Chapter Title : തമ്പുരാട്ടി 11 [രാമന്]
മൂളൽ കേൾക്കുന്നു!
“മോനെ...ഞാൻ ഇവിടെ എത്തീണ് ട്ടോ..മഴ വരുന്നുണ്ട് വീട്ടിലേക്ക് നടക്കാ...” കിതച്ചു നടന്നു സംസാരിക്കുന്ന പോലെയുണ്ട്!മഴ കണ്ട് വീട്ടിലേക്ക് ഓടാവും. എന്നാലും എന്റെ പെണ്ണേ.? ന്നെ പറ്റിച്ചെന്ന് വിചാരിച്ചില്ലേ ഞാൻ!
“ഞാനെപ്പോഴാ വരണ്ടേ....” ആരും കേൾക്കതെ ഫോൺ പൊത്തി ഞാൻ സ്വകാര്യം ചോദിച്ചു....ഹാപ്പി ബര്ത്ഡേ പാടുന്നോണ്ട് ആരും കേക്കാൻ വഴിയില്ല!
“രാത്രി ഞാൻ വിളിക്കാം..രാത്രി വന്നമതി ട്ടോ ഇനി മഴ കുറഞ്ഞോട്ടെ! മോനെ..പിന്നെ വരുന്നത് ആരും കാണരുതെ ......”എന്നെയാ അടുത്തു കിട്ടാൻ എത്ര അർഥിയുണ്ടോ അത്രേം പേടിയും ആ മനസിൽ നന്നായിട്ടുണ്ട്!
അല്ലേലും ആരേലും അറിഞ്ഞാലും കണ്ടാലും. എത്ര വലിയ നാണക്കേടാവും!
“അതൊക്കെ ഞാൻ നോക്കിക്കോളാം! ആരും കാണില്ല ഞാൻ നോക്കിക്കോളാമത് ....!സമയാവുമ്പോ വിളിച്ചാ മതി! വിഷ്ണുവിന്റെ വീട്ടിലാ..? ചെറിയ പരിവാടിയിലാ! വിളിക്കണേ ഞാൻ കാത്തിരിക്കും!
...” അപ്പുറത്ത് നിന്ന് മുറിയുന്ന കാറ്റിന്റെ ഒച്ചയും മഴ മുഴക്കവും .പെട്ടന്നൊരു ഇടിവെട്ടി!
“ഹ്മ്മ് ..ന്നാ മോനെ....” നസീമത്തയുടെ റെസ്പോൺസായി അത്രയേ കേട്ടുള്ളൂ! അപ്പോഴേക്ക് ഫോൺ കട്ടായി! ഇത്ര നേരം വിഷമിച്ചു നിന്ന ഞാനാകെ സന്തോഷച്ചിരിയിലായി!
ഇടി മുഴക്കവും മഴയുടെ അർത്തു പെയ്യലും കേട്ട് ശപിക്കേണ്ട എനിക്കിപ്പോ അതൊക്കെ നല്ല ഈണമായി തോന്നുന്നുണ്ട്!
സന്തോഷം കൊണ്ട് കേക്ക് തന്നത് രണ്ടു കഷ്ണം തിന്നു. ക്രീം സെന്തിലിന്റെ മോന്തക്ക് തേക്കാൻ ആഞ്ഞു. അവന് ഒഴിഞ്ഞു മാറി കാറി.
ഭക്ഷണം കുറെ ഉണ്ടായിരുന്നു. എല്ലാരും അതിന്റെ പുറകെ! സെന്തിലും ഞാനും വിഷ്ണുവും പിന്നെ രണ്ടു കൂട്ടുകാരും കൂടെ കുറച്ചു ചപ്പാത്തിയും അപ്പവും, ചിക്കൻ സ്റ്റൂവും, കോഴി പൊരിച്ചതുമായി ടെറസ്സിന്റെ മുകളിൽ കേറി!തുണി
💬 Comments
View all comments