Chapter Title : തമ്പുരാട്ടി 11 [രാമന്]
അയല പൊരിച്ചതും, തേങ്ങ അരച്ച മുരിങ്ങാക്കോലിട്ട പരിപ്പ് കറിയും,അച്ചാറും!
വയറു നിറയെ കഴിക്കാൻ ബിരിയാണി തികയാതെ വന്നപ്പോ, അനുഷേച്ചിയുടെ പാത്രത്തിൽ ഞാൻ കയ്യിട്ടു വാരി. അയല പൊരിച്ചതിനു എന്ത് രുചിയാ!
രാത്രി ഇത്തിരി പണിയുണ്ടെന്ന് പറഞ്ഞു ഞാൻ ലാപ്പിന്റെ മുന്നിലിരുന്നു. നസീമത്ത വിളിക്കുമ്പോ അവരുടെ കൂടെയായാ പണി പാളൂല്ലേ. അതോണ്ട് കള്ളത്തരം പറഞ്ഞിരിക്കേണ്ടി വന്നു.
ചേച്ചിയും ഏട്ടത്തിയും കിടന്നു, ഒരു പത്തരയായപ്പോ എന്റെ മനസ്സിലേക്ക് ഐസ് വീണ സുഖം തന്നു നസീമത്തയുടെ കാളു വന്നു.
നാളെ മോനും പോന്നോന്ന് കേൾക്കാൻ കൊതിച്ച എനിക്ക് പക്ഷെ കേൾക്കേണ്ടി വന്നത് മറ്റൊന്ന്
“ന്റെ മോന് വിഷമൊന്നും തോന്നരുത്..ഞാനെന്നെ കൊണ്ടോയാ..എല്ലാരും പിന്നെ ചോദ്യം തുടങ്ങും. ആരാ എന്താന്നൊക്കെ...പിന്നെ ന്റെ കെട്ട്യോനറിയും..ചോദ്യവും പറച്ചിലുമൊക്കെയാവൂല്ലേ...അതോണ്ടാട്ടോ..വൈകിട്ട് താത്ത എന്തായാലും വിളിക്കാ..മോനൂസപ്പോ വീട്ടിലേക്ക് പോര്!
നമുക്ക് അത് പോരേ? ...ഹ്മ്മ്....” നസീമത്തയുടെ ഭാഗത്തു നിന്ന് ആലോചിച്ചപ്പോ ശെരിയാണെന്ന് തോന്നി. ഞാനാരാന്നൊക്കെ കുടുംബത്തിൽ നിന്ന് ചോദ്യവും സംശയങ്ങളും ഉണ്ടായാ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കിയാ ആ പെണ്ണുങ്ങൾക്കാ കേട്!അതോണ്ട് നസീമത്തയുടെ തീരുമാനം നല്ലതാന്നു തോന്നി. അതോണ്ട് വലിയ വിഷമം തോന്നിയില്ല!
“വൈകിട്ടെന്നെ വിളിച്ചാമതി നസീമത്ത, എനിക്ക് വിഷമൊന്നുല്ല...അതൊന്നും ആലോചിക്കണ്ടാ ട്ടോ..പിന്നെ വൈകിട്ട് ഇങ്ങട്ട് വരണം! അവിടെ നിക്കാനൊന്നൊന്നും നാളെയെന്നെ വിളിച്ചു പറയരുതേ. ..അപ്പോ എനിക്ക് വിഷമം വരും “ഞാൻ സന്തോഷത്തോടെ കുറുമ്പ് കാട്ടി പറഞ്ഞു.താത്തയതാ പതുങ്ങി ചിരിക്കുന്ന.
”മോനെ താത്ത പറ്റിക്കോ...ഉപ്പ വരൂല്ലാന്നാ എനിക്ക് തോന്നണേ..അപ്പൊഴെന്തായാലും മോനെ ഞാൻ വിളിക്കും. അതെന്റെ വാക്കാ..“വീണ്ടും ശബ്ദം കുറച്ചുള്ള പറച്ചിൽ. ഹിബ കേൾക്കാതിരിക്കാനാവും!
ഇപ്പോഴാ പോവുന്നേ, എങ്ങനയാ പോവുന്നേ, വൈകിട്ട് ഇപ്പോ വരും.
💬 Comments
View all comments