0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 265.7K

പിടിച്ചു വെച്ച എന്റെ ചിരി ഞാൻ അറിയാതെ പുറത്തേക്ക് എടുത്തുപോയി .എന്നിട്ട് വെറുതേ ഞാൻ ആ കണ്ണിലേക്കു കരടുണ്ടോന്ന് ചേച്ചിയുടെ മുഖം എന്റെ നേർക്കാക്കി സൂക്ഷിച്ചു നോക്കി.

അനുഷേച്ചി ചുണ്ടും പിരികവും കണ്ണും മുഖമാകെയും ചുരുക്കിവെച്ചിട്ട് കൂർപ്പിച്ചെന്നെ ദേഷ്യം കാട്ടി നോക്കാണ് . വാശിയുള്ള കുട്ടികൾ നോക്കുന്ന പോലെ. ഞാനാ പറഞ്ഞത് പിടിച്ചില്ല.

അല്ലേലും സീരിയസ് ആയി കരയുമ്പോ കണ്ണിൽ കരട് പോയോന്ന് ചോദിച്ചാ ദേഷ്യം വരൂല്ലേ..?.

കണ്ണ് വിടർത്തി കരട് നോക്കാൻ ഞാൻ നീട്ടിയ വിരലുകൾ ഒറ്റ വീശലിനു ചേച്ചി തട്ടി തെറിപ്പിച്ചു.

“തൊടണ്ടന്നെ ..കണ്ണിൽ കരട് പോയതൊന്നുമല്ല..ഞാൻ മോനൂസിനോട് പിണക്കാ....” ദേഷ്യം കൊണ്ട് കൂർപ്പിച്ച ചുണ്ടും, വീർപ്പിച്ച കവിളും ,അതിന് മുകളിലൂടെ ഒഴുകുന്ന കണ്ണീരും കൊണ്ട് ചേച്ചിക്കാകെ കുഞ്ഞി കുട്ടികളുടെ വാശിയുള്ള രൂപം.

ബാക്കിൽ നിന്ന് മാറി അനുഷേച്ചിയുടെ സൈഡിലേക്ക് അത് കേട്ടപ്പോ നിന്ന ഞാൻ, ചേച്ചിയുടെ വല്ലാത്ത കുഞ്ഞി ഭാവം കണ്ട് അറിയാതെ ചിരിച്ചു പോയി.

അതൂടെ കണ്ടപ്പോ ചേച്ചിക്ക് വീണ്ടും കരച്ചിലും വാശിയും വല്ലാതെ കൂടി.

“പൊയ്ക്കോ പൊയ്ക്കോ.... ഇറങ്ങി പൊയ്ക്കോ..എന്റെ അടുത്ത് നിക്കണ്ട...മോനോസിനോട് ഞാൻ മിണ്ടൂല്ല.!...” വാശിപെണ്ണ് കൈ വെച്ച് വയറിനു മെല്ലെയുന്തി നോക്കി. കൈക്ക് ഒരു ദയയയും ഇല്ലാതെ ച്ചി ച്ചി ന്ന് തല്ലി.

എന്നാലും എനിക്ക് പിണങ്ങിയ കുഞ്ഞി ചേച്ചിയുടെ പരിഭവക്കരച്ചിലും കിട്ടുന്ന തല്ലും ചിരിയോടെ കൂടുതൽ വാങ്ങാനേ തോന്നിയുള്ളൂ...

“എന്താ എന്റെ ചേച്ചിയമ്മയ്ക്ക് പ്രശ്ശനം..ന്നോട് ന്തിനാ പിണക്കം...അമ്മയെ ഞാൻ ചീത്ത പറഞ്ഞേനാ....?.” വികൃതി കാട്ടുന്ന പെണ്ണിനെ ആകെ ഞാൻ വാരിപ്പിടിച്ചു കയ്യിലാക്കി.

ഇരിക്കുന്ന പെണ്ണിന്റെ ആ

💬 Comments

View all comments