Chapter Title : തമ്പുരാട്ടി 10 [രാമന്‍]
കൊടുക്കാ...!! സ്വന്തം കാമുകിയെ വേറേ ആൾക്ക് കെട്ടിച്ച് കൊടുക്കാൻ പോവുമ്പോ ഉണ്ടാവണ അത്രേം വേദന എന്റെ മനസ്സിൽ അമ്മയെ ആ അച്ഛന് കെട്ടിച്ചു കൊടുത്തല്ലോ ന്ന് തോന്നി ഉണ്ടായിപ്പോയി.
“അത് നിന്റെ അമ്മയോട് ചോദിക്ക്..ഞാൻ പറഞ്ഞതാ എല്ലാം..അയാൾക്ക് കുറേ കാമുകിമാരുണ്ടന്നൊക്കെ..അന്ന് ഞങ്ങളെ പിടിപ്പിച്ച രണ്ട് കുട്ടികളുള്ള ബീന മിസ്സുമായി വരെ അയാൾക്ക് എന്തോ ബന്ധമുണ്ടെന്ന് ഞാൻ ചേച്ചിയോട് എത്ര പറഞ്ഞൂന്നറിയോ?
നിന്റമ്മക്ക് അയാളെ തന്നെ മതി..വാശിയല്ലേ...?...“ ലക്ഷമിയമ്മയുടെ ഈ വാക്ക് കേട്ടപ്പോ എനിക്കാകെ വല്ലാതായി! അല്ലേലും പെണ്ണുങ്ങൾ ഇങ്ങനെയാ..എത്ര ടോക്സിക് ആണേലും അയാളെ തന്നെ വേണം! എന്നാലും എന്റെ അമ്മപെണ്ണേ! എന്തിനാ വെറുതേ!
പക്ഷെ അച്ഛൻ അമ്മയെ കെട്ടിയതോണ്ടല്ലേ സുന്ദരിയുടെ വയറ്റിൽ ഞാനുണ്ടായേ! ഇല്ലേ എനിക്കമ്മയെ കിട്ടുമോ? ലക്ഷ്മിയമ്മ പറഞ്ഞപോലെ ആ ബീന മിസ്സിന്റെ വയറ്റിൽ എങ്ങാനും അവിഹിത പുത്രനായി ഞാൻ ജനിച്ചു പോയിരുന്നേല് ഈശ്വരാ!!
ജീവൻ ഉണ്ടാവുമെന്ന് എന്താ ഉറപ്പ്! !ശ്രീദേവിയുടെ വയറ്റിൽ ജനിപ്പിച്ചതിന് മാത്രം എനിക്ക് അച്ഛനോട് നന്ദിയുണ്ട്!
“ഹ്മ്മ് ഹ്മ്മ്..ഒക്കെ വെറുത്തയാടാ...ലക്ഷ്മിയേച്ചിക്ക് നിന്റമ്മയോട് നല്ല കുശുമ്പായിരുന്നു കല്യാണം കഴിഞ്ഞപ്പോ...”എന്റെ മടിയിൽ കിടന്ന വിദ്യമ്മ കിട്ടിയ അവസരം ലക്ഷ്മിയമ്മക്ക് ഇട്ട് കൊടുത്തു .ആ മുഖം ചുവന്നു പോയി.
“ദേ വിദ്യേ..മക്കളെ മുന്നിൽ വെച്ച് വേണ്ടാത്തത് പറയല്ലേ?.....ഒന്നുല്ലാട്ടോ മോനൂസേ വെറുതയാടാ
നിന്റച്ചന്....എല്ലാരേം കൊതിപ്പിച്ചു കയ്യിലാക്കാൻ..നല്ല കഴിവാ ...ഒരു നോട്ടം മതിയായിരുന്നു. എന്ത് ഭംഗിയാന്നറിയോ? കണ്ണെടുക്കാൻ തോന്നൂല്ല....അങ്ങനെ ഒന്ന് വീണു പോയി അത്രേ ഉള്ളൂട്ടോ.
.” ലക്ഷ്മിയമ്മ ഇത്രേം കളിയാക്കൽ കിട്ടീട്ടും ഒന്നും മതിയാവാതെ അച്ഛനെ ഓർത്തു അയവിറക്കാണെന്ന് തോന്നി. ഓഹ് വല്ല്യ സുന്ദരൻ എന്ന പുച്ഛമായി
💬 Comments
View all comments