Chapter Title : തമ്പുരാട്ടി 11 [രാമന്]
ചെയ്യണ്ട ആവശ്യമില്ലല്ലോ.
പിണങ്ങിയിരിക്കാണെന്ന് എന്നെ അറിയക്കാതിരിക്കാനാനുള്ള എന്റെ ചേച്ചിയുടെ ഓരോ അടവുകളെ! കാണിച്ചു തരാം ഞാൻ.
പെട്ടന്ന് അനുഷേച്ചിയുടെ തല എന്റെ നേർക്ക് സംശയത്തോടെ വരുന്നത് കണ്ടു . സെക്കന്റ് കൊണ്ട് ഞാൻ തല മാറ്റി. ഹോ....ജസ്റ്റ് മിസ്സ്. എന്റെ കള്ളനോട്ടം ഇപ്പോ കയ്യോടെ പൊക്കിയേനെ..
ഇപ്പോ സംശയമെല്ലാം ക്ലിയറായി.എന്റെ ചേച്ചിക്കുട്ടിക്ക് ഞാൻ വീട്ടിൽ എത്തിയിട്ടുണ്ടെന്നും, സ്റ്റെപ്പ് കേറി മുകളിലേക്ക് വന്നിട്ടുണ്ടെന്നും. ഏത് നിമിഷവും ഞാൻ വാതിൽ കടന്നു അകത്തേക്ക് വരുമെന്നും എല്ലാമറിയാം! അതിന് വേണ്ടി കാത്തിരിക്കാണ് പിണക്കപെണ്ണ് .
ഞാൻ വീണ്ടും തലയിട്ട് അകത്തേക്ക് നോക്കി. വെറുതേ ലാപ്പിൽ തോണ്ടിക്കളിക്കാ, ബോറടിച്ചിരിക്കുന്ന പോലെ. ഞാനിപ്പോ അകത്തേക്ക് കേറിയാ അപ്പോക്കാണാം ,ഇന്ത്യൻ പ്രസിഡന്റിന്റെ സീരിയസ്സോടെ വർക്ക് പ്രഷറിൽ പിടഞ്ഞു ചേച്ചി പണിയെടുക്കുന്ന കള്ളത്തരകാഴ്ച!
ആ ഞെട്ടിപ്പിടയൽ കാണാൻ വേണ്ടി പെട്ടന്ന് ഞാൻ അകത്തേക്ക് കേറി. ചേച്ചി പിണക്കത്തിലാണെന്ന് എനിക്ക് അറിയപോലുമില്ലല്ലോ എന്ന പോലെ ,എന്നും കൊഞ്ചിയൊട്ടാൻ ഞാനീ റൂമിലേക്ക് കേറിചെല്ലുന്ന പോലെത്തന്നയാ ഇപ്പോഴും നടന്നത്.
പെട്ടന്നുള്ള എന്റെ വരവ് കണ്ട അനുഷേച്ചി ഇത്തിരിയൊന്നു ഞെട്ടി. എന്നാലും എന്നെ കാണിക്കാൻ സീരിയസ്സായി ചേച്ചി ലാപ്പിലേക്ക് നോക്കി. എക്സൽ ഡാറ്റാ ഒരാവശ്യവുമില്ലാതെ സ്ക്രോൾ ചെയ്തു.
എന്തൊരു അഭിനയയാ അനുഷേച്ചി ചേച്ചിക്ക്? എന്നെയാ പറ്റിക്കാൻ നോക്കുന്നേ? ഈ ആദിത്യനെ! ഹ്മ്മ്
ചിരി ഞാൻ വല്ലാതെ പിടിച്ചു വെച്ച് നേരെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. മരത്തിന്റെ കസേരയിൽ ഇരിക്കുന്ന പെണ്ണിന്റെ ബാക്കിൽ നിന്ന് ആ രണ്ടു തോളിലും സൂക്ഷിച്ചു കൈ വെച്ചു.
വളരെ സൂക്ഷിച്ച്. എങ്ങാനും പിണക്കം കൊണ്ട് ഒച്ചയിട്ട് എന്റെ കൈ
💬 Comments
View all comments