Chapter Title : തമ്പുരാട്ടി 10 [രാമന്]
കുറേ ജയിലിൽ കിടന്നതാ...എന്റച്ചനാണേലോ അമ്മയുടെ നേരെ തിരിച്ചാ. ദൈവവിശ്വാസി പൂജയും കർമങ്ങളും ഈശ്വരാ ഓരോരോ ആചാരങ്ങളും!!!....“
”ഏഹ് അപ്പോ ഇവരെങ്ങനെയാ കല്യാണം കഴിച്ചേ....?“
”ലവ്വാടാ..അതിന് ഇതൊരു പ്രശ്നം അല്ലല്ലോ....? ഞങ്ങൾ അഞ്ചു കുട്ടികൾ ഉണ്ടാവാണേൽ ആലോചിച്ചൂടെ എത്ര സ്നേഹം ണ്ടായിരുന്നു ന്ന്...“ വിദ്യമ്മ ചിരിയോടെ പറഞ്ഞു. ..ലക്ഷ്മിയമ്മ വിദ്യമ്മയുടെ കൈക്ക് തല്ലി..
”വൃത്തികേട് പറയുന്നോ?....“ഞങ്ങൾ എല്ലാരും ചിരിച്ചു.
”നിന്റമ്മക്ക്.. എന്തോ ജാതാകത്തിലോ നക്ഷത്രത്തിലോ പ്രശ്നംഉണ്ടെന്ന് എന്റെ അച്ഛന് വലിയ വിഷമം ആയിരുന്നു. അതിന് വേണ്ടി അച്ഛന് എന്തൊക്കെയോ ചെയ്തു!! ചേച്ചിയെ കുറേ പൂജക്ക് കൊണ്ടോയി..പ്രശ്നം വെപ്പിക്കലും.പരിഹാരകർമങ്ങളും എന്തൊക്കെയാ ചെയ്തേ...പാവായിരുന്നു ചേച്ചി !
ഒന്നിനും ഒരു പരിഭവവുമില്ലാതെ! !എല്ലാമങ്ങു കേൾക്കും. അന്ന് എന്റമ്മ ഒളിവിലാട്ടോ..ഇല്ലേൽ ഇതൊന്നും ചെയ്യാൻ അമ്മ സമ്മതിക്കൂല്ലായിരുന്നു.
ചേച്ചിക്ക് പത്തു വയസ്സ് താഴെ പ്രായം കാണു! ഒരു വട്ടം ചേച്ചി വന്നത്...മുടിയെല്ലാം പോയി മൊട്ട ആയിട്ടാ..ഈശ്വരാ എനിക്കൊപ്പോഴും ഓർമണ്ട് അന്ന് ചേച്ചി റൂമിൽ ഇരുന്ന് എന്ത് കരച്ചിലായിരുന്നു.
വിദ്യ ഉണ്ടായി കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോ അമ്മയുടെ പേരിൽ കൊലകുറ്റം വന്നത്. .പിന്നമ്മക്ക് ജയിലിൽ പോവേണ്ടി വന്നു...അച്ഛന് വീണ്ടും ചേച്ചിയുടെ പ്രശ്നം തീർക്കാൻ നടന്നു.
പക്ഷെ ഒരു ദിവസം അന്ന് പൂജ ചെയ്ത പൂജാരി ചേച്ചിയുടെ നോട്ടം കൊണ്ട് കുഴഞ്ഞു വീണു മരിച്ചു പോലും! അത് നാട്ടിലാകെ വല്ല്യ വാർത്തയായി.
നിന്റമ്മക്ക് എന്തോ ശക്തിയുണ്ടെന്നാ എല്ലാരും കരുതിയേ...പണ്ടെങ്ങോ മരിച്ച പെണ്ണിന്റെ പ്രേതമാണെന്നും, അതല്ല ചേച്ചിയുടെ ഉള്ളിൽ ദേവിയുണ്ടെന്നും പലരും പറഞ്ഞു. ആരൊക്കെയോ അച്ഛനെ കാണാൻ ദൂരെന്നൊക്കെ വന്നു.പക്ഷെ ആരും വന്നപോലെ തിരിച്ചു പോയീല്ല!!
ചേച്ചിയെ കാണുമ്പോ..പേടി തോന്നുന്നു
💬 Comments
View all comments