Chapter Title : തമ്പുരാട്ടി 11 [രാമന്]
അവസരം കിട്ടിക്കാണില്ല! ഇന്നെന്നെ കല്യാണ വീട്ടിലേക്ക് കൊണ്ടു പോയിരുന്നേൽ ഒന്നൊന്നര കോടിയുടെ ആഡംബര കാറിൽ മുന്നിൽ തമ്പുരാട്ടിയുടെ പവറോടെ പൊയ്ക്കൂടായിരുന്നോ നസീമത്ത!!
“ഇല്ലാടാ...ബസ് വരാനാവുന്നേയുള്ളൂ...” എന്നും കാട്ടുന്ന സ്നേഹച്ചിരി പെണ്ണ് എന്നോട് കാട്ടി! ബാക്ക് മിററിലൂടെ നോക്കിയപ്പോ.ഹിബാപെണ്ണതാ കുറുമ്പോടെ കണ്ണാടിയിലേക്ക് നോക്കുന്ന! ഈശ്വരാ ഞാൻ നോട്ടം മാറ്റി!
“അല്ലാ..ഇയ്യെന്തിനാ നിക്കാൻ പറഞ്ഞേ....?” നസീമത്തയുടെ ചോദ്യം വന്നപ്പോഴേക്കും ഞാൻ വണ്ടി സൈടാക്കി!! സീറ്റ് ബെൽറ്റ് ഊരി. ഉത്തരം കൊടുക്കാതെ സർപ്രൈസ് കൊടുക്കാനാ എന്റെ മനസ്സ് തുടിച്ചത്!
ബാക്ക് സീറ്റിൽ വെച്ച ബംഗിയുള്ള ചുവന്ന കവർ ഏന്തി എടുത്തു ഞാൻ നസീമത്തയുടെ കയ്യിൽ കൊടുത്തു ചിരിച്ചു.
“കയ്യിലുള്ള മോതിരം കൊടുക്കാൻ തോന്നുന്നില്ലാന്നല്ലേ നസീമത്ത പറഞ്ഞേ? അതവിടെ ആ വിരലിൽ തന്നെ നിന്നോട്ടെ ട്ടോ....” കവറിൽ എഴുതിയ ജ്വല്ലറി പേര് നോക്കി ഞാൻ പറഞ്ഞത് മനസ്സിലാവാത്ത പോലെ നസീമത്ത എന്നെ നോക്കി. ഹിബ ബാക്കിൽ നിന്ന് ഏന്തി നോക്കുന്നുണ്ട്.
“ഏഹ് എന്താ ഇങ്ങനെ നോക്കുന്നേ.....!!!ആ പിന്നെ ആദ്യമേ ഞാൻ പറഞ്ഞേക്കാം..അയ്യോ കയ്യോ ഇതൊന്നും വേണ്ടാ, മോനെന്തിനാ ബുദ്ധിമുട്ടണെ,തമ്പുരാട്ടി അറിഞ്ഞാൽ എന്താവും .
..എന്നൊന്നുമുല്ല ചോദ്യം വേണ്ടാ കേട്ടല്ലോ! തുറന്ന് നോക്ക് ഇഷ്ടപ്പെടുമോന്ന്...“
വേണ്ടാത്ത അങ്ങനത്തെ ചോദ്യങ്ങൾ വരാനാണല്ലോ കൂടുതൽ സാധ്യത. അതോണ്ട് ആദ്യമേ ആ ചിന്ത ഒഴിവാക്കിക്കോട്ടെ . കവറിൽ നിന്നും ചുവന്ന ബോക്സുകളെടുത്തു! ഞാൻ നസീമത്തയെ കാണിച്ചു.
“രണ്ടെണ്ണം ഉണ്ട്ട്ടോ ഒന്ന് നസീമത്തയും ഒന്ന് ഹിബത്താത്തയും കൊടുത്തോ......“ ആദ്യം ബോക്സിൽ നെക്കളേസ് ആയിരുന്നു. അതിന്റെ തിളക്കം കണ്ടപ്പോഴേക്കും. നസീമത്തയുടെ മുഖം വല്ലാതെയായി!
ഹിബ വിശ്വസിക്കാൻ കഴിയാതെ വായ പൊത്തുന്നതും ഞാൻ
💬 Comments
View all comments