Chapter Title : തമ്പുരാട്ടി 11 [രാമന്]
ഹിബ അഭിനയിക്കാണ്. ഞാൻ വേഗം ആ കൈ പിടിച്ചു സീറ്റിൽ തന്നെയിരുത്തിച്ചു!
“ഒന്നും വേണ്ടാ...”ആ മുഖം വല്ലാതായി...“ന്നോട് ദേഷ്യണ്ടോ?..ഹിബേച്ചി...?”
“പോടാ..അന്നെ ഞാൻ കടിക്കും ട്ടോ..ക്കിന്തിന് അന്നോട് ദേഷ്യം! !എല്ലാം മറക്കാൻ ഞാൻ പറഞ്ഞതല്ലേ..ഞാനൊന്നും അങ്ങനെ പറഞ്ഞിട്ടില്ല !! മോനൂസിങ്ങനെയൊന്നും കേട്ടിട്ടില്ല...അയ്യോ!!....“ പഴയ കുറുമ്പിയായ പോലെ അഭിനയമിട്ടു ചിരിച്ചിട്ട്, ഹിബ പെട്ടന്ന് ഫോണിലേക്ക് നോക്കി.
”റബ്ബേ !! ഉമ്മായിപ്പോ അവിടെത്തും .സമയായി..മ്മക്ക് പോയാലോ...“ എന്റെയടുത്തു നിന്ന് ഓടിയൊളിക്കാൻ വെമ്പൽ കൊള്ളാവും ആ മനസ്സ്. എത്രയും പെട്ടന്ന് വീട്ടിലെത്തിയാൽ മതിയെന്നാവും ആ മനസ്സ് നിറയെ ആഗ്രഹം.
കൂടുതൽ വിഷമങ്ങൾ ആളി കത്തിക്കാതിരിക്കാൻ ഞാൻ തലയാട്ടി കൊടുത്തു.
ഞങ്ങൾ എഴുനേറ്റു. റോഡ് സൈഡിൽ വെച്ച വണ്ടി വരെ നടന്നു. ഹിബയെന്നിട്ടും ഞാനിത്രം വിഷമിപ്പിച്ചിട്ടും എന്റെ കൈ മുറിക്കി പിടിച്ചാണ് അവിടെ വരെ വന്നത്.
വണ്ടി ഹിബ തന്നെയെടുത്തു. ഞാൻ ബാക്കിൽ ഒട്ടും തൊടാതെയിരുന്നു. ഇനിയാ കന്യക പെണ്ണിനെ ഒരു നോട്ടം കൊണ്ടും സ്പർശം കൊണ്ടും കളങ്കപ്പെടുത്തരുതെന്ന് തോന്നി.
ഇഷ്ടപ്പെട്ട ആൾക്ക് വേണ്ടി കരുതി വെച്ച ശരീരം ഞാൻ തൊട്ട് ആശുദ്ധമാക്കിക്കൂട. പോവുന്ന വഴി വീടെത്തുന്ന വരെ ഹിബയൊന്നും മിണ്ടീല്ല!
പെണ്ണിന്റെ വാ തോരാതെയുള്ള സംസാരവും,ചിരിയും കുറുമ്പും എല്ലാം എങ്ങോ പോയി മറഞ്ഞിട്ടുണ്ട്! ഹിബതന്നെയാണോ മുന്നിലെന്ന് സംശയം തോന്നിപ്പോവും! പാവം തോന്നി.
എന്നെ വീട്ടിലാക്കി തന്നു. റോഡിന്റെ സൈഡിൽ ഗേറ്റിന്റെ തൊട്ട് മുന്നിൽ. വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ ഹിബക്ക് അരികിൽ നിന്നു. എന്തോ എന്നോട് പറയാനുണ്ടെന്ന് ആ മുഖത്തുണ്ടായിരുന്നു.
ഗേറ്റ് കടന്നു വീട്ടിലേക്കും റോഡിന്റെ രണ്ട് അറ്റത്തേക്കും താത്തയുടെ കണ്ണ് വേഗം
💬 Comments
View all comments