയായിരുന്നു എന്നാ ഞാൻ ആഗ്രഹിച്ചേ. അതും നടന്നല്ലോ!!

എന്റെ സന്തോഷ കണ്ണീർ മെല്ലെ തുടക്കുമ്പോ.തല പൊക്കി നോക്കിയ അമ്മപെണ്ണിന്റെ മുഖം എന്നെ കണ്ടു കുറുമ്പായി മാറുന്നത് പെട്ടന്ന് കണ്ടു.

“ഇവിടെ വാടാ.....” അനുഷേച്ചിയോടും ഏട്ടത്തിയോടും സ്നേഹത്തോടെ ആയിരുന്നേൽ എന്നോട് ഇത്തിരി അനുസരിപ്പിക്കുന്ന ചൂട് വെച്ചാണ് വിളി. ഞങ്ങൾ പിന്നെ കീരിയും

💬 Comments

View all comments