0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 158.3K

പോയി! ആരേലും കാണുമോ എന്നാവും.

“ഞാൻ ഇനി അന്നെ വിളിക്കോ സംസാരിക്കോ ഒന്നും ചെയ്യൂല്ല! കണ്ടാൽ മിണ്ടോ ചിരിക്കോ ഒന്നും ണ്ടാവൂല്ല! മോനൂസിനോട് ദേഷ്യള്ളോണ്ട് അല്ലട്ടോ..ന്റെ ഒരു സമാധാനത്തിനാ...പക്ഷെ മോനൂസിന് ന്തേലും പറയണന്ന് തോന്നിയാ ന്നെ ഒന്ന് വിളിച്ചാ മതി..ന്റെ നമ്പറില്ലേ?

ഹ്മ്മ്? ശെരി..ഞാനെന്നാ പോട്ടെ....“ കൈ ആക്സിലേറ്ററിൽ മുറുക്കി ഹിബ പറഞ്ഞു . വണ്ടി ഞെരുങ്ങുന്ന ഒച്ചയുമുണ്ടാക്കി.പക്ഷെ ഹിബ ബ്രേക്ക് വിട്ടില്ല. എന്റടുത്തുന്നു പോവാൻ ഹിബക്ക് പറ്റുന്നില്ലാന്ന് തോന്നുന്നു.

ആ കണ്ണ് ഒഴുകുന്നുണ്ട്! തൊണ്ടയിലൂടെ വിഷമ വേദന ഇറക്കുന്നുണ്ട്!

പെട്ടന്ന് ചുറ്റും ആരേലുമുണ്ടോന്ന് നോക്കി ഹിബതാത്തയുടെ കൈ എന്റെ നേർക്ക് പെട്ടന്ന് വന്നു. എന്നെ വാരിപ്പിടിച്ചു മുറിക്കി. വല്ലാത്ത ശക്തി, അതിന്റെ കൂടെ പെണ്ണ് നെഞ്ച് പൊട്ടി കരയുന്ന ശബ്ദവും .

എന്റെ നെഞ്ചങ്ങു ആളിപ്പോയി! അധികം അങ്ങനെ നിൽക്കാതെ വാരിപ്പിടിച്ച കൈ വലിച്ചു ഹിബ എന്റെ കവിളിൽ രണ്ടും ചുണ്ട് അമർത്തി ഉമ്മ തന്നു. അവസാനത്തെ സ്നേഹം കാണിക്കുന്ന പോലെ!

“ഞാൻ പോവാണേ....” ഒരു യാത്രയും പറഞ്ഞു ഹിബ പെട്ടന്ന് വണ്ടിയെടുത്തു. പെണ്ണ് പോവുന്നതും നോക്കി ഞങ്ങനെ നിന്നു പോയി! മനസിന് വല്ലാത്ത വേദന പോലെ!

ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ ഞാൻ വിഷമിപ്പിച്ചില്ലേ എന്നോർത്ത്.

പക്ഷെ എല്ലാരുടെയും സന്തോഷത്തിന് വേണ്ടയാണ് ഞാനിത് ചെയ്തത്.ഹിബയുടെ നല്ലതിനു വേണ്ടികൂടെയല്ലേ! കരയാനോ വിഷമിക്കാനോ നിൽക്കേണ്ട ആവശ്യമില്ല! ഞാൻ കലങ്ങിയ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

പോക്കറ്റിൽ നിന്ന് ഫോണടിയുന്നുണ്ട് . അടഞ്ഞ ഗേറ്റിലൂടെ വീട്ടിലേക്ക് നോക്കിയപ്പോ പുറത്തെ വെളിച്ചത്തിൽ കാറു കിടക്കുന്നുണ്ട്! എല്ലാരും തിരിച്ചു വന്നിട്ടുണ്ട്. അമ്മയെ വെറുതെ

💬 Comments

View all comments