Chapter Title : തമ്പുരാട്ടി 11 [രാമന്]
സ്വീകരിക്കൂല്ലാന്നു ആ പെണ്ണിന് വാക്ക് കൊടുത്തു പോയി.അത് ചെയ്തില്ലായിരുന്നേൽ ഈ മനസ്സ് ഞാനിങ്ങനെ വേദനിപ്പിക്കൂല്ലായിരുന്നു.
ഒരുപാട് സംശയം ഈ മനസ്സിലുണ്ടാവും, അങ്ങനെ ഒരു പെണ്ണുണ്ടായീട്ടും ഞാനെന്തിനാ ഇത്താത്തേനെ ഉമ്മ വെച്ചേന്നല്ലേ..?എന്തിനാ ഞാനീ ശരീരത്തിലേക്ക് കൊതിയോടെ നോക്കിയതന്നല്ലേ? തെറ്റ് പറ്റിപ്പോയതല്ല!!
അങ്ങനത്തെ ഒരു കോംപ്ലക്സ് ജീവിതമാ എനിപ്പോഴുള്ളത്!. പറഞ്ഞാ ഒന്നും മനസ്സിലാവൂല്ല! ശരീരത്തിനും സുഖത്തിനും വേണ്ടി മാത്രാ ഞാൻ സ്നേഹം കാണിച്ചേന്ന് ഇത്താത്തക്കിപ്പോ തോന്നും!
കുറ്റം ഞാൻ പറയില്ല. ഞാനത് കുറേ ആഗ്രഹിച്ചതാ.“ അങ്ങനെ തോന്നിയാൽ തോന്നട്ടേന്ന് കരുതി പറഞ്ഞതാണ് . ഇങ്ങനെ അറിഞ്ഞിട്ടാണേൽ വെറുക്കാണേൽ വെറുത്തോട്ടെ.
എന്നോട് ഇഷ്ടക്കേട് ഉണ്ടാവാണേൽ ഉണ്ടവട്ടെ! എന്നാ ഇതിൽ നിന്ന് പാവം വേഗം റിക്കവർ ആയിക്കോളും .എന്നേക്കാൾ നല്ലയൊരു ചെക്കനെ പെട്ടന്ന് തന്നെ പെണ്ണ് കണ്ടുപിടിച്ചോളും!
ഇതെല്ലാം കേട്ട് ഹിബ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്തേലുമൊക്കെ പറയുമെന്ന് കരുതി. പക്ഷെ തല താഴ്ത്തി ചുണ്ട് കടിച്ചു പിടിച്ചു സങ്കടമടക്കിയതല്ലാതെ ഹിബയൊന്നും ചെയ്തില്ല.
സഹിക്കാൻ പറ്റാഞ്ഞപ്പോ എന്റെ കൈ, വിരലോണ്ട് നല്ലപോലെയാ പെണ്ണ് മുറുക്കിപ്പിടിച്ചതേയുള്ളു .താഴ്ത്തിയ തലയിൽ നിന്ന് ഏങ്ങലും കേട്ടു!
ഇത്തിരി നേരം ഹിബ അങ്ങനെയിരുന്നു. ആശ്വസിപ്പിക്കാനാകാതെ ഞാനും! പെട്ടാന്നാ ഹിബ തല പൊക്കിയത്. കണ്ണീരൊഴുകി നനഞ്ഞ കവിളും, ചാടാൻ വെമ്പി നിന്ന നിറഞ്ഞ കണ്ണും,നല്ലപോലെയൊപ്പി ഹിബയെന്നോട് ചിരിക്കാൻ നോക്കി.
“സാരല്ല...എല്ലാം മറന്നേക്ക്..ഞാൻ പറഞ്ഞൊന്നും...കാര്യാക്കണ്ട! നിക്കേ മോനൂസിന് ഞാൻ ഒരു ലൈം കൂടെ വാങ്ങി വരാം...“ ഹിബ എഴുന്നേറ്റ് പോവാൻ നോക്കി. വിഷമവും സങ്കടവും കൊണ്ട് എന്തൊക്കെയാ ചെയ്യണ്ടേന്നും പറയേണ്ടതെന്നും ആകെ കൺഫ്യൂഷനായിക്കാണും .
അല്ലേൽ വിഷമം മറച്ചു വെക്കാൻ
💬 Comments
View all comments