Chapter Title : തമ്പുരാട്ടി 11 [രാമന്]
കണ്ടു.
രണ്ടാമത്തെ സിമ്പിൾ മാല കാണിച്ചു കൊടുത്തപ്പോഴും നസീമത്ത അതേ ഇരിപ്പ്. പെട്ടന്ന് ബോക്സ് അടക്കുന്ന എന്റെ കയ്യിൽ മൈലാഞ്ചിയിട്ട ആ കൈകൾ വന്നു പൊതിഞ്ഞു!
“എന്നാലും മോനെ..ഇതൊക്കെ..എത്ര പൈസയാ..ഞങ്ങൾക്ക് വേണ്ടി എന്തിനാ....” ഇതൊന്നും കിട്ടാനും വാങ്ങാനുള്ള അർഹതയില്ലാന്ന് തോന്നിക്കാനും! എന്തിനാ ഇത്രേം പാവം ആവണേ നസീമത്താ?
“നസീമത്തയുടെ മോനാവാനുള്ള പ്രായല്ലേ എനിക്കുള്ളൂ അപ്പോ മോന് തരാണെന്ന് കരുതിയാ മതി. നമ്മൾ ആരുടെ മുന്നിലും അങ്ങു താഴ്ന്നു കൊടുക്കരുത്! ഇതൊക്കെ കൊടുക്കുമ്പോ അവരുടെ അന്തം വിട്ടുള്ള നിൽപ്പൊക്കെ കണ്ട്,ഇത്തിരി ഗമയിലും,അഹങ്കാരത്തിലും അവിടൊക്കെ നിന്ന് മെല്ലെ പോന്നാ മതി ഓക്കേ..എന്റെ ഉമ്മച്ചിയേയും, ഹിബ താത്തയെയും ആരെമുന്നിലും
താഴ്ത്തി കെട്ടുന്ന കാണാൻ എനിക്കിഷ്ടല്ല!!...അതോണ്ട് ഇതൊക്കെ അത്യാവശ്യാ ഒഴിവാക്കാൻ പറ്റൂല്ലാന്ന് കരുതിയാ മതി. എനിക്കൊരു പണിയൊക്കെയായി പൈസയൊക്കെ കിട്ടുമ്പോ ഇതേപോലത്തെ മാലായൊക്കെ ഞാൻ വാങ്ങി തരുന്നുണ്ട്ട്ടോ..ഇപ്പോ ഇത് കല്യണപെണ്ണിന് കൊടുത്തോ.....“ മനസ്സിന് വല്ലായ്മ തോന്നി വേണ്ടാന്നു പറഞ്ഞു നസീമത്ത അത് രണ്ടും തിരിച്ചെനിക്ക് തരുമോന്നായിരുന്നു എന്റെ
ആകെ പേടി.അതോണ്ട്, ആ കൈ മുറുക്കി പിടിച്ചു കഴിയണം പോലെ പറഞ്ഞു നോക്കി! ഇനിയും വാങ്ങാൻ മടി കണ്ടപ്പോ മടിയിലെ ബാഗിലേക്ക് രണ്ടു ബോക്സും ഞാൻ തന്നെ വെച്ചു കൊടുത്തു.
എന്റെ സ്നേഹം കണ്ടിട്ടാണെന്ന് തോന്നുന്നു നിറഞ്ഞ കണ്ണുകൾ കൊണ്ട് ആകെ മൊത്തം എന്നെ കണ്ണെടുക്കാതെ നോക്കാണ് നസീമയാകെ! ആ വായിൽ നിന്ന് എന്നോട് പറയാൻ ഒന്നുമിനി കാണില്ലാന്ന് എനിക്ക് തോന്നി. ഒന്നും പറയാൻ കഴിയുന്നുണ്ടാവില്ല!
“ഹ്മ്മ്...ഇനി കരയാൻ തുടങ്ങിയാ ഞാൻ നല്ല തല്ലു വെച്ച് തരേ...” കൈ കാണിച്ചു ഞാൻ കുറുബടുത്തു പറഞ്ഞു.
💬 Comments
View all comments