Chapter Title : തമ്പുരാട്ടി 11 [രാമന്]
പണി..അതുമീ രാത്രി...” ഞാൻ ഒന്നുമറിയാത്ത പോലെ ചോദ്യമിട്ടു.അനുഷേച്ചിക്ക് മിണ്ടാട്ടമില്ല. ഞാൻ അടുത്തുണ്ടെന്നു അറിഞ്ഞ ഭാവമേയില്ല. അക്ഷമയുടെ സ്വരം കാട്ടി തുറന്ന വെച്ച ഫയൽ ക്ലോസ് ചെയ്ത് വേറെ ഒരു എക്സ്എൽ ഫയൽ തുറന്നു അതിലേക്ക് നോക്കലായി പിന്നെ.
“ചേച്ചി.......അനുഷേച്ചി.......” നീട്ടി നീട്ടി വിളിച്ചു ഞാൻ ചേച്ചിയുടെ കവിളിലേക്ക് എന്റെ കവിളിൽ അമർത്തി കളിച്ചു. “എന്താ പറ്റിയെ ?വർക്ക് പ്രഷറാ...കുറേ ണ്ടോ ചെയ്യാൻ.!!...”
എന്റെ കേറിങ്ങുള്ള ചോദ്യമൊന്നും പെണ്ണിന് പറ്റുന്നില്ല! ഒന്ന് മൈൻഡ് ചെയ്യണ്ടേ അതുപോലുമില്ല. ചേച്ചി പിന്നേയും മിണ്ടാട്ടം തുടർന്നു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ,ഞാൻ കൈ രണ്ടും ചേച്ചിയുടെ കഴുത്തിലൂടെ ചുറ്റി എന്നോട് ചേർത്തു നിർത്തി ചേച്ചിയെ അങ്ങട്ടും ഇങ്ങട്ടും വളരെ മെല്ലെ ആട്ടി.
“ശെരിക്കും പണിയെടുക്കാണോ എന്റെ സുന്ദരി ചേച്ചി....ഇല്ലേൽ എന്നോട് പിണങ്ങി ഇരിക്കാ..?അവോയിഡിങ്ങാ...?” ഞാൻ അനുഷേച്ചിയുടെ കവിളിൽ ഉമ്മ കൊടുത്തോണ്ട് മെല്ലെയാ ചെവിയിൽ ചോദിച്ചു.
“ശെരിക്കും പിണക്കാണോ അതോ...ദേഷ്യോ...ചേച്ചീടെ മോനൂസിനോട് എന്നോട് എന്റെ അനുഷേച്ചിക്ക് പിണക്കോ.....” എങ്ങനെയേലും അനുഷേച്ചിയെ കൊഞ്ചിച്ചു കയ്യിലാക്കാൻ വെറുതെയങ്ങു ആശ്ചര്യം കാണിച്ചു ചോദിച്ചതേയുള്ളു.
പെട്ടന്നതാ ആ വിരലുകൾ ലാപ് കീബോർഡിങ് മെല്ലെ വിറക്കുന്നാ. അനുഷേച്ചി തൊണ്ടക്കുഴിയിലൂടെ ഇറക്കുന്ന ഉമിനീർ, വേദന ഇറക്കുന്ന പോലെയായി. ഇതിപ്പോ എന്താന്ന് കരുതി ഞാനാ മുഖത്തേക്ക് വെറുതേ നോക്കിപ്പോയതാ.എന്റെ സുന്ദരി പെണ്ണതാ നുണക്കുഴി കവിളിലൂടെ ചൂട് കണ്ണീര്, നിറച്ചു കൂട്ടിയ കണ്ണിൽ നിന്ന് ഒലിപ്പിക്കുന്ന.
ഇത്രേയുള്ളൂ എന്റെ ചേച്ചി.ഞാനൊന്ന് സെന്റിയിട്ടാൽ ,മനസ്സറിഞ്ഞപോലെ സംസാരിച്ചാ പിണക്കമെല്ലാ പൊട്ടിയൊഴുക്കി കണ്ണീരിലൂടെ കളയുന്ന അത്രക്ക് പാവം പെണ്ണ്.
“അയ്യോ....എന്താ പറ്റ്യേ....കരയാ?...അല്ലേൽ കണ്ണിൽ കരട് പോയോ....നോക്കട്ടെ....ഏത് കണ്ണിലാ...?” ഇത്രേം നേരം
💬 Comments
View all comments