Chapter Title : തമ്പുരാട്ടി 11 [രാമന്]
ചീത്ത പറഞ്ഞ ഞാൻ എങ്ങനെ അവരെ ഫേസ് ചെയ്യും.എന്റെ ശ്രീദേവിയെ എങ്ങനെ ഞാൻ നേരെ നോക്കും.
എന്നോട് വല്ല്യ ദേഷ്യത്തിലായിരിക്കും! അങ്ങനെയല്ലേ ഞാനൊച്ചയിട്ടേ? ആ മനസ്സ് കാണാൻ എനിക്കദ്യം കഴിഞ്ഞില്ലല്ലോ?
പോക്കറ്റിൽ നിന്നെടുത്ത ഫോണിലേക്ക് നോക്കി. ഞെട്ടിപ്പോയി. കാലിന്റെ പെരു വിരൽ മുതൽ തല വരെ വലിഞ്ഞൊരു കുളിരു കേറി. അറിയാതെ ഒരു ചിരി മുഖത്തും വിരിഞ്ഞു. വിളിക്കുന്നതാരാ എന്റെ അമ്മപെണ്ണ് !!
ഫോണെടുത്തു ഞാൻ ദൃതിയിൽ ചെവിയിൽ വെച്ചു. അപ്പുറത്ത് നീട്ടിയ ശ്വാസമെടുപ്പ്.
“നീ..വരാനായീല്ലേ?...” അയ്യോ!!..വയ്യാതായി.പെട്ടന്ന് കണ്ണും നിറഞ്ഞു. എന്തൊരു സ്നേഹമുള്ള ചോദ്യമാണ്! സ്വന്തം മോനെ ഇരുട്ടായിട്ടും കാണാതെ വിഷമിച്ചുനിക്കുന്ന അമ്മയുടെ അതേ ആദിയും പേടിയും ആ ചോദ്യത്തിലുണ്ട്!
“ന്താ പ്രശ്നം! എന്നെ ചീത്ത പറഞ്ഞതിനാ മാറി നിൽക്കുന്നേ....? അതിന്റെ ആവശ്യമൊന്നുമില്ല! സമയം കളയാതെ വേഗം വരാൻ നോക്ക്! കേൾക്കുന്നുണ്ടല്ലോ ല്ലേ....!...”
തമ്പുരാട്ടിയുടെ സ്ഥിരം അനുസരിപ്പിക്കുന്ന വാക്കുകൾ അമ്മ എടുത്തെങ്കിലും, എന്നെ കാണാതെ മനസ്സ് വിങ്ങി നിൽക്കുന്ന എന്റെ ശ്രീദേവിപെണ്ണിന്റെ പരിഭവമുള്ള വാക്കുകളായെ ഞാനത് എടുത്തുള്ളൂ.
എന്നാലും എന്റെ ശ്രീദേവിയമ്മേ അത്രേം ദേഷ്യം എന്നോട് തോന്നാനുള്ള എന്തൊക്കെ ഞാൻ ചെയ്ത്. എന്നിട്ടും എന്തിന്? എന്തിനിങ്ങനെ എന്നോട് ആരോടും കാണിക്കാത്ത സ്നേഹം കാട്ടുന്നേ?
ഇങ്ങനെയാണേൽ അമ്മയെ നേരിൽ കണ്ടാ ഞാൻ കരഞ്ഞു പോവല്ലോ ? പോണം പോയാ പെണ്ണിനെ ഒന്ന് കെട്ടിപ്പിടിച്ചു,വിഷമെല്ലാം കാണിച്ചു ഒരു സോറിയെങ്കിലും പറയണം.
! തെറ്റ് പറ്റീ ന്നോട് ക്ഷെമിക്കൂല്ലേന്ന് ചോദിക്കണം!
“ഹലോ.....”എന്റെ റെസ്പോൺസ് ഒന്നും കിട്ടാഞ്ഞപ്പോ അമ്മയുടെ സംശയ വിളി. ഞാൻ കരുതി അമ്മ ഫോൺ വെച്ചൂന്ന്!!!
“ഹാ...അമ്മേ.ഞാൻ റോട്ടിലെത്തി.....ഇപ്പോ വരാ....”
💬 Comments
View all comments