0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 290.9K

“മോനൂസേ......” ചേച്ചി കൈ കേറിപ്പിടിക്കാൻ നോക്കി. എന്നെ തടാൻ നോക്കി. ഞാൻ വേഗം തിരിഞ്ഞു നടന്നു.

“വാവേ....എടാ....മോനൂസേ...ഞാനങ്ങനെ പറഞ്ഞതല്ല....” റൂമിൽ നിന്ന് ഇറങ്ങിയപ്പോ ചേച്ചി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു . എന്റെ ചെവിയിൽ ചേച്ചി പറഞ്ഞത് മാത്രമേ മുഴങ്ങിയുള്ളൂ..ഞാൻ തമ്പുരാട്ടിയുടെ സ്വഭാവം എടുക്കാണെന്ന്.

എന്റെ സ്വന്തം ആവശ്യത്തിന്,എനിക്ക് വേണ്ടി മാത്രം ഞാൻ വന്നു അമ്മയെ ചീത്ത പറഞ്ഞപോലെയാണ് ചേച്ചിയുടെ വർത്താനം. അമ്മ തെറ്റ് ചെയ്തില്ലേലും ഞാൻ ചെയ്തത് എല്ലാർക്കും വേണ്ടിയാ.

അമ്മയെ ഞാനങ്ങട്ട് കൂട്ടികൊണ്ട് പോയില്ലായിരുന്നേൽ. ആ മരണ വീട്ടിൽ ആളുകളുടെ വെറുപ്പും ,പ്രാക്കും ,കുറ്റങ്ങളും ഞാൻ നേരിട്ട് വാങ്ങിയ പോലെ നാളെ പുറത്തേക്കിറങ്ങിയാൾ അനുഷേച്ചിയും ഏട്ടത്തിയും അമ്മ വരെയും ആളുകളെ ഇടയിൽ നിന്ന് വാങ്ങേണ്ടി വരൂല്ലേ....!!

സത്യം മനസ്സിലാക്കി കൊടുത്തു, എല്ലാം സോൾവാക്കിയപ്പോ ഞാനിപ്പോ സെൽഫിഷ്!!

അനുഷേച്ചി തന്നെ അത് പറഞ്ഞല്ലോ! ചങ്കിൽ കൊണ്ടു പോയി.

ദേഷ്യവും സങ്കടവും കൊണ്ട് എന്റെ റൂമിലേക്ക് ഞാൻ വേഗം നടന്നു. “മോനൂസേ...പ്ലീസ് പ്ലീസ്...സോറി ഞാൻ അങ്ങനെ പറഞ്ഞതല്ല...പിണങ്ങല്ലേ ഡാ..സോറി ഞാൻ കാലു പിടിക്കാ...പോവല്ലേ നീ....”

അനുഷേച്ചി ഓടി വന്നു എന്റെ കൈ പിടിച്ചു കരച്ചിലുള്ള വാക്കോടെ പറഞ്ഞു. വാശി കേറിയതോണ്ട് ചേച്ചിയുടെ പിടിച്ചു നിർത്തലും, കൺവിൻസിങ്ങും ഒന്നും എനിക്ക് പിടിച്ചില്ല.കൂതറി കൊണ്ട് ഞാൻ റൂമിലേക്ക് ചവിട്ടി കുലുക്കി...കേറി.

അനുഷേച്ചി പുറകെ കേറാൻ നോക്കി. ചേച്ചിയെ പുറത്താക്കാൻ ഞാൻ പാതി വാതിലടച്ചു. ചേച്ചി സമ്മതിക്കാതെ വാതിൽ അമർത്തിയുന്തി.

“ഹ്മ്മ് ഹ്മ്മ്...വാവേ തുറന്നോ...മര്യാദക്ക് തുറന്നോ...സമ്മതിക്കൂല്ല ഞാൻ അടക്കാൻ...” കരച്ചിൽ മറന്നു ചേച്ചിക്കും വാശിയായി. തമ്പുരാട്ടിയുടെ ഞെട്ടിക്കലല്ലേ ആ വായിൽ നിന്ന്

💬 Comments

View all comments