Chapter Title : തമ്പുരാട്ടി 11 [രാമന്]
നേരിയ ഇടർച്ച വാക്കുകൾ വന്നുപോയി. അമ്മയോട് ആയോണ്ട് മാത്രം.
“ഹ്മ്മ്....” ഒന്ന് മൂളി അമ്മ ഫോൺ വെച്ചു. ചെറിയൊരു ചിരി മൂളലിന്റെ കൂടെ വന്നു പോയോ? സംശയമുണ്ട്!ഉള്ളിലേറ്റ മുറിവിനു ഇത്തിരി ആശ്വാസം കിട്ടിയപോലെയായി.
അതോണ്ട് ഗേറ്റും തള്ളി ഞാൻ വേഗം വീട്ടിലേക്ക് നടന്നു.
ഇപ്പോ മനസ്സിൽ ഏട്ടത്തിയും അനുഷേച്ചിയും മാത്രമായി . അവരെ എങ്ങനെ ഞാൻ ഫേസ് ചെയ്യും. ഏട്ടത്തി ആദ്യമായിയെന്നെ തല്ലി.ആദ്യമായി എന്നോട് മുഖം കറുപ്പിച്ചു, ദേഷ്യപ്പെട്ടു.
ഇത്രേം നേരമായിട്ട് അനുഷേച്ചി എന്നെ വിളിച്ചു നോക്കുക പോലും ചെയ്തില്ലലോ ? അതിന് ഉള്ളിൽ എന്നോട് ദേഷ്യം തോന്നിക്കാണും. പിണക്കത്തിലാവും!
എല്ലാം മനസ്സിലിട്ട് ഞാൻ വാതിലിന് മെല്ലെ മുട്ടി. വലിയ സമയമെടുത്തില്ല. എന്റെ വരവും പ്രതീക്ഷിച്ചു ഡോറിന് അപ്പുറത് ആരോ നിക്കുന്നുണ്ട്, പെട്ടന്നുള്ള കാലൊച്ച എന്റടുത്തേക്ക് വരുന്നത് എനിക്ക് നല്ലപോലെ കേൾക്കാം.അനുഷേച്ചിയാണോ?
ഡോർ പകുതി ആരോ തുറന്നു. ഇത്തിരി പരിഭ്രമത്തോടെ ഉള്ളിലേക്ക് നോക്കിയപ്പോ ഒരു കൂർപ്പിച്ച നോട്ടം. ഏട്ടത്തിയാണ്! കണ്ണ് പാതിയും മറച്ചു മുറുക്കി,പിരികം രണ്ടും ചുളുക്കി എന്നെ ചീത്തപറയാൻ റെഡിയായി നിൽക്കുന്നപോലെ.
“എവിടെയായിരുന്നെടാ.!! എന്നാ പണിയാ നീ കാണിച്ചേ..?.ഞങ്ങൾ മൂന്ന് പെണ്ണുങ്ങളെ അവിടെ കൊണ്ടാക്കിയേച്ച്..നീ സ്ഥലം വിട്ടേയ്ക്കാ...ഞങ്ങൾക്ക് നീയല്ലേ ഒരു ആൺ തുണയുള്ളൂ...? എന്നിട്ടാ ഇങ്ങനെയൊക്കെ കാണിച്ചേ?
“ ഏട്ടത്തി പെണ്ണ് ദേഷ്യം കാണിച്ചോണ്ട് കീഴ്ച്ചുണ്ട് കടിച്ചു നിന്നു.എന്തൊരു നോട്ടമാ .എനിക്കൊരു തല്ലു തരാൻ കൊതിയുള്ള പോലെ.
”എന്റെ ആനിക്കൊച്ചേ.....? സുഖല്ലേ മോളേ....“ സോപ്പിടാൻ വേണ്ടി കറുത്ത ചുരിതാറിട്ട കുഞ്ഞി പെണ്ണിനെ പെട്ടന്ന് കേറപ്പിടിച്ചു ഞാൻ എന്റെ കയ്യിലാക്കി.എന്നിട്ട് വാതിലിലൂടെ അകത്തേക്ക് നോക്കി.
ഏട്ടത്തി പെണ്ണിനെ
💬 Comments
View all comments